ഡാമുകളെ ഉപയോഗിച്ചില്ലെന്ന വാദം തെറ്റ‌്-: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

ഡാമുകളെ ഉപയോഗിച്ചില്ലെന്ന വാദം തെറ്റ‌്-: മുഖ്യമന്ത്രി


പ്രളയത്തെതുടർന്ന് അമിതമായെത്തിയ വെള്ളത്തിന്റെ തോത് നിയന്ത്രിക്കാൻ ഡാമുകളെ ഉപയോഗിച്ചില്ലെന്ന അമിക്കസ്ക്യൂറി റിപ്പോർട്ടിലെ പരാമർശം വസ്തുിതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവചിക്കപ്പെട്ട മഴ മൂലമുള്ള പ്രളയത്തോത് നിയന്ത്രിക്കാൻ ഡാമുകൾ സജ്ജമായിരുന്നു.  വന്ന വെള്ളത്തിന്റെ ഒരുവലിയ പങ്ക് ഡാമുകളിൽ സംഭരിച്ചുവയ്ക്കുകയാണ് ചെയ്തത്. ശേഷിക്കുന്നവ മാത്രമാണ് തുറന്നുവിട്ടത്ന. പെരുമഴയുടെ സമയത്ത് ഇടുക്കി ഡാമിൽ 2800 മുതൽ 3000 വരെ ഘനമീറ്റർ വെള്ളം വന്നുചേർന്നു. ഈ സമയത്ത് പുറത്തേക്കൊഴുക്കിയത് 1500 ഘനമീറ്റർ വെള്ളം മാത്രമാണ്. അപ്രതീക്ഷിത  മഴയുടെ ഫലമായി ഒഴുകിയെത്തിയ വെള്ളത്തിന്റെ ഒരുപങ്ക് ഡാമുകൾ തടഞ്ഞുനിർത്തി. ഇതല്ലെങ്കിൽ പ്രളയക്കെടുതി ഇതിലും ശക്തമാകുമായിരുന്നു അച്ചൻകോവിൽ, മീനച്ചിലാർ, ചാലിയാർ തുടങ്ങിയ പുഴകളിൽ ഡാമില്ല. ഡാമുകളില്ലാത്തിടത്ത് വെള്ളപ്പൊക്കമുണ്ടായത് ഡാം നിയന്ത്രണത്തിൽ വന്ന പോരായ്മയാണെന്ന് പറഞ്ഞുകളയരുതെന്നും പിണറായി പറഞ്ഞു.

പ്രവചനം തെറ്റി; പഴി സംസ്ഥാനത്തിന്
കാലാവസ്ഥാ മുന്നറിയിപ്പുകൾക്ക് സംസ്ഥാനം ആശ്രയിക്കുന്നത് കേന്ദ്ര വകുപ്പിനെയാണെന്നതിനാൽ അവർക്ക്് പറ്റിയ വ്യതിയാനത്തിനുള്ള  പഴി സംസ്ഥാനത്തിനുമേൽ ചാർത്താനുള്ള ശ്രമം നിയമപരമല്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യം പിന്തുടരുന്ന ഫെഡറൽ ഘടനയ്ക്കകത്ത് സംസ്ഥാനത്തിന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയല്ലാതെ മറ്റുമാർഗങ്ങൾ സ്വീകരിക്കുക സാധ്യമല്ല.
ലഭിക്കുന്ന മുന്നറിയിപ്പുകൾ ശരിയാണോ അല്ലയോ എന്ന് ചോദ്യം ചെയ്യാനുള്ള അവകാശവും സംസ്ഥാനത്തിനില്ല. ആ മുന്നറിയിപ്പുകൾ അനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് ചെയ്യാനാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജലകമീഷൻ റിപ്പോർട്ട്ത തെറ്റായ വാദങ്ങളുടെ മുനയൊടിച്ചു
2280 ദശലക്ഷം ഘനമീറ്റർ വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി മാത്രമേ കേരളത്തിലെ നദികൾക്കുള്ളൂ. എന്നാൽ, 14000 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് മഴയിലൂടെ ഒഴുകിയെത്തിയതെന്നും കേന്ദ്ര ജലകമീഷൻ വ്യക്തമാക്കിയിരുന്നു. വെള്ളത്തിന്റെ തോത് നിയന്ത്രിച്ചില്ലെന്ന് പ്രളയസമയത്തുതന്നെ ആരോപണം ഉയർന്നിരുന്നു.  കേന്ദ്ര ജലകമീഷന്റെ റിപ്പോർട്ട് പുറത്തുവന്നതോടെ ഇത്തരം വാദങ്ങളുടെ മുന അന്നേ ഒടിഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയനെറി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥർ
രാഷ്ട്രീയത്തിൽ നെറി വേണമെന്നും അതുപാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  കൊല്ലം മണ്ഡലത്തിലെ യുഡിഎഫ്് സ്ഥാനാർഥിയെക്കുറിച്ച്ക കഴിഞ്ഞ ലോക്സലഭാ തെരഞ്ഞെടുപ്പുകാലത്ത്യ നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന്ി മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്തൊക്കെയാ ഞങ്ങളോട്  കാണിച്ചത്്.  അതിലും കടുത്ത രീതിയാണ്. യുഡിഎഫ്് അനുഭവിക്കാൻ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെറ്റ് പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ ലാഭത്തിന്
പ്രളയത്തിന്റെ ദുരിതങ്ങളെ ഒറ്റക്കെട്ടായി നാംനേരിടുകയും ലോകശ്രദ്ധ  നേടിയെടുക്കുകയും ചെയ്തതാണ്. മറ്റു രാജ്യങ്ങളിൽനിന്നും പ്രവാസികളിൽനിന്നും സഹായങ്ങൾ സമാഹരിക്കുന്നതിന് തടസ്സം സൃഷ്ടിച്ച രാഷ്ട്രീയ ശക്തികളാണ് തെറ്റായ പ്രചാരണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.  നാടിനോടുള്ള താൽപ്പര്യമല്ല, മറിച്ച് തെരഞ്ഞെടുപ്പുവേളയിൽ രാഷ്ട്രീയലാഭം നേടാനുള്ള ഇടപെടലാണെന്ന് പ്രബുദ്ധരായ മലയാളികൾ തിരിച്ചറിയും.

മലയാളിയുടെ സാംസ്കാരികവും നവോത്ഥാനപരവുമായ പാരമ്പര്യങ്ങളും അത് സൃഷ്ടിച്ച കൂട്ടായ്മയുമാണ് ദുരന്തത്തെ മറികടക്കുന്നതിന് കരുത്തായത്. ഇതിനായി കൈമെയ് മറന്ന് പ്രവർത്തിച്ച  ജനങ്ങളെ  തെറ്റിദ്ധരിപ്പിക്കുന്ന  പ്രചാരണങ്ങളെ തിരിച്ചറിയണം.  പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളെ  താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങൾ കേരളീയർ ഒറ്റക്കെട്ടായി പ്രതിരോ ധിക്കണമെന്നും പിണറായി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2YQJ3eV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages