സ്വന്തം ലേഖകൻ
സംസ്ഥാനത്ത‌് ഇലക‌്ട്രിക‌് വാഹനങ്ങൾക്ക‌് ആവശ്യമായ ബാറ്ററി ചാർജിങ‌് സ‌്റ്റേഷനുകളിൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാൻ തയ്യാറാണെന്ന‌് കെഎസ‌്ഇബി.
ഇലക്ട്രിക് വാഹനങ്ങളെയും ചാർജിങ് സ്റ്റേഷനുകളെയും സംബന്ധിച്ച ശിൽപ്പശാലയിലാണ‌് അധികൃതർ നിലപാട‌് വ്യക്തമാക്കിയത‌്.
പൊതുബാറ്ററി ചാർജിങ്സ്റ്റേഷനുകൾക്ക് ആദ്യവർഷങ്ങളിൽ ശരാശരിയിലും കുറഞ്ഞനിരക്കിൽ വൈദ്യുതി നൽകാൻ തയ്യാറാണെന്ന‌് കെഎസ‌്ഇബി വൈദ്യുതി റെഗുലേറ്ററി കമീഷനെ അറിയിച്ചിട്ടുണ്ട്. വരുംവർഷങ്ങളിലെ സംസ്ഥാനത്തിന്റെ ഊർജ ഉപയോഗം കണക്കിലെടുത്ത് ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ചും അന്തർസംസ്ഥാന പ്രസരണ ശൃംഖല ശക്തിപ്പെടുത്തിയും വൈദ്യുതി ലഭ്യത ഉറപ്പുവരുത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ഏതാനും മാസങ്ങൾക്കുള്ളിൽ സ്വീകാര്യമായ വിധത്തിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. തിരുവനന്തപുരം, എറണാകുളം കോഴിക്കോട് ജില്ലകളിൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ വ്യാപിപ്പിക്കുന്നതിന‌് ആദ്യഘട്ടത്തിൽ മുൻഗണന നൽകുമെന്നും കെഎസ‌്ഇബി അധികൃതർ പറഞ്ഞു. വൈദ്യുതിവാഹന നയമനുസരിച്ച് സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങൾക്ക് പൊതുചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നോഡൽ ഏജൻസി കെഎസ‌്ഇബിയാണ‌്.
2020 ഓടെ വൈദ്യുതിയിൽ ഓടുന്ന രണ്ടുലക്ഷം ഇരുചക്രവാഹനങ്ങളും അമ്പതിനായിരം ഓട്ടോറിക്ഷയും 1000 ചരക്കുവണ്ടിയും 3,000 ബസും 100 ബോട്ടും കേരളത്തിൽ എത്തിക്കാനും 2022 ആകുമ്പോഴേക്കും ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ബാറ്ററി ചർജിങ‌് സ‌്റ്റേഷനും അനുബന്ധ സേവനങ്ങളും നൽകുന്ന ബഹുരാഷ്ട്രകമ്പനികൾ, കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ, വൈദ്യുത വാഹന ഡീലർമാർ, ആസൂത്രണരംഗത്തെ വിദഗ്ധർ, ഗതാഗത വകുപ്പിലെയും ഊർജവകുപ്പിലെയും കെഎസ‌്ആർടിസി, അനെർട്ട്, കെൽ, കെൽട്രോൺ തുടങ്ങിയ വിവിധ സർക്കാർ സ്ഥാപനങ്ങളിലെയും ഉയർന്ന ഉദ്യോഗസ്ഥരും ശിൽപ്പശാലയിൽ പങ്കെടുത്തു.
ഊർജ സെക്രട്ടറി ഡോ.ബി അശോക്, ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാൽ, മുൻ ചീഫ‌് സെക്രട്ടറി കെ എം എബ്രഹാം, കെഎസ്ഇബി ചെയർമാൻ എൻ എസ് പിള്ള തുടങ്ങിയവർ സംസാരിച്ചു.
from Kerala || Deshabhimani Online News https://ift.tt/2I7YPfy
via IFTTT
No comments:
Post a Comment