ഫാനി ചുഴലിക്കാറ്റ് കരുത്താര്‍ജിക്കുന്നു; വടക്കു കിഴക്കന്‍ ദിശയിലേക്ക് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 28, 2019

ഫാനി ചുഴലിക്കാറ്റ് കരുത്താര്‍ജിക്കുന്നു; വടക്കു കിഴക്കന്‍ ദിശയിലേക്ക്

തിരുവനന്തപുരം > ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഫാനി ചുഴലിക്കാറ്റ് തമിഴ്‌നാട് - ആന്ധ്ര തീരത്തുനിന്ന് അകലുന്നതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ചുഴലിക്കാറ്റ് നിലവില്‍ ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് നിന്ന് (തമിഴ്നാട്-ആന്ധ്ര തീരത്ത് നിന്ന്) വടക്ക് കിഴക്ക് ദിശയിലേക്ക് പോകുന്നതായി പറയുന്നു.

തമിഴ്‌നാട്ടിലെ ചെന്നൈയില്‍നിന്ന് 1200 കി.മീ.യും ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണത്തില്‍നിന്ന് 1390 കി.മീ. ദൂരത്തിലുമാണു ഫാനി ചുഴലിക്കാറ്റെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മണിക്കൂറില്‍  80 മുതല്‍ 90 കിലോമീറ്റര്‍ വേഗതയിലാണ് ഫാനി സഞ്ചരിക്കുന്നത്.  ഉച്ചയോടെ കൂടുതല്‍ ശക്തി പ്രാപിച്ചു തീവ്ര ചുഴലിക്കാറ്റായും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ അതിതീവ്ര ചുഴലിക്കാറ്റായും മാറുമെന്നാണു വിലയിരുത്തല്‍.

കേരളത്തെ ചുഴലിക്കാറ്റ്  നേരിട്ട് ബാധിക്കില്ലെങ്കിലും ഞായറാഴ്ചമുതല്‍ സംസ്ഥാനത്ത് മിക്കയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കേരളതീരത്ത് കടല്‍ പ്രക്ഷുബ്ധമാകും. ശക്തമായ കാറ്റുമുണ്ടാകും. ഞായറാഴ്ച  വൈകിട്ടോടെ  തീവ്ര ചുഴലിക്കാറ്റായി മാറുന്ന ഫാനി വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങും. അതിതീവ്രമാകുന്ന ചുഴലി തിങ്കളാഴ്ചയോടെ വടക്കന്‍ തമിഴ്‌നാടിന്റെയും ആന്ധ്രയുടെയും  തീരത്തിനടുത്തെത്തും.

ചൊവ്വാഴ്ച പുലര്‍ച്ചെ  തമിഴ്‌നാട്ടില്‍ തീരം തൊടുമെന്നാണ് പ്രവചനം. തമിഴ്‌നാട്ടിലും ആന്ധ്രയിലും അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. എന്നാല്‍, കടലില്‍ വച്ചുതന്നെ ഇത് വടക്കുകിഴക്ക് തിരിഞ്ഞ് മ്യാന്‍മര്‍ ഭാഗത്തേക്ക് പോകാനുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാണുന്നുണ്ട്.



from Kerala || Deshabhimani ​Online ​News http://bit.ly/2VrXmrJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages