ലീഗ് – എസ്ഡിപിഐ സംഘർഷം: സഹോദരങ്ങൾക്ക് വെട്ടേറ്റു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 26, 2019

ലീഗ് – എസ്ഡിപിഐ സംഘർഷം: സഹോദരങ്ങൾക്ക് വെട്ടേറ്റു

തിരൂർ> വെട്ടം പറവണ്ണയിൽ മുസ്ലിംലീഗ്- എസ്ഡിപിഐ സംഘർഷത്തിൽ  ലീഗ് പ്രവർത്തകരായ സഹോദരങ്ങൾക്ക് വെട്ടേറ്റു.  പറവണ്ണ സ്വദേശികളായ ചൊക്കന്റെ പുരക്കൽ മൊയ്തീൻകുട്ടിയുടെ മക്കളായ കുഞ്ഞിമോൻ (43), മുഹമ്മദ് റാഫി (40) എന്നിവർക്കാണ് വെട്ടേറ്റത്. വ്യാഴാഴ്‌ച വൈകിട്ട് ആറോടെ പറവണ്ണ കാഞ്ഞിരക്കുറ്റിയിൽവച്ചാണ് സംഭവം.
 
എസ്ഡിപിഐ പ്രവർത്തകനായിരുന്ന കുഞ്ഞിമോൻ അടുത്തിടെ ലീഗുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു. ഇതിനിടെ കാഞ്ഞിരക്കുറ്റിയിൽ നിൽക്കുകയായിരുന്ന കുഞ്ഞിമോനുമായി എസ്ഡിപിഐ പ്രവർത്തകർ വാക്കുതർക്കത്തിലേര്‍പ്പെട്ടു. സ്ഥലത്തെത്തിയ കുഞ്ഞിമോന്റെ സഹോദരൻ മുഹമ്മദ് റാഫി സംഭവത്തിൽ ഇടപെട്ടു. തുടർന്നുണ്ടായ സംഘർഷത്തിലാണ‌് 
കുഞ്ഞിമോനും മുഹമ്മദ് റാഫിക്കും വെട്ടേറ്റത‌്.
 
കുഞ്ഞിമോന് പുറത്തും റാഫിക്ക് താടിയെല്ലിനുമാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.  ഇരുവരേയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


from Kerala || Deshabhimani ​Online ​News http://bit.ly/2ISBZcm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages