വയനാടൻ കാപ്പി മണക്കും ഇനി ലോകത്തോളം; റോബസ്റ്റ കാപ്പിക്ക് ഭൗമസൂചികാ പദവി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 3, 2019

വയനാടൻ കാപ്പി മണക്കും ഇനി ലോകത്തോളം; റോബസ്റ്റ കാപ്പിക്ക് ഭൗമസൂചികാ പദവി


തിരുവനന്തപുരം
വയനാടൻ റോബസ്റ്റ കാപ്പിക്ക് ഭൗമസൂചികാ പദവി ലഭിച്ചതോടെ കാപ്പി കർഷകർ പ്രതീക്ഷയിൽ. വയനാടൻ കാപ്പിക്ക് അന്താരാഷ്ട്രതലത്തിൽ അംഗീകാരം നേടാനും വിപണിയിൽ ഉയർന്ന വില ലഭിക്കാനും അംഗീകാരം വഴിവയ‌്ക്കും. വയനാട്ടിലെ കാപ്പിക്കൃഷിയുടെ പ്രോത്സാഹനത്തിന് വിപുലമായ പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കുന്നതിനിടെയാണ‌് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന‌് കീഴിലുള്ള വ്യവസായ പ്രോത്സാഹന വകുപ്പിന്റെ അംഗീകാരം. വയനാടൻ കാപ്പി ബ്രാൻഡ‌് ചെയ്ത് വിപണിയിലെത്തിക്കാനുള്ള സർക്കാർ തീരുമാനത്തിന‌് പിന്നാലെയാണിത‌്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാപ്പി ഉൽപ്പാദനം നടക്കുന്നത് വയനാട്ടിലാണ‌്. വയനാട് കാർബൺ ന്യൂട്രൽ വില്ലേജ് കോഫി പാർക്ക് ഈ വർഷം  ആദ്യമാണ‌് ഉദ്ഘാടനം ചെയ്തത‌്. വാര്യാട് എസ്റ്റേറ്റിലെ 100 ഏക്കറിലാണ് കോഫി പാർക്ക്. പദ്ധതിയുടെ ആദ്യപടിയായി കർഷകരുടെ സഹായത്തോടെ ഒന്നരലക്ഷം കാപ്പിത്തൈകൾ വച്ചുപിടിപ്പിക്കാനാണ‌് ലക്ഷ്യമിടുന്നത‌്. പരിസ്ഥിതിസൗഹൃദ അന്തരീക്ഷത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഉന്നതനിലവാരമുള്ള കാപ്പി സംസ്‌കരിച്ച് അന്താരാഷ്ട്ര വിപണിയിൽ എത്തിക്കും. പദ്ധതിക്ക് കിഫ്ബി വഴി 150 കോടി വകയിരുത്തി.

കാപ്പിയുടെ ആകെ മൂല്യത്തിന്റെ 10 ശതമാനം മാത്രമാണ് ഇപ്പോൾ കർഷകന് ലഭിക്കുന്നത്. ഇടനിലക്കാരും വ്യവസായികളും വൻകിട കച്ചവടക്കാരും ചില്ലറ വിൽപ്പനക്കാരുമെല്ലാമാണ് ബാക്കി 90 ശതമാനവും കൈക്കലാക്കുന്നത്. ഉൽപ്പന്നത്തിന് ന്യായമായ വില ലഭിക്കാത്തതായിരുന്നു കാപ്പി കർഷകരെ വലച്ചിരുന്നത‌്. ചെറുകിട കർഷകർക്ക് കാപ്പിക്കുരു വളരെ വേഗം വിറ്റഴിക്കേണ്ടി വരുന്നതും ചൂഷണത്തിനു വഴിയൊരുക്കുന്നു. കാപ്പി സംസ്കരിക്കാനുള്ള സംവിധാനങ്ങൾ ഇല്ലെന്നതും പ്രതിസന്ധിയുടെ ആഴംകൂട്ടി.ഇത്തരം പ്രതിസന്ധികൾ മറികടക്കാനാണ‌് സംസ്ഥാന സർക്കാർ കോഫി പാർക്കിന‌് രൂപം നൽകിയത‌്.

ഭൗമസൂചികാ പദവി
ഒരു പ്രത്യേക പ്രദേശത്തിന്റെ തനിമയും സവിശേഷമായ ഗുണങ്ങളുമുള്ള ഉത‌്പന്നങ്ങൾക്കോ കാർഷിക വിളകൾക്കോ ആണ‌് ഭൗമസൂചികാ പദവി.  വാണിജ്യ മന്ത്രാലയത്തിന‌് കീഴിലുള്ള ചെന്നൈയിലെ ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ രജിസ‌്ട്രിയാണ‌് പദവി നൽകുന്നത‌്.

നേട്ടങ്ങൾ: 1. പ്രാദേശിക തനത് ഉൽപന്നത്തിന് നിയമ സംരക്ഷണം. 2. മറ്റാർക്കും അനധികൃതമായി ആ പേര‌് ഉപയോഗിക്കാനാവില്ല. 3. വിപണി വിലയും ഡിമാൻഡും വർധിക്കും, 4. കയറ്റുമതി സാധ്യത വർധിക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/2uPJbhj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages