വീട്ടുജോലിക്കാരിയുടെ കൊലപാതകം സാമ്പത്തിക തർക്കത്തിനൊടുവിൽ; പ്രതി കസ്റ്റഡിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 25, 2019

വീട്ടുജോലിക്കാരിയുടെ കൊലപാതകം സാമ്പത്തിക തർക്കത്തിനൊടുവിൽ; പ്രതി കസ്റ്റഡിയിൽ


ഏറ്റുമാനൂർ
ഏറ്റുമാനൂരിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള തർക്കത്തിനൊടുവിൽ. ഏറ്റുമാനൂർ കട്ടച്ചിറ കടവിൽ പി ആർ രാജന്റെ ഭാര്യ ഉഷാ രാജനെ(50)യാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റക്കര സ്വദേശിയും വീട്ടുജോലിക്കാരനുമായ മറ്റക്കര സ്വദേശി പ്രഭാകരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പ്രതി അവശനിലയിൽ ആയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 30,000 രൂപയ്ക്ക‌് വേണ്ടിയാണ് പ്രതി കുറ്റകൃത്യത്തിന് മുതിർന്നതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് ഏറ്റുമാനൂർ വിമല ആശുപത്രിയ്ക്കു സമീപം വീട്ടുജോലിക്കാരിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട ഉഷയും, പ്രതിയായ പ്രഭാകരനും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഉഷ നേരത്തെ പ്രഭാകരന്റെ കൈയിൽനിന്ന‌് പല തവണയായി മുപ്പതിനായിരത്തോളം രൂപ കടം വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. ഈ തുക തിരികെ ആവശ്യപ്പെട്ടെങ്കിലും ഉഷ തിരികെ നൽകിയിരുന്നില്ല. ഇതിൽ പ്രഭാകരൻ ക്ഷുഭിതനായിരുന്നു. പല തവണ ഇവരെ വിളിച്ചിട്ടും ഫോൺ എടുക്കാനോ പണം നൽകാനോ തയ്യാറായില്ല. ഇതേതുടർന്ന് തന്ത്രത്തിൽ ഇവരെ വിമല ആശുപത്രിയ്ക്ക് സമീപത്തെ പാനൂർ ടോമി ജോസഫിന്റെ വീട്ടിൽ എത്തിക്കുകയായിരുന്നു. ടോമി ജോസഫിന്റെ വീട് നോക്കുന്നതും, ഇവിടുത്തെ ജോലികൾ ചെയ്യുന്നതും പ്രഭാകരനായിരുന്നു. ഇവിടെ എത്തിച്ചശേഷം പ്രഭാകരൻ ഉഷയോട് പണം ആവശ്യപ്പെട്ടു. മകളുടെ വിവാഹമായതിനാൽ ഉഷയുടെ കൈയിൽ പണമുണ്ടെന്നായിരുന്നു പ്രഭാകരൻ കരുതിയിരുന്നത്. എന്നാൽ, ഇതേച്ചൊല്ലി തർക്കമുണ്ടായതിനൊടുവിൽ പ്രഭാകരൻ ഉഷയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന മൊഴി.

സംഭവത്തിനുശേഷം ഇടുക്കി ഭാഗത്തേയ്ക്ക് ഒളിവിൽപോയ പ്രതി രാത്രി വൈകി പള്ളിക്കത്തോട് ഭാഗത്തെ ബന്ധുവീട്ടിൽ എത്തിയപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ വ്യാഴാഴ്ച തെളിവെടുപ്പിനായി ഏറ്റുമാനൂരിൽ കൊണ്ടുവരും.



from Kerala || Deshabhimani ​Online ​News http://bit.ly/2IFfw31
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages