പുനർനിർമാണം 3 ഘട്ടമായി ; 17 മേഖലയിൽ കൺസൾട്ടൻസി താൽപ്പര്യപത്രം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 26, 2019

പുനർനിർമാണം 3 ഘട്ടമായി ; 17 മേഖലയിൽ കൺസൾട്ടൻസി താൽപ്പര്യപത്രം


പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണ പദ്ധതികൾ  ഏറ്റെടുക്കുന്നത‌് മൂന്നു ഘട്ടമായി. 35,000 കോടിയോളം രൂപയുടെ പുനർനിർമാണ പദ്ധതികളാണ‌് യാഥാർഥ്യമാക്കേണ്ടത‌്. പദ്ധതി രൂപീകരണത്തിനും നടത്തിപ്പിനുമായി സർക്കാർ സംവിധാനത്തെ സഹായിക്കാൻ വിപുലമായ കൺസൾട്ടൻസി സേവനം ഉറപ്പാക്കും. ഇതിനായി ഏജൻസികളെ തെരഞ്ഞെടുക്കാൻ താൽപ്പര്യപത്രം ക്ഷണിച്ചു.

പുനർനിർമാണ പദ്ധതികളെ ഉടൻ ആരംഭിക്കാൻ കഴിയുന്നവ, വിശദ പദ്ധതിരേഖ തയ്യാറാക്കി നടപ്പാക്കേണ്ടവ, വിശദമായ പഠനത്തിനുശേഷം പദ്ധതിരേഖ തയ്യാറാക്കി നടപ്പാക്കേണ്ടവ എന്നിങ്ങനെയാണ‌് തിരിച്ചിട്ടുള്ളത‌്. മൂന്നുഘട്ടവും മൂന്നു കാലക്രമത്തിലായിരിക്കും പൂർണമാകുക. പ്രളയാനന്തര കേരളത്തിന്റെ ആവശ്യം സംബന്ധിച്ച‌് ഐക്യരാഷ‌്ട്രസഭ നടത്തിയ പഠനത്തിൽ സംസ്ഥാനത്തിന്റെ മൊത്തനഷ്ടം 26718 കോടി രൂപയാണ‌്.

ലോക ബാങ്കിന്റെ റിപ്പോർട്ട‌് പ്രകാരം 24,893 കോടിയും. പുനർനിർമാണത്തിന‌് 31,000 കോടി അടങ്കൽ വരുന്ന പദ്ധതികൾ ഏറ്റെടുക്കേണ്ടിവരുമെന്നാണ‌് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത‌്.  ഒരു ദശകം മുന്നോട്ടുള്ള കേരളത്തിന്റെ ആവശ്യകതകൂടി പരിഗണിച്ചുള്ള പദ്ധതികൾക്ക‌് 33,000 മുതൽ 35,000 കോടിവരെ അടങ്കലാണ‌് പ്രതീക്ഷിക്കുന്നത‌്.

വിപുലമായ ധനസമാഹരണത്തിന‌് വിവിധ സ്രോതസ്സുകൾ ഉപയോഗിക്കാനാണ‌് സർക്കാർ തീരുമാനം.  സംസ്ഥാന ബജറ്റ‌്, ധനകാര്യ ഏജൻസികളായ ലോകബാങ്ക‌്, ഏഷ്യൻ വികസന ബാങ്ക‌്, ജപ്പാൻ ഇന്റർനാഷണൽ കോർപറേഷൻ ഏജൻസി, ജർമൻ ഡെവലപ‌്മെന്റ‌് ബാങ്ക‌്, നബാർഡിന്റെ അടിസ്ഥാന സൗകര്യവികസന സഹായം, ഹഡ‌്കോയുടെയും മറ്റും വായ‌്പകൾ, കേന്ദ്രാവിഷ‌്കൃത പദ്ധതികളിൽനിന്ന‌് കൂടുതൽ സഹായം, ക്രൗഡ‌് ഫണ്ടിങ‌്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയ സാധ്യതകളെല്ലാം ഉപയോഗിക്കും.

എല്ലാ വിഭാഗം ജനങ്ങൾക്കും മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പുവരുത്തുന്ന പുനർനിർമാണമാണ‌് നടപ്പാക്കുക. ഭാവിയിലുണ്ടാകാനിടയുള്ള ദുരന്തങ്ങള അതിജീവിക്കുന്ന  സാങ്കേതികവിദ്യ ഉറപ്പാക്കും. പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിച്ച‌്, സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനായാണ‌് കേരള പുനർനിർമാണ പദ്ധതി (റീ ബിൽഡ‌് കേരള ഇനിഷ്യേറ്റിവ‌്, ആർകെഐ) രൂപീകരിച്ചത‌്. പദ്ധതി പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി മുഖ്യമന്ത്രി അധ്യക്ഷനും പ്രതിപക്ഷ നേതാവും വിദഗ‌്ധരും ഉൾപ്പെടുന്ന ഉപദേശക സമിതിയും ചീഫ‌് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയും ആർഐകെ പദ്ധതി നടപ്പാക്കൽ സമിതിയും പ്രിൻസിപ്പൽ സെക്രട്ടറി ചീഫ‌് എക‌്സിക്യൂട്ടിവ‌് ഓഫീസറായ ആർകെഐ സെക്രട്ടറിയറ്റും പ്രവർത്തിക്കുന്നു.

പുനർനിർമാണ ആശയ രൂപീകരണം, വിശദ പദ്ധതിരേഖയും നിർവഹണ സമയക്രമവും നിശ്ചയിക്കൽ, സമയബന്ധിതമായ നിർവഹണം ഉറപ്പാക്കൽ തുടങ്ങിയവയിലാണ‌് കൺസൾട്ടൻസി ഏജൻസികളുടെ സേവനം തേടിയത‌്. 17 മേഖല കേന്ദ്രീകരിച്ചാണ‌് കൺസൾട്ടൻസി സഹായം ഉറപ്പാക്കുക. ആദ്യപടിയായി രണ്ടുവർഷത്തേക്കാണ‌് കരാർ. സാമ്പത്തിക, സാമൂഹ്യ, പാരിസ്ഥിതിക ഘടകങ്ങളെല്ലാം പരിഗണിച്ച‌് പദ്ധതി രൂപീകരണത്തിലും നിർവഹണത്തിലും ആർകെഐ സെക്രട്ടറിയറ്റിനെ സഹായിക്കുകയായിരിക്കും ഏജൻസികളുടെ ചുമതല. ആർകെഐ സെക്രട്ടറിയറ്റിനും തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലെ റോഡ‌് പുനർനിർമാണത്തിനും ജലവിഭവ വകുപ്പിന്റെ കീഴിലെ പദ്ധതികൾക്കും സേവനം ലഭ്യമാക്കുന്നതിനാണ‌് ഇപ്പോൾ താൽപ്പര്യപത്രം ക്ഷണിച്ചത‌്.
 



from Kerala || Deshabhimani ​Online ​News http://bit.ly/2IXvW6s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages