ശബരിമലയിൽ സ്ത്രീകളെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി‌ വേണം: ഹൈക്കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

ശബരിമലയിൽ സ്ത്രീകളെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി‌ വേണം: ഹൈക്കോടതി

കൊച്ചി > ശബരിമലയിൽ ‌ദർശനത്തിനെത്തിയ സ്ത്രീകളെ ആക്രമിച്ചവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. മാർച്ച് 13ന് ശബരിമല മരക്കൂട്ടത്ത്  രാജം എന്ന സ‌്ത്രീയെ സംഘപരിവാർ പ്രവർത്തകർ തടഞ്ഞുവച്ച് ആക്രമിച്ചതു സംബന്ധിച്ച് ശബരിമല സ്പെഷ്യൽ കമീഷണർ എം മനോജ് നൽകിയ റിപ്പോർട്ട് പരി​ഗണിക്കുമ്പോഴാണ് ഡിവിഷൻബെഞ്ച് ഇക്കാര്യം പറഞ്ഞത്. റിപ്പോർട്ടിൽ പൊലീസിന്റെ വിശദീകരണവും തേടി.

തമിഴ്നാട്ടിൽനിന്ന് ദർശനത്തിന് എത്തിയ സ‌്ത്രീയെ മാർച്ച് 18ന് രാത്രി 7.35ന‌് സംഘപരിവാർ  പ്രവർത്തകർ തടഞ്ഞുവച്ച‌് രേഖകൾ പരിശോധിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി സന്നിധാനത്തെ പൊലീസ് കൺട്രോളർ സ്പെഷ്യൽ കമീഷണർക്ക് റിപ്പോർട്ട് നൽകി. അക്രമം തടയാൻ പ്രദേശത്ത് എത്തിയ പൊലീസിനെയും സംഘപരിവാർ തടഞ്ഞു. സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ഉൾപ്പെടുത്തി രണ്ട‌് കേസുകൾ രജിസ്റ്റർ ചെയ്തതായും സ്പെഷ്യൽ കമീഷണറുടെ റിപ്പോർട്ട് പറയുന്നു.

ശബരിമല കർമസമിതി, അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി, ആചാര സംരക്ഷണസമിതി, വിശ്വഹിന്ദു പരിഷത്ത് സംഘടനകളുടെ പ്രവർത്തകരാണ് വിവിധയിടങ്ങളിൽ സംഘടിച്ചിരുന്നതെന്ന് റിപ്പോർട്ടിന് അനുബന്ധമായി ചേർത്തിരിക്കുന്ന രേഖകളിൽ പറഞ്ഞു. സ്ത്രീകളെ തടയുകയും രേഖകൾ പരിശോധിക്കലുമാണ് ഇവർ ചെയ്തിരുന്നത്. പൊലീസ് എത്തുമ്പോഴേക്കും ക്രിമിനലുകൾ പിരിഞ്ഞുപോകും. പൊലീസ് തിരികെ പോകുമ്പോൾ സംഘടിക്കും. രണ്ടു കേസുകളിലായി 18 പേർക്കെതിരെയാണ് പമ്പ പൊലീസ് കേസെടുത്തിരിക്കുന്നത്.



from Kerala || Deshabhimani ​Online ​News http://bit.ly/2YZvHgK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages