സംസ്ഥാനത്ത‌് ലോഡ‌്ഷെഡ്ഡിങ‌് വേണ്ടിവരില്ല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 3, 2019

സംസ്ഥാനത്ത‌് ലോഡ‌്ഷെഡ്ഡിങ‌് വേണ്ടിവരില്ല


സംസ്ഥാനത്ത‌് കനത്ത ചൂട‌ിൽ ഉപയോഗം വർധിച്ചെങ്കിലും വൈദ്യുതിനിയന്ത്രണമോ ലോഡ‌്ഷെഡ്ഡിങ്ങോ വേണ്ടിവരില്ല. ജൂൺ പകുതിവരെ മഴ ലഭിച്ചില്ലെങ്കിലും ഒരു പ്രതിസന്ധിയുമുണ്ടാകില്ല. വേനലിന്റെ കാഠിന്യം മുന്നിൽക്കണ്ട‌് വൈദ്യുതി ബോർഡ‌് മാസങ്ങൾക്ക‌ുമുമ്പുതന്നെ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു.

ദീർഘകാല, ഹ്രസ്വകാല കരാറുകൾവഴി പുറത്തുനിന്ന‌് വൈദ്യുതി എത്തിക്കുന്നതിനും പവർ എക‌്സേഞ്ചുവഴി വൈദ്യുതി വാങ്ങുന്നതിനും നേരത്തെതന്നെ നടപടി സ്വീകരിച്ചു. നവംബർമുതൽ ജനുവരിവരെ ജലവൈദ്യുതി ഉൽപ്പാദനം ഗണ്യമായി കുറച്ച‌് വേനൽക്കാലത്തേക്ക‌് സംഭരണികളിൽ ജലം ഉറപ്പാക്കി. എട്ട‌് ദശലക്ഷം യൂണിറ്റാക്കി കുറവ‌് വരുത്തിയത‌് ഏറെ ഗുണം ചെയ്തു. വേനൽ കടുത്ത സാഹചര്യത്തിൽ 23 ദശലക്ഷം യൂണിറ്റായി ഇപ്പോൾ ഉൽപ്പാദനം വർധിപ്പിച്ചു. ജൂൺ പകുതിവരെ ഇതേ രീതിയിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വെള്ളമുണ്ട‌്. കേന്ദ്രനിലയിങ്ങളിൽനിന്ന‌് ലഭിക്കേണ്ട  1600 മെഗാവാട്ട‌് വൈദ്യുതിയിൽ 1200 മെഗാവാട്ടാണ‌് ഇപ്പോൾ ലഭിക്കുന്നത‌്. ഇതിനുപുറമെ  സ്വകാര്യനിലയങ്ങളിൽനിന്നുള്ള 1200 മെഗാവാട്ടിൽ 1000–-1100 വരെ ലഭിക്കുന്നുണ്ട‌്. ഇത‌് മുൻകൂട്ടിക്കണ്ടാണ‌് കെഎസ‌്ഇബി മുൻകരുതൽ സ്വീകരിച്ചത‌്. വീണ്ടും കുറവ‌് വന്നാൽ പവർ എക‌്സേഞ്ച‌ുവഴി വൈദ്യുതി ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട‌്. കഴിഞ്ഞ ആഴ‌്ച പ്രതിദിന ഉപയോഗം 86 ദശലക്ഷം യൂണിറ്റായി ഉയർന്നിരുന്നു. ഇത‌് ഈ ആഴ‌്ച 84 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. സംസ്ഥാനത്ത‌് പല സ്ഥലങ്ങളിലും വേനൽമഴ ലഭിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2I8IKGG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages