തെരഞ്ഞെടുപ്പ‌് സമാധാനപരം ; കേരളം രാജ്യത്തിനാകെ മാതൃക:- ടിക്കാറാം മീണ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 26, 2019

തെരഞ്ഞെടുപ്പ‌് സമാധാനപരം ; കേരളം രാജ്യത്തിനാകെ മാതൃക:- ടിക്കാറാം മീണ


രാജ്യത്ത‌് ഏറ്റവും സമാധാനപരമായി തെരഞ്ഞെടുപ്പ‌് നടന്ന സംസ്ഥാനം കേരളമാണെന്ന‌് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ‌് ഓഫീസർ ടിക്കാറാം മീണ . പോളിങ്ങുമായി ബന്ധപ്പെട്ട‌് ഒരിടത്തും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട‌് ചെയ‌്തില്ല. വിവിധ സർക്കാർ സംവിധാനങ്ങൾ, പൊലീസ‌്, രാഷ‌്ട്രീയ പാർടികൾ, മുന്നണികൾ  തുടങ്ങിയവർ തെരഞ്ഞെടുപ്പ‌് സുഗമമായി നടത്തുന്നിതിന‌് എല്ലാ സഹകരണവും നൽകിയെന്നും ടിക്കാറാം മീണ അറിയിച്ചു. തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത‌് ഹരിതചട്ടം പാലിക്കാനുമായി. ഇക്കാര്യത്തിൽ കേരളം  രാജ്യത്തിനാകെ മാതൃകയാണ‌്.

സി വിജിൽ പരാതികളിൽ കേരളം ഒന്നാമത‌്
മാതൃകാപെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാനുള്ള തിരഞ്ഞെടുപ്പ് കമീഷന്റെ ‘സി -വിജിൽ’ മൊബൈൽ ആപ്പ് വഴി ലഭിച്ച പരാതികളുടെ എണ്ണത്തിൽ കേരളത്തിന് റെക്കോഡ് നേട്ടം. 92 ശതമാനവും പരിഹരിച്ച് കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിലെത്തി. ദേശീയശരാശരി 78 ശതമാനമാണ്. മികച്ച പ്രവർത്തനം കാഴ്ചവെച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ അഭിനന്ദിച്ചു. രാജ്യത്താകെ സി- വിജിൽ വഴി ലഭിച്ച 1, 24,424 പരാതികളിൽ 64, 020 എണ്ണവും കേരളത്തിൽ നിന്നാണ്. ഇവ പരിശോധിച്ചപ്പോൾ 58, 617 പരാതികൾ ശരിയാണെന്ന് കണ്ടെത്തി നടപടിയെടുത്തിട്ടുണ്ട്.രണ്ടാംസ്ഥാനത്തുള്ള മധ്യപ്രദേശിൽനിന്ന് 13, 583 പരാതികളും, മൂന്നാംസ്ഥാനത്തുള്ള പശ്ചിമബംഗാളിൽനിന്ന് 8174 പരാതികളും ലഭിച്ചു. കൂടുതൽ പരാതികൾ വന്നത് ഹോർഡിങ്ങുകൾ, പോസ്റ്ററുകൾ തുടങ്ങിയവ സംബന്ധിച്ചാണെന്നും ടിക്കാറാം മീണ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2IHufuz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages