ഒളിച്ചോടിവന്നവർക്ക‌് വീര പഴശ്ശിയുടെ നാട്ടിൽ സ്ഥാനമില്ല: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 3, 2019

ഒളിച്ചോടിവന്നവർക്ക‌് വീര പഴശ്ശിയുടെ നാട്ടിൽ സ്ഥാനമില്ല: കോടിയേരി


കൽപ്പറ്റ
വീര പഴശ്ശിയുടെ നാടായ വയനാട്ടിൽ രാഹുലിനെപ്പോലെ യുദ്ധഭൂമിയിൽനിന്ന‌് പേടിച്ച‌്  ഒളിച്ചോടിവന്നവർക്ക‌് സ്ഥാനമില്ലെന്ന‌് കോടിയേരി കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ  പറഞ്ഞു. ധീരപോരാളികൾക്ക‌് മാത്രമേ ഇവിടെ സ്ഥാനമുള്ളൂ. തെരഞ്ഞെടുപ്പ‌് കഴിഞ്ഞാൽ കോൺഗ്രസിനും രാഹുലിനും ഇക്കാര്യം മനസ്സിലാകും. തെറ്റായ കണക്ക‌ുകൂട്ടലിന്റെ ഭാഗമായാണ‌് രാഹുൽ വയനാട്ടിൽ മത്സരിക്കാൻ വന്നത‌്. രാഹുൽ തരംഗത്തിൽ കേരളത്തിലെ 20 സീറ്റും യുഡിഎഫിന‌് കിട്ടും എന്നാണ‌് പ്രചരിപ്പിക്കുന്നത‌്. അങ്ങനെയെങ്കിൽ 80 സീറ്റുള്ള യുപിയിൽ കഴിഞ്ഞ 15 വർഷംകൊണ്ട‌് രാഹുലിന‌് ഒരു തരംഗവും സൃഷ‌്ടിക്കാനായില്ല. ഇത്ര കാലം അമേഠിയിൽ തരംഗമുണ്ടാക്കാൻ കഴിയാത്ത ആൾക്കെങ്ങനെ കേരളത്തിൽ തരംഗമുണ്ടാക്കാൻ കഴിയും. അമേഠി നഷ‌്ടമാകും എന്ന‌് ഭയന്നാണിപ്പോൾ വയനാട്ടിലേക്ക‌് വന്നത‌്. 15 വർഷം തുടർച്ചയായി രാഹുൽ  ജയിക്കുന്ന അമേഠിയിലെ അഞ്ച‌് അസംബ്ലി സീറ്റിൽ ഒന്നിൽപ്പോലും കോൺഗ്രസിനെ ജയിപ്പിക്കാൻ രാഹുലിന‌് കഴിഞ്ഞിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

മുത്തങ്ങയിൽ ഭൂമിക്ക‌ുവേണ്ടി സമരംചെയ‌്ത ആദിവാസികളെ ക്രൂരമായി വെടിവച്ച‌ുകൊന്ന എ കെ ആന്റണി  രാഹൂലിന്റെ വക്താവായി  വരുമ്പോൾ ആദിവാസികളോട‌് മാപ്പ‌് പറയാൻ തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസ‌് സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളാണ‌് വയനാടിനെ കർഷകരുടെ ശവനാടാക്കി മാറ്റിയത‌്. കോൺഗ്രസ‌് ഭരിച്ച കാലയളവിലാണ‌് വയനാട്ടിൽ 500ഓളം കർഷകർ ആത്മഹത്യചെയ‌്തത‌്.  കാർഷിക മേഖലയിൽ കോർപറേറ്റ‌്‌വൽക്കരണമാണ‌് കോൺഗ്രസ‌് മുന്നോട്ട‌ുവച്ചിരിക്കുന്നത‌്. ഈ നയത്തിന്റെ പ്രചാരകനും വക്താവുമായ കോൺഗ്രസ‌് അധ്യക്ഷൻ ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറുണ്ടോ എന്നും  കോടിയേരി ചോദിച്ചു



from Kerala || Deshabhimani ​Online ​News https://ift.tt/2IdGttV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages