കോട്ടയം
ദുരഭിമാനക്കൊലയായി പരിഗണിക്കുന്ന കെവിൻ പി ജോസഫ‌് വധക്കേസിൽ മുഖ്യപ്രതി ഷാനു ചാക്കോ ഉൾപ്പെടെ ഏഴ് പ്രതികളെ ഒന്നാം സാക്ഷി അനീഷ‌് തിരിച്ചറിഞ്ഞു. പ്രതികളെല്ലാം ഒരേ പോലെ വെള്ള വസ‌്ത്രം ധരിച്ചും മുടിവെട്ടിയും രൂപമാറ്റം വരുത്തിയാണ‌് കോടതിയിൽ എത്തിയത‌്. നാലു പ്രതികളെ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് അനീഷ് കോടതിയിൽ മൊഴി നൽകി.
കേസിൽ ബുധനാഴ‌്ചയാണ‌് വിചാരണ തുടങ്ങിയത‌്. ഒന്നാം സാക്ഷിയായ അനീഷിനെയാണ‌് വിസ‌്തരിച്ചത‌്. വ്യാഴാഴ‌്ചയും ഇത‌് തുടരും. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛൻ ചാക്കോ, സഹോദരൻ ഷാനു ചാക്കോ എന്നിവർ ഉൾപ്പെടെ 14 പേരാണ് കേസിലെ പ്രതികൾ. അഞ്ചാം പ്രതി ചാക്കോ ജോൺ, നാലാം പ്രതി റിയാസ‌്, പത്താംപ്രതി വിഷ‌്ണു(അപ്പു) എന്നിവരെ തിരിച്ചറിഞ്ഞില്ല. ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ തെന്മല സ്വദേശി നീനു ചാക്കോയെ പ്രണയിച്ചു വിവാഹം ചെയ്തതിലുള്ള നീനുവിന്റെ ബന്ധുക്കളുടെ ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം.
from Kerala || Deshabhimani Online News http://bit.ly/2IVIomY
via IFTTT
No comments:
Post a Comment