സ്വന്തം ലേഖകൻ
കുട്ടികളുടെ നഗ്നദൃശ്യങ്ങളടങ്ങിയ വീഡിയോ കൈവശംവച്ചതിന‌് അറസ‌്റ്റിലായവരിൽ ചിലരുടെ ശേഖരത്തിൽ കണ്ടെത്തിയത‌് 2500 വീഡിയോവരെ. ഇത്തരം വീഡിയോകൾ 125 ജിബി ഹാർഡ‌് ഡിസ‌്കിൽ സൂക്ഷിച്ചവരുണ്ട‌്. പലർക്കും ഇത്തരം വീഡിയോകാണൽ മനോരോഗമാണെന്ന‌് പൊലീസ‌് പറഞ്ഞു. ഞായറാഴ‌്ച അറസ‌്റ്റ‌് ചെയ‌്തവരിൽ ഉന്നതരായ ചിലരുമുണ്ട‌്. പിടികൂടിയ ലാപ‌്ടോപ‌്, ഹാർഡ‌് ഡിസ‌്ക്, മൊബൈൽ ഫോൺ തുടങ്ങിയവ ഫോറൻസിക‌് പരിശോധനയ‌്ക്ക‌് അയക്കും. സമൂഹമാധ്യമങ്ങൾവഴി കുട്ടികളുടെ നഗ്നദൃശ്യം പങ്കുവച്ചവരും കണ്ടവരുമായ 21 പേരെയാണ‌് അറസ‌്റ്റുചെയ‌്തത‌്.
ഇത്തരം ദൃശ്യങ്ങൾ കൈവശം വയ‌്ക്കുന്നതും ഡൗൺലോഡ‌് ചെയ്യുന്നതും ഗുരുതര കുറ്റമാണ‌്. ഐടി ആക്ട‌് 67 ബി പ്രകാരമാണ‌് കേസ‌്. ജാമ്യം കിട്ടാത്ത ഈ വകുപ്പ‌് പ്രകാരം അഞ്ചുവർഷം തടവും പത്തുലക്ഷം പിഴയുംവരെ ലഭിക്കും. അറസ‌്റ്റിലായവർ കുറ്റകൃത്യം ചെയ‌്തതിന്റെ തെളിവ‌് പൊലീസിന‌് ലഭിച്ചിട്ടുണ്ട‌്. കേരള പൊലീസിന്റെ സൈബർഡോം, ഹൈടെക‌് സെൽ എന്നിവ ഇത്തരം സൈറ്റുകൾ സ്ഥിരമായി നിരീക്ഷിക്കുകയാണ‌്.
ഇവയിൽനിന്ന‌് വീഡിയോ ഡൗൺലോഡ‌് ചെയ്യുന്നവരുടെ വിവരവും ശേഖരിക്കുന്നുണ്ട‌്. ഇന്റർപോൾ, സിബിഐ, ഇന്റർനാഷണൽ സെന്റർഫോർ മിസ്സിങ‌് ആൻഡ‌് എക‌്സ‌്പ്ലോയിറ്റഡ‌് ചിൽഡ്രൻ (ഐസിഎംഇസി) എന്നിവയുടെ സഹായവും കേരള പൊലീസിനുണ്ട‌്.
from Kerala || Deshabhimani Online News https://ift.tt/2uExLN7
via IFTTT
No comments:
Post a Comment