മീനച്ചൂട‌ിലും യുവാക്കൾ കട്ടയ‌്ക്ക‌് കൂടെ; ജോയ്സിനെ ഹൃദയത്തിലേറ്റി പിഞ്ചുകുട്ടികളും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 10, 2019

മീനച്ചൂട‌ിലും യുവാക്കൾ കട്ടയ‌്ക്ക‌് കൂടെ; ജോയ്സിനെ ഹൃദയത്തിലേറ്റി പിഞ്ചുകുട്ടികളും

കട്ടപ്പന
പാതയോരങ്ങളിലും സ്വീകരണ കേന്ദ്രങ്ങളിലും ജീവതത്തിന്റെ നാനാ തുറകളിലും ഉള്ളവരുടെ വൻകൂട്ടം. എല്ലാ സ്വീകരണ കേന്ദ്രത്തിലും മുത്തുക്കുടകളും ബാൻഡ‌് മേളങ്ങളും നാസിക‌് ബാൻഡും പൂക്കളുമായി പ്രിയ സ്ഥാനാർഥിയെ സ്വീകരിക്കാൻ നൂറ‌്കണക്കിന‌് പ്രവർത്തകരും നാട്ടുകാരും. മുദ്രാവാക്യം വിളികളോടെയാണ‌് സ്ഥാനാർഥിയെ വേദികളിലേക്ക‌് ആനയിക്കുന്നത‌്.

പച്ചെണ്ടുകളും കൊന്നപ്പൂക്കളും പഴവർഗങ്ങളും നൽകി സ്ഥാനാർഥിയെ വരവേൽക്കുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണയുള്ള എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജോയ്സ് ജോർജിന് ഇടുക്കി മണ്ഡലത്തിൽ ലഭിക്കുന്നത് സമാനതകളില്ലാത്ത സ്വീകരണം. മണിക്കൂറുകൾ കാത്തുനിന്നാണ് ഒരോ കേന്ദ്രങ്ങളിലും ജനങ്ങൾ സ്ഥാനാർഥിയെ സ്വീകരിക്കുന്നത്. ചൊവ്വാഴ‌്ച രാവിലെ രാജമുടിയിലാണ‌് പര്യടനം ആരംഭിച്ചത‌്. ഇടുക്കി നിയോജക മണ്ഡലം പര്യടനം സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ‌്ഘാടനം ചെയ‌്തു. നൂറ‌്കണക്കിന‌് പ്രവർത്തകരുടെ ബൈക്ക‌് റാലിയുടെ അകമ്പടിയിലാണ‌് സ്ഥാനാർഥിയുടെ പര്യടനം. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ‌്ത്രീകളുടെയും  കുട്ടികളുടെയും പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ അഞ്ച‌് വർഷവും മണ്ഡലത്തിൽ നടത്തിയ വികസനവും ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ‌് സ്ഥാനാർഥികൾ വിജയിക്കേണ്ടതിന്റെ പ്രാധാന്യവും വിവരിച്ച‌് സ്ഥാനാർഥിയുടെ ഹ്രസ്വമായ പ്രസംഗം.

സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർഥി എത്തുംമുമ്പേ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയവും ജോയ‌്സ‌് ജോർജ‌് വിജയിക്കേണ്ടതിന്റെ ആവശ്യകതയും വിശദീകരിച്ച‌് നേതാക്കന്മാരുടെ പ്രസംഗം. ഓരോ കേന്ദ്രങ്ങളിലും ജനങ്ങൾ ആവേശത്തോടെയാണ‌് സ്ഥാനാർഥിയെ വരവേൽക്കുന്നത‌്. ആബാലവൃദ്ധവും സ്വീകരണകേന്ദ്രങ്ങളിൽ എത്തുന്നു. കട്ടപ്പന നഗരസഭയിലെ ആദ്യ സ്വീകരണ കേന്ദ്രമായ വാഴവരയിൽ 97 വയസ്സുള്ള ജാനകിയാണ‌് ജോയ‌്സിനെ വരവേറ്റത‌്. വെള്ളയാംകുടിയിൽ ബിജെപിയിൽനിന്നും രാജിവച്ചെത്തിയ എം പി ഗിരീഷ‌് സ്ഥാനാർഥിയെ വരവേറ്റു. തുടർന്ന‌് കർഷകകേന്ദ്രങ്ങളിലും  തൊഴിലാളി കേന്ദ്രങ്ങളിലും പര്യടനം നടത്തി.

രാത്രി ഏറെ വൈകി കട്ടപ്പനയിൽ പര്യടനം സമാപിച്ചു. രാത്രി എട്ടിനാണ് സമാപനം നിശ്ചയിച്ചതെങ്കിലും ഒരു മണിക്കൂർ വൈകിയാണ് പര്യടനം സമാപിച്ചത്. ബൈക്ക് റാലിയിടെയും താളമേളങ്ങളുടെയും അകമ്പടിയോടെ പ്രകടനമായി വന്ന് സ്ഥാനാർഥിയെ സ്വീകരിച്ചത് എൽഡിഎഫ് വിജയത്തിന്റെ വിളംബരമായി.

ഇന്ന് മൂവാറ്റുപുഴയിൽ
മൂവാറ്റുപുഴ
എൽഡിഎഫ‌് സ്വതന്ത്രസ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ‌് ബുധനാഴ്ച മൂവാറ്റുപുഴയിൽ പര്യടനം നടത്തും. പായിപ്ര പഞ്ചായത്തിലും മൂവാറ്റുപുഴ നഗരസഭയിലുമാണ് പര്യടനം. രാവിലെ 7.30ന് പായിപ്ര സ‌്കൂൾ ജങ‌്ഷനിൽനിന്നു തുടങ്ങുന്ന പര്യടനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനംചെയ്യും.
തുടർന്ന് 7.45ന് മാനാറി, എട്ടിന് സൊസെെറ്റിപ്പടി, 8.10ന് തൃക്കളത്തൂർ കാവുംപടി, 8.20ന് പള്ളിത്താഴം, 8.30ന് പള്ളിച്ചിറങ്ങര, 8.40ന് വെളിയത്തുകവല, 8.50ന് ജയ്ഹിന്ദ് കവല, ഒമ്പതിന് മുടവൂർ പള്ളിത്താഴം, 9.10ന് ഇ ബി ജങ‌്ഷൻ, 9.20ന് എള്ളുമലപ്പടി, 9.30ന് പള്ളിപ്പടി, 9.40ന് പായിപ്ര കവല, 9.50ന് പായിപ്ര സൗത്ത്, 10ന് തട്ടുപറമ്പ്, 10.10ന് മുളവൂർ നിരപ്പ്, 10.15ന് ഒഴുപാറ, 10.30ന് പൊന്നിരിക്കപ്പറമ്പ്, 10.45ന് പള്ളിപ്പടി, 10.50ന് തെെക്കാവുംപടി, 11ന് ചിറപ്പടി, 11.10ന് ഹെൽത്ത്‌ ജങ‌്ഷൻ, 11.20ന് തച്ചോടത്തുംപടി, 11.30ന് പെരുമറ്റം, 11.45ന് ആട്ടായം, 11.50ന് കിഴക്കേക്കടവ് എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം 12ന് മുളവൂർ പിഒ ജങ‌്ഷനിൽ സമാപിക്കും. മൂന്നിന് മഞ്ഞള്ളൂർ പഞ്ചായത്തിലെ മടക്കത്താനം അച്ചൻ കവലയിൽനിന്ന് തുടങ്ങുന്ന ജോയ്സ് ജോർജിന്റെ റോഡ് ഷോയും വോട്ടഭ്യർഥനയും വാഴക്കുളം ടൗണിൽ സമാപിക്കും.

വെെകിട്ട് നാലിന് മൂവാറ്റുപുഴ നഗരസഭയിലെ ആശ്രമം ബസ‌്സ‌്റ്റാൻഡിൽനിന്ന‌് ആരംഭിക്കുന്ന പര്യടനം 4.20ന് എസ്എൻഡിപി കുന്ന്, 4.30ന് മുറിക്കല്ല്, 4.40ന് ഹൗസിങ‌് ബോർഡ്, 4.50ന് 130 കവല, അഞ്ചിന് വാശിക്കവല, 5.10ന് പേട്ട, 5.20ന് കിഴക്കേക്കര റേഷൻകടപ്പടി, 5.30ന് മണിയംകുളം കവല, 5.40ന് രണ്ടാർ കോളനി, 5.50ന് അമ്പാട്ട് കവല, ആറിന് ചാലിക്കടവ് കോളനി, 6.5ന് ചാലിക്കടവ് ജങ‌്ഷൻ, 6.10ന് മാർക്കറ്റ് ബസ‌്സ‌്റ്റാൻഡ‌്, 6.20ന് നെഹ‌്റു പാർക്ക്, 6.30ന് ഉറവകുഴി, 6.45ന് തൃക്ക, ഏഴിന് പുളിഞ്ചുവട്, 7.15ന് എ കെ ജി കോളനി, 7.30ന് വാഴപ്പിള്ളി, 7.50ന് തീക്കൊള്ളിപ്പാറ എന്നിവിടങ്ങളിൽ പര്യടനം നടത്തി എട്ടിന് കടാതി കുര്യൻമലയിൽ സമാപിക്കും.

ജോയ്സിനെ ഹൃദയത്തിലേറ്റി പിഞ്ചുകുട്ടികളും
ഇടുക്കി
ഇടുക്കിയിൽ വീണ്ടും വികസനത്തിന്റെ പ്രകാശം പരത്താൻ പടനയിക്കുന്ന ജോയ്സ‌് ജോർജിന‌് ആവേശോജ്വല സ്വീകരണം നൽകി പിഞ്ചുകുട്ടികളും. സ‌്കൂൾ വേനലവധി കുട്ടികൾ സ്ഥാനാർഥി സ്വീകരണത്തിലൂടെ ആവേശമാക്കുന്ന കാഴ്ചയാണ‌് മണ്ഡലത്തിലുടനീളം കാണുന്നത‌്.

ഇടുക്കി നിയോജക മണ്ഡലത്തിലെ പര്യടനത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും നിറഞ്ഞ പങ്കാളിത്തംകൊണ്ട‌് ശ്രദ്ധേയമായി. നിശ്ചയിച്ചതിലും വൈകിയാണ‌് സ്ഥാനാർഥി സ്വീകരണ കേന്ദ്രങ്ങളിൽ എത്തിയതെങ്കിലും വേനൽച്ചൂടിലും വാടാതെ അവർ തങ്ങളുടെ പ്രിയ സ്ഥാനാർഥിയായ കാത്ത‌ുനിന്നു. കണിക്കൊന്നയും റോസാപ്പൂവും നൽകിയാണ‌് അവർ ജോയ‌്സ‌് ജോർജിനെ സ്വീകരിച്ചത‌്. സ്ഥാനാർഥിയുടെ ചിത്രം മൊബൈലിൽ പകർത്താനും പല കേന്ദ്രങ്ങളിലും കുട്ടികളുടെ തിരക്കായിരുന്നു.

തേയിലമാലയുമായി ‘സഹ്യ’യുടെ മക്കൾ
അമ്പമേട‌്
സഹകരണ മേഖലയിൽ ഒരു തേയില ഫാക്ടറി എന്ന ഇടുക്കിയുടെ ചിരകാല സ‌്വ‌പ‌്നം സാക്ഷാൽക്കരിച്ച മലയോരമണ്ണിന്റെ വികസന സൂര്യന‌് തൊഴിലാ‌ളികളുടെ സ്നേഹസ്വീകരണം. അമ്പലമേട‌് തേയില ഫാക്ടറിയിലെ തൊഴിലാളികളാണ‌് തേയില മാലതീർത്ത‌് സ്ഥാനാർഥിയെ സ്വീകരിച്ചത‌്. ഫാക്ടറിയുടെ സമീപത്ത‌ുതന്നെയാണ‌് തൊഴിലാ‌ളികൾ സ്വീകരണം ഒരുക്കിയത‌്.

വർഷം മുഴുവൻ കഠിനാധ്വാനം ചെയ്തിട്ടും മികച്ച വില കിട്ടേണ്ട കൊളുന്ത‌് ഫാക്ടറിയില്ലാത്തതിനാൽ ചപ്പുചവറായി കത്തിച്ച‌് കളയേണ്ടിയിരുന്ന ഗതികേടിലായിരുന്ന കർഷകർക്ക‌് ആശ്വാസമായാണ‌് എംപിയുടെ ഇടപെടലിലൂടെ അമ്പലമേട്ടിൽ ഫാക്ടറി സ്ഥാപിതമായത‌്. വൻകിട കമ്പനികൾ കൊളുന്ത‌് എടുക്കാതിരിക്കുകയും മാന്യമായ വില നൽകാൻ തയ്യാറാകാതിരിക്കുകയും ചെയ്തപ്പോൾ കർഷകർക്കായി പാർലമെന്റിൽ പലതവണ ജോയ്സ‌് ശബ്ദമുയർത്തി. ഇതോടെ സഹകരണ മേഖലയിൽ ഒരു തേയില ഫാക്ടറി തുടങ്ങുന്നതിന‌് ടീ ബോർഡ‌് 1.75 കോടി രൂപ അനുവദിച്ചു. പിന്നാലെ തങ്കമണി സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ അമ്പലമേട്ടിൽ അനുവദിച്ച തേയില ഫാക്ടറി സമയബന്ധിതമായി നിർമാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഫാക്ടറി പ്രവർത്തനം തുടങ്ങിയതോടെ ഒരു കിലോ കൊളുന്തിന‌് രണ്ട‌് രൂപ വീതം അധികം കിട്ടുന്നുണ്ട‌്. വാക്കും പ്രവൃത്തിയും ഒരുപോലെ കൊണ്ടുപോകുന്ന ഇച്ഛാശക്തിയുള്ള എംപിക്ക‌് തൊഴിലാ‌ളികളുടെ സ്നേഹമാണ‌് തേയില മാലയിലൂടെ തൊഴിലാ‌ളികൾ തീർത്തത‌്.

മീനച്ചൂട‌ിലും യുവാക്കൾ കട്ടയ‌്ക്ക‌് കൂടെ

ജിതിൻ ബാബു
ഇടുക്കി
ചുട്ടുപൊള്ളുന്ന മീനച്ചൂടിലും യുവാക്കൾ ആവേശത്തിലാണ‌്. ഇടുക്കിയുടെ വികസന നായകൻ ജോയ്സ് ജോർജിന്റെ വിജയത്തിനായി രാവും പകലുമായി പ്രവർത്തനത്തിലാണവർ. ജോയ്‌സിന്റെ ചിത്രം ചേർത്ത ടീ ഷർട്ടുമിട്ട‌് നൂറ‌്കണക്കിന് ബൈക്കുകളിലാണ് യുവാക്കൾ സ്ഥാനാർഥിയുടെ പ്രചരണത്തിനിറങ്ങിയത്.

ഇടയ്‌ക്കെത്തിയ വേനൽ മഴയിലും ഇവരുടെ ആവേശം ചോർന്നില്ല. ഇടുക്കി നിയമസഭാ മണ്ഡലത്തിലായിരുന്നു ജോയ്സ‌് ജോർജിന്റെ ചൊവ്വാഴ്ചത്തെ പര്യടനം. പര്യടനത്തിന‌് തുടക്കംകുറിച്ച രാജമുടി മുതൽ സമാപനംകുറിച്ച കട്ടപ്പന വരെ ജോയ‌്സ‌് ജോർജിന‌് ആവേശമായി ഇവർ കൂടെയുണ്ടായിരുന്നു. മലയോരമണ്ണ‌് കണ്ടതിൽവച്ച‌് ഏറ്റവും മികച്ച വികസനപ്രവർത്തനങ്ങൾ ചെയ്ത ജോയ‌്സ‌ിന്റെ വിജയം ഈ മണ്ഡലം അത്രയധികം ആഗ്രഹിക്കുന്നുണ്ടെന്നും അതുറപ്പിക്കാൻ വേണ്ടിയാണ‌് തങ്ങളുടെ പ്രവർത്തനമെന്നും ഇവർ ആവേശത്തോടെ പറയുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2KmNn2m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages