ഡി ബാബുപോളിന‌് നാടിന്റെ യാത്രാമൊഴി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 15, 2019

ഡി ബാബുപോളിന‌് നാടിന്റെ യാത്രാമൊഴി


പെരുമ്പാവൂർ
മുൻ അഡീഷണൽ ചീഫ‌് സെക്രട്ടറിയും എഴുത്തുകാരനും വാഗ‌്മിയുമായ ഡോ. ഡി ബാബുപോളിന‌് ജന്മനാട‌് യാത്രാമൊഴിയേകി. തിരുവനന്തപുരത്തുനിന്ന‌് ശനിയാഴ‌്ച ഉച്ചയ‌്ക്ക‌് പെരുമ്പാവൂർ കുറുപ്പംപടിയിലെ ബന്ധുവിന്റെ വീടായ മരങ്ങാട്ട‌് എത്തിച്ച മൃതദേഹത്തിൽ സാമൂഹിക, രാഷ‌്ട്രീയ മേഖലയിലെ നിരവധിപേർ അന്ത്യോപചാരമർപ്പിച്ചു. ബസേലിയോസ‌് തോമസ‌് പ്രഥമൻ കാതോലിക്ക ബാവ സംസ‌്കാര ചടങ്ങുകൾക്ക‌് നേതൃത്വം നൽകി. പൂർണ ഔദ്യോഗിക ബഹുമതികളോടെ കുറുപ്പംപടി സെന്റ‌് മേരിസ‌് യാക്കോബായ കത്തീഡ്രലിലെ കുടുംബ കല്ലറയിലായിരുന്നു അടക്കം.

കേന്ദ്രമന്ത്രി അൽഫോൻസ‌് കണ്ണന്താനം, ഉമ്മൻചാണ്ടി, എം എ ബേബി, ഇന്നസെന്റ‌് എംപി, എംഎൽഎമാരായ മാത്യു ടി തോമ‌സ‌്, എൽദോ എബ്രഹാം, എൽദോസ‌് കുന്നപ്പിള്ളി, അനൂപ‌് ജേക്കബ്, പി ജെ ജോസഫ‌്, ടെൽക‌് ചെയർമാൻ എൻ സി മോഹനൻ, സുരേഷ‌്കുറുപ്പ‌്, പി പി തങ്കച്ചൻ, പി ടി തോമസ‌്, കർദിനാൾ മാർ ജോർജ‌് ആലഞ്ചേരി, വയലാർ രവി, എം എം ലോറൻസ‌്, രവി ഡിസി, ജോസ‌് തെറ്റയിൽ, ജസ‌്റ്റിസ‌് അബ‌്ദുൾ റഹിം,  സാജുപോൾ, ടി യു കുരുവിള, സിയാൽ എംഡി വി ജെ കുര്യൻ, ജസ‌്റ്റിസ‌് കെ ടി തോമസ‌്, കെഎംആർഎൽ എംഡി എ പി എം മുഹമ്മദ‌് ഹനീഷ‌്, എം എം ഹസൻ, ബെന്നി ബഹനാൻ, എ എൻ രാധാകൃഷ‌്ണൻ, സഹായ മെത്രാൻ തോമസ‌് ചക്യേത്ത‌്, കോതമംഗലം രൂപത ബിഷപ് ജോർജ‌് മടത്തികണ്ടത്തിൽ, തോമസ‌് മാർ അത്താനിയോസ‌്, ജോസഫ‌് മാർ ഗ്രിഗോറിയോസ‌്,  വികാരി ഫാ. ജോസ‌് പൊതൂർ തുടങ്ങിയവർ ആദരാഞ‌്ജലിയർപ്പിച്ചു. 

തുടർന്നുചേർന്ന അനുശോചന യോഗത്തിൽ തോമസ‌് പ്രഥമൻ ബാവ, ജസ‌്റ്റിസ‌് കെ ടി തോമസ‌്, പി ജെ ജോസഫ‌്, ടി യു കുരുവിള എന്നിവർ സംസാരിച്ചു. ഡി ബാബുപോളിന്റെ ആഗ്രഹപ്രകാരം അമ്മ മറിയത്തെ അടക്കം ചെയ‌്ത കുടുംബ കല്ലറയിലാണ‌് മൃതദേഹം അടക്കം ചെയ‌്തത‌്. സഹോദരൻ കെ റോയ‌് പോൾ, മക്കളായ ചെറിയാൻ സി പോൾ, മറിയം ജോസഫ‌് എന്നിവരും ബന്ധുക്കളും നാട്ടുകാരുമടങ്ങുന്ന വൻജനാവലി സംസ‌്കാര ചടങ്ങിൽ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2GbFO9y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages