കോണ്‍​ഗ്രസ് ശ്രമം ബിജെപി വിരുദ്ധത അട്ടിമറിക്കാന്‍: എസ് ആര്‍ പി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 15, 2019

കോണ്‍​ഗ്രസ് ശ്രമം ബിജെപി വിരുദ്ധത അട്ടിമറിക്കാന്‍: എസ് ആര്‍ പി


തിരുവനന്തപുരം
രാജ്യത്ത് ഉയർന്നുവന്ന ബിജെപി വിരുദ്ധത അട്ടിമറിക്കാനാണ് കോൺ​ഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗം എസ് രാമചന്ദ്രൻപിള്ള. രാജ്യം ഇത്രയും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ കോൺ​ഗ്രസ് നടത്തുന്ന നീക്കം ബിജെപിക്ക‌് സഹായകരമാണ്. ആറ്റിങ്ങൽ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി എ സമ്പത്തിന്റെ വിജയത്തിനായി വെള്ളനാട്ട‌്  സംഘടിപ്പിച്ച പൊതുയോ​ഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ സംസ്ഥാനങ്ങളിൽ ബിജെപിക്ക‌് ‌എതിരായി പ്രാദേശിക പാർടികൾ സഖ്യം രൂപീകരിക്കാൻ തയ്യാറായപ്പോൾ കോൺ​ഗ്രസ് ഇതിൽ സഹകരിച്ചില്ല. ഉത്തർപ്രദേശ്, ഡൽഹി തുടങ്ങിയ ഇടങ്ങളിൽ കോൺ​ഗ്രസ് സ്വീകരിച്ച നിലപാട് ബിജെപിയെ തോൽപ്പിക്കാനുള്ള നീക്കങ്ങളെ അട്ടിമറിക്കുന്നതാണ്. ബിജെപിക്കെതിരെ എന്നുപറയുമ്പോഴും ബിജെപിക്ക‌് ഒരുവിധ സ്വാധീനവുമില്ലാത്ത വയനാട്ടിലാണ് രാഹുൽ ​ഗാന്ധി മത്സരിക്കുന്നത്. വയനാട്ടിലേക്ക‌ു വരുന്നത് ബിജെപിയെ എതിർക്കാനല്ല, മറിച്ച് ഇ‌ടതുപക്ഷത്തെ എതിർക്കാനാണ്. ഇതിലൂ‌ടെ തെളിയുന്നത് കോൺ​ഗ്രസിന്റെ കപടമുഖമാണ്.

ഭൂരിപക്ഷ വർ​ഗീയതയുടെ കാര്യത്തിൽ ബിജെപിയുടെ അതേ നിലപാടാണ് കോൺ​ഗ്രസിനുമുള്ളത്. അയോ​ധ്യ രാമക്ഷേത്രം നിർമിക്കാൻ ഞങ്ങൾക്കേ കഴിയൂവെന്നാണ് കോൺ​ഗ്രസ് പറയുന്നത്. ലൗ ജിഹാദ്, ജമ്മു കശ്മീരിന്റെ സ്വതന്ത്ര പദവി തുടങ്ങിയ വിഷയങ്ങളിൽ ബിജെപിയുടെ അതേ നിലപാടാണ് കോൺ​ഗ്രസും സ്വീകരിക്കുന്നത്. കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മതന്യൂനപക്ഷം, ദളിത്, ആദിവാസി വിഭാ​ഗങ്ങൾ കടന്നാക്രമണങ്ങൾക്കു വിധേയരായി. ​ഗോ സംരക്ഷകർക്കൊപ്പം നിൽക്കുന്ന നിലപാട് കോൺ​ഗ്രസ് സ്വീകരിച്ചു. കോൺ​ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിൽ പശുവിന്റെ പേരിൽ  മതന്യൂനപക്ഷത്തെ അറസ്റ്റുചെയ്തത് ദേശീയ സുരക്ഷാ നിയമം ഉപയോ​ഗിച്ചാണ്. ​പശു രാഷ്ട്രീയം ദേശീയ സുരക്ഷാപ്രശ്നമാക്കി മാറ്റുകയാണ് കോൺ​ഗ്രസ്.

ഭരണഘടന, കോടതി എന്നിവയുടെ സ്വതന്ത്ര അവകാശംതന്നെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്തിന്റെ സന്തുലിതാവസ്ഥ തന്നെ കേന്ദ്ര സർക്കാർ അട്ടിമറിക്കുകയാണ്. രാഷ്ട്രീയ താൽപ്പര്യത്തിനായി ആർബിഐ, ഇൻകം ടാക്സ് വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ സ്ഥാപനങ്ങളെ ഉപയോ​ഗിക്കുന്നു. ജനാധിപത്യം അങ്ങേയറ്റം അപകടാവസ്ഥയിലാണ്.

ഇതിന‌് ബദലാണ‌് കേരളത്തിലെ സർക്കാർ കഴിഞ്ഞ 1000 ദിനംകൊണ്ട് നടപ്പാക്കിയത്. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് പാവപ്പെട്ടവരുടെ അവകാശം സംരക്ഷിക്കുകയാണ് ഇടതു സർക്കാർ ചെയ്യുന്നത്. തൊഴിലുറപ്പു പദ്ധതിയിൽ രാജ്യത്ത് ഒന്നാമതാണ് കേരളം. പൊതുമേഖലയെ ലാഭത്തിലാക്കി, വിദ്യാഭ്യാസരം​ഗത്ത് വിപ്ലവകരമായ മാറ്റങ്ങളും നടപ്പാക്കി.



from Kerala || Deshabhimani ​Online ​News http://bit.ly/2UCyf5H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages