ഒളിക്യാമറയിൽ കുടുങ്ങിയ ബിജെപി എംപി രാജിവയ‌്ക്കണം: കോൺഗ്രസ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

ഒളിക്യാമറയിൽ കുടുങ്ങിയ ബിജെപി എംപി രാജിവയ‌്ക്കണം: കോൺഗ്രസ‌്


ടിവി 9 ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങിയ ബിജെപി എംപിയെ അയോഗ്യനാക്കണമെന്ന‌്  കോൺഗ്രസ‌്. കോഴിക്കോട്ട‌് എം കെ രാഘവനെ ഒളികാമറയിൽ കുടുക്കിയത‌് ഗൂഢാലോചനയാണെന്ന‌് ആരോപിക്കുമ്പോഴാണ‌് മഹാരാഷ‌്ട്രയിലെ ബിജെപി എംപി രാംദാസ‌് തദസ‌ിനെ അയോഗ്യനാക്കണമെന്ന‌് കോൺഗ്രസ‌് ആവശ്യപ്പെടുന്നത‌്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 10 കോടി രൂപ ചെലവിട്ടെന്നും ഇത്തവണ 25 കോടി രൂപ ചെലവ‌് പ്രതീക്ഷിക്കുന്നെന്നും മഹാരാഷ്ട്രയിൽനിന്നുള്ള ബിജെപി എംപി രാംദാസ‌് തദസ‌് ടിവി9  ചാനലിനോട‌് വെളിപ്പെടുത്തി.

ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന‌് തെരഞ്ഞെടുപ്പ‌് കമീഷൻ രാംദാസിനോട‌് വിശദീകരണം തേടി. ഇത്തവണ വാർധയിൽനിന്നാണ‌് രാംദാസ‌് മത്സരിക്കുന്നത‌്. രാംദാസിനെ അയോഗ്യനാക്കണമെന്ന‌്  മുതിർന്ന കോൺഗ്രസ‌് നേതാവും മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ‌് ചവാൻ ആവശ്യപ്പെട്ടു. രാംദാസും രാഘവനും ഒരേകാര്യങ്ങളാണ‌് ചാനലിനോട‌് വെളിപ്പെടുത്തുന്നത‌്.

തെരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നുവെന്ന ആക്ഷേപത്തിൽ കഴമ്പുണ്ടോയെന്ന‌് പരിശോധിക്കാനാണ‌് ടിവി 9 രാജ്യവ്യാപകമായി  ഒളിക്യാമറ ഓപ്പറേഷൻ നടത്തിയത‌്.  ബിജെപിയുടെ ലഖൻലാൽ സാഹു (ഛത്തീസ‌്ഗഢ‌്), ഫഗൻസിങ‌് കുലസ‌്തെ (മധ്യപ്രദേശ‌്), ഉദിത‌്‌രാജ‌് (ഡൽഹി),  ബഹാദൂർസിങ‌് കോലി (മധ്യപ്രദേശ‌്) എന്നീ എംപിമാരും  ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങി. പ്രവീൺ നിഷാദ‌്, നാഗേന്ദ്രസിങ്‌ പടോർ എന്നിവരാണ‌് ഓപ്പറേഷനിൽ കുടുങ്ങലയ എസ‌്പി എംപിമാർ.

പഞ്ചാബിൽനിന്നുള്ള സാധു സിങ‌് (എഎപി), ബിഹാറിൽനിന്നുള്ള പപ്പു യാദവ‌് (സ്വതന്ത്രൻ), മുൻ കോൺഗ്രസ‌് എംപി മഹാബൽ മിശ്ര, ജ്യോതി ഖണ്ഡേവാൾ എന്നിവരും സ്വതന്ത്രനായ നാബാ ഹിരാകുമാറും കുടുങ്ങി. തെരഞ്ഞെടുപ്പിൽ വൻതോതിൽ കള്ളപ്പണം ഉപയോഗിച്ചതായും ഇവർ വെളിപ്പെടുത്തി. കൺസൾട്ടൻസി കമ്പനിയുടെ പ്രതിനിധികൾ എന്ന നിലയിലാണ‌് ചാനൽ റിപ്പോർട്ടർമാർ എംപിമാരെ സമീപിച്ചത‌്.

     അസോസിയറ്റഡ‌് ബ്രോഡ‌്കാസ്റ്റിങ‌് കമ്പനി പ്രൈവറ്റ‌് ലിമിറ്റഡിന്റെ ഉടമസ്ഥതയിൽ ഹൈദരാബാദ‌് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിവി 9 ചാനലിന്റെ ഹിന്ദി സംപ്രേഷണം ആരംഭിച്ചത‌് ഇക്കഴിഞ്ഞ മാർച്ച‌് 30നാണ‌്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷൻ അമിത‌് ഷാ, സമാജ‌്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ‌് യാദവ‌്, കോൺഗ്രസ‌് നേതാവ‌് കപിൽ സിബിൽ,  കേന്ദ്രമന്ത്രിമാരായ അരുൺ ജെയ‌്റ്റ‌്‌ലി, രാജ‌്നാഥ‌്സിങ‌് എന്നിവർ പങ്കെടുത്ത സെമിനാർ ചാനലിന്റെ  ഉദ‌്ഘാടനത്തോടനുബന്ധിച്ച‌് സംഘടിപ്പിച്ചിരുന്നു.
തെലുങ്ക‌്, മറാത്തി, കന്നട, ഗുജറാത്തി എന്നീ ഭാഷകളിലും  ടിവി 9 സംപ്രേഷണം ചെയ്യുന്നുണ്ട‌്. ഇന്ത്യ ടിവിയുടെ മുൻ എഡിറ്റർ ഹേമന്ത‌് ശർമയാണ‌് ടിവി 9 ചാനലിനെ നയിക്കുന്നത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2TXeYGT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages