കായംകുളം
ഷെയര്‍ചാറ്റിലൂടെ ഭാര്യമാരെ പരസ‌്പരം കൈമാറി ലൈംഗികബന്ധത്തില്‍ഏര്‍പ്പെട്ടുവന്ന സംഘത്തിന് നേതൃത്വം നൽകിയത് കൃഷ‌്ണപുരത്തെ ബിജെപി പ്രവർത്തകൻ. സംഭവം പുറത്തായത് ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യയുടെ പരാതി നൽകിയതോടെ. മൊബൈൽ ഷെയര്‍ചാറ്റിലൂടെ പരിചയപ്പെട്ട് ഭാര്യമാരെ പരസ‌്പരം കൈമാറി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവന്ന നാലംഗ സംഘത്തെ കായംകുളം പൊലീസ് അറസ‌്റ്റ‌് ചെയ‌്തതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
മുഖ്യകണ്ണിയായ ബിജെപി പ്രവർത്തകന്റെ ഭാര്യ നൽകിയ പരാതിയിൽ കായംകുളം സിഐ പി കെ സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ‌്റ്റ‌്ചെയ‌്തത്. രണ്ട് വർഷത്തോളമായി ഈ സംഘം പ്രവർത്തിക്കുന്നതയാണ‌് വിവരം. വിവിധ സസ്ഥലങ്ങളിലുള്ളവരെ ഷെയർ ചാറ്റിങ്ങിലൂടെ ബന്ധിപ്പിച്ചാണ് പ്രവർത്തനം. പൊലീസിന്റെ തന്ത്രപരമായ നീക്കമാണ് പ്രതികളെ വലയിലാക്കാൻ കഴിഞ്ഞത്. പിടിയിലായ പ്രതികളെ കോടതി റിമാൻഡ‌്ചെയ‌്തു. ഈ സംഘത്തിൽപ്പെട്ട കോഴിക്കോട് സ്വദേശിയായ യുവാവിനായുള്ള അന്വേഷണവും ഊർജിതമാക്കി.
from Kerala || Deshabhimani Online News http://bit.ly/2L67LoZ
via IFTTT
No comments:
Post a Comment