സ്നേഹച്ചൂടേറ്റ്
പുതുപ്പള്ളി
നാലര പതിറ്റാണ്ടിലെ രാഷ്ട്രീയജീവിത്തിൽ ഹൃദയബന്ധം സ്ഥാപിച്ച നാട്ടിൽ മനസ്സ് തൊട്ടറിയുന്ന സ്വീകരണമാണ് എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന് ലഭിച്ചത്. സ്വീകരണ കേന്ദ്രത്തിലെത്തിയ മഹാഭൂരിപക്ഷത്തെയും പേരുവിളിച്ച് വിശേഷങ്ങൾ തിരക്കാൻ കഴിയുന്ന ആത്മബന്ധം. ഹാരാർപ്പണം നടത്താൻ പരിചയം പുതുക്കാൻ മത്സരിക്കുന്ന കാഴ്ച. നിശ്ചയിക്കപ്പെടാത്ത കേന്ദ്രങ്ങളും പ്രചാരണ വാഹനം നിർത്തി സ്വീകരണം ഏറ്റുവാങ്ങേണ്ട സാഹചര്യം. കർഷകരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽ പെട്ടവർ പൊള്ളുന്ന മീനച്ചൂടിനെ അവഗണിച്ച് സ്വീകരണ കേന്ദ്രങ്ങളിലെത്തി.
എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ ദീർഘകാലത്തെ ആത്മബന്ധമുള്ള പുതുപ്പള്ളി അസംബ്ലി നിയോജക മണ്ഡലത്തിലായിരുന്നു വെള്ളിയാഴ്ച പര്യടനം. രാവിലെ എട്ടിന് പാമ്പാടി പഞ്ചായത്തിലെ പത്താഴകുഴിയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. ഇ എം എസ് നഗറിലെ സ്വീകരണത്തിനുശേഷം കുന്നേൽ പീടികയിലേക്കുള്ള യാത്രയിൽ സ്വീകരണ പോയിന്റ് അല്ലാതിരുന്ന വെട്ടിപ്പടിയിൽ കാത്തുനിന്ന ജനക്കൂട്ടം സ്ഥാനാർഥിക്ക് സ്വീകരണം നൽകി. ഏഴാംമൈലിൽ സ്വീകരണത്തിന് ഇടയിൽ കട ഉദ്ഘാടനം നിർവഹിച്ചു. പള്ളിക്കുന്നിൽ മുത്തുക്കുടകളും കൊന്നപ്പൂക്കളും കൊണ്ടാണ് സ്ത്രീകളും കുട്ടികളും ജനനേതാവിനെ എതിരേറ്റത്. പാമ്പാടി കാളച്ചന്ത മുതൽ ബസ്സ്റ്റാൻഡ് വരെ വലിയ സ്വീകരണ റാലിയാണ് സംഘടിപ്പിച്ചത്. കൂറ്റൻ ബാനർ പിടിച്ച് ഓട്ടോറിക്ഷകളുടെയും ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടെ ആയിരുന്നു റാലി. പഞ്ചായത്ത് അംഗമായിരിക്കെ കുടിവെള്ള പദ്ധതിയും വഴിയും അങ്കണവാടിയും നിർമിച്ച് നൽകിയ വരിക്കാനി കുന്നുംപുറത്ത് നൽകിയ സ്വീകരണത്തിൽ നാട്ടുകാരുടെ സ്നേഹപ്രകടനം ഹൃദ്യമായിരുന്നു. ഓർവയലിൽ ആർപ്പുവിളികളോടെ നൂറുകണക്കിനാളുകൾ സ്വീകരിക്കാനെത്തിയത് കണ്ട സ്ഥാനാർഥി വാഹനത്തിൽ നിന്ന് ഇറങ്ങി നാടിന്റെ സ്നേഹവായ്പിന് ഒപ്പംചേർന്നു. കൊടുങ്കാറ്റടിച്ച് അമ്പതിൽപരം വീടുകൾക്ക് നാശമുണ്ടായപ്പോൾ അടിയന്തരമായി രക്ഷാപ്രവർത്തനം നടത്തി അറ്റകുറ്റപ്പണികൾ നടത്താൻ നാട്ടുകാരെ സഹായിച്ച ജനനായകന് കുമ്പന്താനത്ത് നാടിന്റെ സ്നേഹം വിളിച്ചോതുന്ന സ്വീകരണമാണ് ഒരുക്കിയത്. കന്നുവെട്ടിയിൽ സ്ത്രീകൾ പുഷ്പവൃഷ്ടി നടത്തി സ്വീകരണമൊരുക്കി. പാമ്പാടി ഇലകൊടിഞ്ഞിയിൽ ആ നാടുമുഴുവൻ സ്വീകരണകേന്ദ്രത്തിൽ എത്തിയിരുന്നു. മീനടം പഞ്ചായത്തിലെ പുതുവയലിൽ വികാരനിർഭരമായ മുദ്രാവാക്യം മുഴക്കി പ്രായംചെന്നവർ ഉൾപ്പെടെ ചേർന്ന് ആവേശകരമായ സ്വീകരണമാണ് നൽകിയത്. മഞ്ഞാടിയിൽ പാമ്പാടി ശിവദർശന ദേവസ്വം ക്ഷേത്രത്തിലെ സജി തന്ത്രികൾ മാലയിട്ട് സ്വീകരിച്ചു. മാളികപടിയിൽ വിമാനം സിനിമയുടെ സംവിധായകൻ പ്രദീപ് നായർ മാലയിട്ടു സ്വീകരിച്ചു. വാകത്താനം പഞ്ചായത്തിലെ തോട്ടയ്ക്കാട് അമ്പല കവലയിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് ചന്ദ്രൻ സ്വീകരിച്ചു.
.jpg)
മണികണ്ഠപുരത്ത് രണ്ടിടങ്ങളിൽ സ്ഥാനാർത്ഥിയെ വഴിയിൽ വാഹനം കൈകാട്ടി നിർത്തി പൂക്കൾ നൽകി സ്വീകരിച്ചു. കാരക്കാട്ട്കുന്ന് തടിയിൽ നിർമിച്ച അരിവാൾ ചുറ്റിക നക്ഷത്രം സമ്മാനിച്ചു. കടുവാകുഴിയിൽ കോൺഗ്രസ് നേതാവായിരുന്ന കോരസൺ മാലയിട്ട് സ്വീകരിച്ചു. ചക്കൻചിറയിൽ വികാരി സക്കറിയ പണിക്കശേരി വാഹനത്തിൽ കയറി വി എൻ വാസവനെ ഹാരാർപ്പണം നടത്തി. വാകത്താനം വരിക്കച്ചക്ക നൽകിയാണ് ഞാലിയാകുഴിയിൽ സ്വീകരിച്ചത്. പുതുപ്പള്ളിയിൽ ഒരു രാഷ്ട്രീയനേതാവിനും നൽകാത്ത വരവേൽപ്പാണ് സ്വീകരണകേന്ദ്രങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചത്. പര്യടനം മലകുന്നത്ത് സമാപിച്ചു.
സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ പര്യടനം ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എം രാധാകൃഷ്ണൻ യോഗത്തിൽ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ റെജി സഖറിയ, പി എൻ ബിനു, ജെയ്ക്ക് സി തോമസ്, സുഭാഷ് പി വർഗീസ്, ഫ്രാൻസിസ് തോമസ്, അയർക്കുന്നം രാമൻനായർ, പി കെ ആനന്ദക്കുട്ടൻ, സാബു മുരിക്കവേലി, സിബി താളിക്കല്ല് രാജേന്ദ്രൻ, എ ടി അനിൽകുമാർ. രാധാകൃഷ്ണൻ ഓണമ്പള്ളി, പ്രമോദ് പുതുപ്പള്ളി, ജേക്കബ് പുതുപ്പള്ളി, സി ടി പ്രദീപ് എന്നിവർ പങ്കെടുത്തു
ഈ സ്നേഹത്തിനുമുന്നിൽ പ്രായമില്ല; അവശതയില്ല
പുതുപ്പള്ളി
നാടിന്റെ പ്രതീക്ഷയായ എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന് സ്വീകരണമേകാൻ പ്രായം മറന്നെത്തിയ അമ്മമാർ ഏറെ. മാതൃസ്നേഹത്തിനു തുല്യമായ വാത്സല്യത്തോടെ അവർ വാസവനെ കണ്ടു, സംസാരിച്ചു, മാലയിട്ട് സ്വീകരിച്ചു. മിക്ക സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർഥിയെ സ്വീകരിക്കാൻ നിരവധി അമ്മമാർ വന്നു.
.jpg)
മീനടം പഞ്ചായത്തിലെ പുതുവയലിൽ നൂറ് വയസുള്ള കാടഞ്ചിറയിൽ ചിന്നമ്മ സ്വീകരിക്കാൻ എത്തിയപ്പോൾ നട്ടുച്ച വെയിലായിരുന്നു. വാസവനെ കാണണമെന്ന് ആഗ്രഹം അറിയിച്ചപ്പോൾ പ്രവർത്തകർ സ്വീകരണ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. എടുത്തുയർത്തിയപ്പോൾ വാസവനെ ചിന്നമ്മ ഹാരമണിയിച്ചു. വാകത്താനം കടുവാക്കുഴിയിൽ 75 വയസുള്ള വാലിപ്പറമ്പിൽ തങ്കമ്മയും സ്ഥാനാർഥിയെ കാണാുള്ള ആഗ്രഹം മൂലം അവശത മറന്ന് എത്തി.
ബൈക്കപകടത്തിൽ കാലിന് പരിക്കേറ്റ് അവശനാണെങ്കിലും മീനടം തകിടി സ്വദേശി എം ബി മനീഷ് സ്ഥാനാർഥിയുടെ സ്വീകരണ കേന്ദ്രത്തിലെത്തി. സഹപ്രവർത്തകരുടെ സഹായത്തോടെയാണ് സിപിഐ എം ബ്രാഞ്ച് സെക്രട്ടറി കൂടിയായ മനീഷ് എത്തിയത്.
സ്നേഹത്തോളം മധുരമുള്ള ഫലങ്ങളുമായി...
പുതുപ്പള്ളി
കർഷകപ്രധാനമായ മണ്ഡലത്തിലൂടെയുള്ള പര്യടനത്തിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് സ്നേഹസമ്മാനമായി ജനം നൽകിയത് അധികവും കാർഷിക വിളകളും പഴവർഗങ്ങളും. ഒട്ടുമിക്ക കേന്ദ്രങ്ങളിലും സ്വീകരണത്തിനെത്തിയ കർഷകർ എന്തെങ്കിലും കാർഷികവിള കൈയിൽ കരുതിയിരുന്നു.
പാമ്പാടി പഞ്ചായത്തിലെ പള്ളിക്കുന്നിൽ കുലയോടെ തേങ്ങ സമ്മാനമായി നൽകി. ബസ്സ്റ്റാൻഡ് ജങ്ഷനിലെ സ്വീകരണത്തിലാകട്ടെ ഏത്തവാഴക്കുലയാണ് സമ്മാനമായി ലഭിച്ചത്. വരിക്കാനിയിൽ പഴംനിറച്ച കൂട നൽകി സ്വീകരിച്ചു. മീനടം പുതുവയലിൽ കരിമ്പ്, തണ്ടാനിക്കലിൽ ഞാലിപ്പൂവൻ വാഴക്കുല, മീനടം ആശുപത്രികവലയിൽ അരിവാൾ ചുറ്റിക കൊത്തിവച്ച തണ്ണിമത്തൻ എന്നിവ നൽകിയാണ് ജനം സ്നേഹം പ്രകടിപ്പിച്ചത്. മീനടം മാളികപ്പടിയിൽ വിളവെടുത്ത ഒരുകെട്ട് വള്ളിപ്പയർ നൽകി. ഞാലിയാകുഴിയിലെ പ്രശസ്തമായ വരിക്കച്ചക്കയും സമ്മാനമായി സ്ഥാനാർഥിക്ക് ലഭിച്ചു.
from Kerala || Deshabhimani Online News http://bit.ly/2KaWd3i
via IFTTT
No comments:
Post a Comment