ബ്യൂട്ടി പാർലറിലേക്ക‌് വെടിയുതിർക്കുംമുമ്പ‌് പരിശീലനം നേടിയതായി പ്രതികൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 15, 2019

ബ്യൂട്ടി പാർലറിലേക്ക‌് വെടിയുതിർക്കുംമുമ്പ‌് പരിശീലനം നേടിയതായി പ്രതികൾ


കൊച്ചി
നടി ലീന മരിയ പോളിന്റെ പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിലേക്ക് അക്രമിസംഘം വെടിവയ‌്ക്കുന്നതിന‌ുമുമ്പ‌് പരിശീലനം നടത്തിയതായി പൊലീസ‌്. തോക്കുപയോഗിച്ച് ഏഴു തിരയോളം പരിശീലനത്തിന് ഉപയോഗിച്ചെന്നും ചോദ്യംചെയ്യലിൽ പ്രതികൾ സമ്മതിച്ചു. വെടിവയ‌്പിന‌ുശേഷം പ്രതികൾ ഒളിവിൽ കഴിഞ്ഞ ആലുവ എൻഎഡിയിലെ കാടിനകത്തെ ഒളിത്താവളത്തിൽ അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. ‘അമേരിക്ക' എന്ന പേരിലറിയപ്പെടുന്ന ഒളിസങ്കേതത്തിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

വെടിവച്ച ബിലാൽ തോക്ക് കൈവശം വച്ചിരുന്നു. കൂടെയുള്ള വിപിൻ വർഗീസിനെക്കൂടി വെടിവയ‌്പിന് സജ്ജമാക്കാനാണ് പലിശീലനം നടത്തിയതെന്നാണ് നിഗമനം. പിടിയിലായ വിപിൻ ഒരാളെ കൃത്യത്തിനുമുമ്പ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായും പൊലീസ‌് കണ്ടെത്തിയിട്ടുണ്ട‌്. ഇയാൾ വെടിവയ‌്പിനുശേഷവും തോക്ക് ഉപയോഗിച്ചതായാണ‌് സൂചന. ബ്യൂട്ടി പാർലറിനുനേരെ വെടിവയ‌്ക്കുന്നതിനുള്ള തോക്ക് നൽകിയത് അധോലോകനേതാവ് രവി പൂജാരിയാണ്. രവി പൂജാരിയുടെ നേതൃത്വത്തിൽ കാസർകോട്ടെ മോനായി എന്നറിയപ്പെടുന്ന ക്രിമിനൽസംഘത്തലവൻ പ്രതികൾക്ക് തോക്ക് എത്തിക്കുകയായിരുന്നു.

കേസിൽ മൂന്നുപേരാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ളത്. വെടിവച്ച ബിലാലിനെയും വിപിനെയും നേരത്തെ കസ്റ്റഡിയിൽ ലഭിച്ചിരുന്നു. ഇവർക്ക് സഹായം ചെയ്ത അൽത്താഫിനെ ശനിയാഴ്ച കസ്റ്റഡിയിൽ ലഭിച്ചു. ചൊവ്വാഴ്ചവരെയാണ് കസ്റ്റഡി. മൂവരെയും ഒന്നിച്ചിരുത്തിയാണ‌് ചോദ്യംചെയ്യുന്നത‌്. ബ്യൂട്ടി പാർലറിലേക്ക് വെടിവയ‌്പ‌് നടത്താൻ പ്രാദേശികസഹായമൊരുക്കിയ കൊല്ലം സ്വദേശിയായ ഡോക്ടറെക്കുറിച്ചും അന്വേഷണം ഊർജിതമാക്കി.

ബിലാലിനും വിപിനും തോക്കും ബൈക്കും എത്തിച്ചുനൽകിയത‌് താനല്ലെന്ന അൽത്താഫിന്റെ വിശദീകരണം അന്വേഷണസംഘം മുഖവിലയ‌്ക്കെടുത്തിട്ടില്ല. അതേസമയം, ഗുണ്ടാനേതാവ‌് മോനായിക്ക് കേസിലുള്ള പങ്കിനെക്കുറിച്ച് അൽത്താഫ‌് പൊലീസ‌ിനോട‌് പറഞ്ഞിട്ടുണ്ട‌്. അൽത്താഫിന്റെ താമസസ്ഥലത്തുനിന്ന‌് അന്വേഷണസംഘം തോക്കും ബൈക്കും കണ്ടെടുത്തിരുന്നു. പനമ്പിള്ളി നഗറിലുള്ള ബ്യൂട്ടി പാർലറിനുനേരെ ഡിസംബർ 15-നാണ് വെടിവയ‌്പുണ്ടായത്. നടി ലീനയ‌്ക്ക് രവി പൂജാരിയുമായി ഉണ്ടായിരുന്ന പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് വെടിവയ‌്പിലേക്ക് നയിച്ചത്. ഡിവൈഎസ‌്പി ജോസി ചെറിയാന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.



from Kerala || Deshabhimani ​Online ​News http://bit.ly/2GhwOQ8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages