പ്രളയത്തിൽ വരുമാന മാർഗം നഷ്ടപ്പെട്ടവരെ ജീവിതത്തിലേക്ക‌് തിരിച്ചുകൊണ്ടുവരാൻ സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതിയിൽ വായ‌്പ നൽകിയത‌് 1,32,808 പേർക്ക‌്. കുടുംബശ്രീവഴി നടപ്പാക്കിയ ഉജ്ജീവന വായ‌്പാ പദ്ധതിയിൽ പരമാവധി ഒരു ലക്ഷംരൂപവരെയാണ‌് നൽകിയത‌്. മൊത്തം 1114.968 കോടി രൂപ വിതരണംചെയ‌്തു. 13 ജില്ലയിലായി 23,791 കുടുംബശ്രീ യൂണുറ്റുകൾവഴി അർരെ കണ്ടെത്തിയാണ‌് വായ‌്പ വിതരണം ചെയ‌്തത‌്.ഒരാൾക്ക‌് പരമാവധി ഒരുലക്ഷം രൂപ എന്ന വ്യവസ്ഥയിൽ കൂട്ടായുള്ള സംരംഭങ്ങൾക്കും വായ‌്പ അനുവദിച്ചു.
പ്രളയത്തെതുടർന്ന‌് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയ‌്ക്ക‌് അർഹരായ, പ്രകൃതിക്ഷോഭബാധിത പ്രദേശവാസികൾക്കാണ‌് വായ‌്പാ പദ്ധതി നടപ്പാക്കിയത‌്. അർഹരായവരിൽ കുടുംബശ്രീ അംഗങ്ങൾക്ക‌് അയൽക്കൂട്ടംവഴിയും അല്ലാത്തവരെ കുടുംബശ്രീ അംഗമാക്കിയും വായ‌്പയ‌്ക്ക‌് അവസരമൊരുക്കി. 36 മുതൽ 48 വരെ മാസങ്ങൾക്കുള്ളിൽ വായ‌്പ തിരിച്ചടച്ചാൽ മതിയാകും. പലിശ ഒമ്പത‌് ശതമാനം നിരക്കിൽ സർക്കാരാണ‌് പലിശ വഹിക്കുന്നത‌്. വായ‌്പയുടെ തിരിച്ചടവ‌് അയൽക്കൂട്ടങ്ങൾ ഉറപ്പാക്കുന്നു.
from Kerala || Deshabhimani Online News http://bit.ly/2TXeHDR
via IFTTT
No comments:
Post a Comment