കിഫ‌്ബി : ചെന്നിത്തലയുടെ ആരോപണം അജ്ഞതമൂലം-: ഐസക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 10, 2019

കിഫ‌്ബി : ചെന്നിത്തലയുടെ ആരോപണം അജ്ഞതമൂലം-: ഐസക‌്


കൊല്ലം
മസാല ബോണ്ടുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ അജ്ഞത കൊണ്ടാണെന്ന‌് ധനമന്ത്രി തോമസ‌് ഐസക‌് പറഞ്ഞു. വിവരക്കേട‌് വിളിച്ചുപറഞ്ഞ‌് വിവാദമുണ്ടാക്കാനാണ‌് രമേശ‌് ചെന്നിത്തലയുടെ ശ്രമം. വിദേശങ്ങളിലെ സ്റ്റോക്ക‌് എക‌്സ‌്ചേഞ്ച‌ുകളിൽ കമീഷൻ ലഭിക്കുമെന്ന‌് പറയുന്നത‌് കമീഷൻ തുക പതിവായി വാങ്ങുന്ന പരിചയം കൊണ്ടായിരിക്കുമെന്നും തോമസ‌് ഐസക‌് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലണ്ടൻ സ്റ്റോക്ക‌് എക‌്സ‌്ചേഞ്ചിൽ ലിസ്റ്റ‌് ചെയ്യുന്ന ബോണ്ടുകൾ ലണ്ടനിലല്ല, യൂറോപ്പിലാണ‌് വിൽക്കുന്നത‌്. ‘റിങ്ങിങ‌് ദി ബെൽ’ എന്നത‌് ബോണ്ട‌് ലിസ്റ്റ‌് ചെയ്യുന്നതിനുള്ള ആഘോഷമല്ല. ഇതുപോലും അറിയാതെയാണ‌് വിമർശനം ഉന്നയിക്കുന്നത‌്. പലിശനിരക്ക‌് രഹസ്യ ടെൻഡർ വഴിയാണ‌് തീരുമാനിക്കുന്നത‌്. ഓരോ ദിവസവും തിരക്ക‌് ഏറിയും കുറഞ്ഞും വരും. ബോണ്ട‌് മറിച്ചുവിൽക്കാനാകും. വിൽക്കുന്നതും വാങ്ങുന്നതും കമ്പോളമാണ‌്. സർക്കാരിന‌് ഇതിന്റെ ചുമതലയില്ല. ബോണ്ട‌് വഴി ധനസമാഹരണം പെട്ടെന്ന‌് പൊട്ടിവീണതല്ല. രണ്ടുവർഷത്തെ നിരീക്ഷണവും പഠനവും ഇതിന‌ു പിന്നിലുണ്ട‌്. ബജറ്റ‌് പ്രസംഗത്തിൽ കിഫ‌്ബിയിലേക്ക‌് ഫണ്ട‌് എത്തുന്ന സ്രോതസ്സുകളിൽ ബോണ്ടുകളുടെ വിശദമായ വിവരമുണ്ട‌്. ഇത‌് രഹസ്യമല്ല. ഇതൊന്നും നോക്കാതെയും പഠിക്കാതെയുമാണ‌്  പ്രതിപക്ഷ നേതാവ‌് ആക്ഷേപം ഉന്നയിക്കുന്നത‌്. കേരളത്തെ ലോകം അംഗീകരിക്കുമ്പോൾ വികസന വിരുദ്ധ പ്രസ്താവനകളുമായി മുന്നോട്ടുപോകുന്ന നടപടി ദേശദ്രോഹമാണ‌്. ബോധപൂർവം വിവാദങ്ങൾ ഉയർത്തുന്നു. അന്ധമായ വികസന വിരോധമാണ‌് ഇതിന‌് അടിസ്ഥാനം.

കേരളത്തിൽ നിക്ഷേപം നടത്താൻ താൽപ്പര്യമുള്ള കമ്പനികളാണ‌് മസാല ബോണ്ടിന്റെ ഉപയോക്താക്കൾ. പ്രളയകാലത്തെ അതിജീവിച്ചതിൽ കേരളം കാട്ടിയ ലോകമാതൃകയാണ‌് നിക്ഷേപകരെ കേരളത്തോട‌് അടുപ്പിച്ചതിന‌ു പ്രധാന കാരണം. ബോണ്ട‌് മാർക്കറ്റ‌് എന്താണെന്ന‌് പഠിക്കാൻ ആക്ഷേപം ഉന്നയിക്കുന്നതിന‌ു മുമ്പ‌് പ്രതിപക്ഷനേതാവ‌് തയ്യാറാകണം. ബോണ്ട‌് വഴി ശേഖരിക്കുന്ന നിക്ഷേപം നാടിന്റെ വികസനത്തിനാണ‌് വിനിയോഗിക്കുന്നത‌്. അടിസ്ഥാന വികസനമാണ‌് ബോണ്ടുവഴിയുള്ള ധനസമാഹരണത്തിലൂടെ ഇപ്പോൾ സാധ്യമാക്കുന്നതെന്നും തോമസ‌് ഐസക‌് പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2UJas3n
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages