ഫറോക്ക്> തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കടലുണ്ടിയിൽ കരുതിക്കൂട്ടി കുഴപ്പമുണ്ടാക്കുന്നതിന‌് കള്ള വിവരങ്ങളടങ്ങിയ നോട്ടീസ് വിതരണം ചെയ്ത ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. കടലുണ്ടി സ്വദേശിയും തൃശൂർ മണ്ണുത്തി തണ്ണീർക്കടത്ത‌് താമസക്കാരനുമായ തണ്ടാംപറമ്പിൽ രവിയെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.
തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടു നിൽക്കെ ഇക്കഴിഞ്ഞ 18, 19 തീയതികളിലാണ് "വോട്ടർമാരുടെ ശ്രദ്ധയ്ക്ക്’ എന്ന തലവാചകത്തിൽ അച്ചടിച്ച നോട്ടീസ് രണ്ടു ദിവസം കാറിലും ഓട്ടോറിക്ഷയിലുമായി കടലുണ്ടിയിലെ വിവിധ പ്രദേശങ്ങളിൽ പരക്കെ വിതരണംചെയ്തത്. ഏതാനും വർഷങ്ങൾക്കുമുമ്പ് പുഴയിൽ മുങ്ങി മരിച്ച സഹോദരനെ പ്രദേശത്തെ ഒരു സിപിഐ -എം പ്രവർത്തകൻ കൊലപ്പെടുത്തിയതാണെന്നാണ് നോട്ടീസിൽ പറയുന്നത്.
നോട്ടീസിനെതിരെ പിണ്ണാണത്ത് വിദ്യാധരനാണ് പൊലീസിൽ പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമായിരുന്നു അറസ്റ്റ്. പ്രതി കുറ്റം സമ്മതിച്ചതായി ഇൻസ്പെക്ടർ എം സുജിത്ത് പറഞ്ഞു.
അറിയപ്പെടുന്ന ആർഎസ്എസ് പ്രവർത്തകനായ രവി വർഷങ്ങൾക്കുമുമ്പ് നാട്ടിൽ പലവിധ കുഴപ്പങ്ങളുണ്ടാക്കി തൃശൂരിലേക്ക് താമസം മാറിയതാണ്. തെരഞ്ഞെടുപ്പ് സമയത്ത് കുഴപ്പമുണ്ടാക്കുന്നതിനായി ആസൂത്രിതമായി കടലുണ്ടിയിലെത്തി വാഹനം വാടകയ്ക്കെടുത്ത് നോട്ടീസ് വിതരണം ചെയ്യുകയായിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2IIwLAA
via IFTTT
No comments:
Post a Comment