മലനാട്ടിൽ മാറ്റത്തിന്റെ മാറ്റൊലി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

മലനാട്ടിൽ മാറ്റത്തിന്റെ മാറ്റൊലി

പാലാ
റബർമരങ്ങൾ അതിരിടുന്ന പാലായിലെ പാതകളിൽ മാറ്റത്തിന്റെ മാറ്റൊലിയായി വി എൻ വാസവന്റെ തേരോട്ടം. മലയോര കർഷകന്റെ മനസ്സറിഞ്ഞ് റബർ മേഖലയുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയ പര്യടനം. പാലാ മണ്ഡലത്തിലെ കടനാട്, മേലുകാവ്, മുന്നിലവ്, തലനാട്, തലപ്പുലം പഞ്ചായത്തുകളിലായിരുന്നു സ്വീകരണം. രാവിലെ തലനാട് പഞ്ചായത്തിലെ കൊല്ലപ്പള്ളിയിൽനിന്ന് ആരംഭിച്ച സ്വീകരണ പരിപാടിയിൽ ഉടനീളം സ്ത്രീകളടക്കം ആയിരങ്ങളാണ് ജനനേതാവിനെ എതിരേറ്റത്.

ബുധനാഴ്ച 44 കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്ക് വരവേൽപ്പ് നൽകി. നൂറു കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ “നാടിന്റെ സ്റ്റേഹവായ‌്പുകൾ ഏറ്റുവാങ്ങി ഇതാ നാടിന്റെ വികസന നായകൻ...വി എൻ വാസവൻ കടന്നുവരുന്നു” എന്ന അനൗൺസ്മെന്റിന് പിന്നാലെ നാസിക‌് ഡോളിന്റെ താളപ്പെരുക്കത്തിൽ  ഇരമ്പിയെത്തിയ സ്വീകരണ പര്യടനം മലനാടിനെ പ്രകമ്പനം കൊള്ളിച്ചു.

പൂട്ടിയ റബർ തോട്ടങ്ങൾ, വരുമാനം നഷ്ടമായ കർഷകർ, തൊഴിൽ ഇല്ലാതായ ടാപ്പിങ‌് തൊഴിലാളികൾ തുടങ്ങി തകർച്ച നേരിടുന്ന മലയോര നാടിന്റെ വേദനകൾക്ക‌് പരിഹാരം കാണുമെന്ന ആശ്വാസം നിറഞ്ഞ വാക്കുകളുമായാണ‌് വി എൻ വാസവൻ എത്തിയത‌്. പ്രതീക്ഷാനിർഭരമായ മനസ്സുമായി സ്വീകരണ കേന്ദ്രങ്ങളിൽ തടിച്ചുകൂടിയ കർഷകർ കാർഷിക ഉൽപ്പന്നങ്ങളും കണിക്കൊന്നയും റോസാ പൂക്കളും അടക്കം നൽകി ജനനായകനെ സ്വീകരിച്ചു. കടന്നുപോയ വഴികളിലെല്ലാം വീട്ടമ്മമാർ അടക്കമുള്ളവർ റോഡിലേക്കിറങ്ങിവന്ന‌് സ്ഥാനാർഥിയെ അഭിവാദ്യം ചെയ്യുന്ന ആവേശകരമായ അനുഭവമായിരുന്നു.

രാമപുരം കവലയിൽ കർഷകത്തൊഴിലാളി ഏലി ഔസേഫ് സ്വീകരിച്ചു. ഐങ്കൊമ്പിൽ എത്തുമ്പോൾ നൂറുകണക്കിന് ആളുകൾ കാത്തു നിൽക്കുകയായിരുന്നു. രണ്ടു പതിറ്റാണ്ടുമുമ്പ് നാടിനെ നടുക്കിയ ദുരന്തത്തിൽ രക്ഷകനായി എത്തിയ വാസവൻ ജനകീയാംഗീകാരം തേടിയെത്തുമ്പോൾ കൈമെയ് മറന്ന് ഒപ്പം നിൽക്കുമെന്ന ഉറപ്പായിരുന്നു ജനപങ്കാളിത്തം. കടനാട് പള്ളിക്കുസമീപം റബർ കർഷകരടക്കം ജനനായകനെ വരവേറ്റു.

കർഷകനായ സ്കറിയ റബർ ഷീറ്റ് നൽകിയാണ് സ്വീകരിച്ചത്. പ്രതിസന്ധി നേരിടുന്ന റബർ കാർഷിക മേഖല എത്രമാത്രം പ്രതീക്ഷയോടെയാണ് എൽഡിഎഫിനെ ഉറ്റുനോക്കുന്നതെന്ന് തെളിയിക്കുന്നതായിരുന്നു കർഷക പങ്കാളിത്തം. കൊടുമ്പിടിയിലെ സ്വീകരണ കേന്ദ്രത്തിൽ കൊന്നപ്പൂക്കൾ നൽകിയായിരുന്നു വരവേൽപ്പ‌്. നീലൂരിൽ ആപ്പിളും, പൈനാപ്പിളും സപ്പോട്ടയും അടക്കമുള്ള പഴവർഗങ്ങൾ കോർത്ത മാല അണിയിച്ചായിരുന്നു സ്വീകരണം.

കൊല്ലപ്പള്ളിയിൽ ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് മുൻ എംപി വക്കച്ചൻ മറ്റത്തിൽ പര്യടന പരിപാടി ഉദ്ഘാടനംചെയ്തു. സ്ഥാനാർഥി വി എൻ  വാസവൻ എത്തുമ്പോഴേക്കും സ്വീകരണ കേന്ദ്രത്തിൽ ആളുകൾ നിറഞ്ഞിരുന്നു. സ്വീകരണത്തിനുശേഷം ചെറിയ വാക്കുകളിൽ വോട്ട് അഭ്യർഥിച്ച് പര്യടനം ആരംഭിച്ചു. എൽഡിഎഫ് നേതാക്കളായ സിന്ധുമോൾ ജേക്കബ‌്, അനിൽ മത്തായി, പയസ് രാമപുരം, കെ എൻ സുരേഷ്, എസ് ഷാജി, കെ എസ് രാജു, ഡോ. തോമസ് കപ്പൻ, സാബു അബ്രഹാം, അഡ്വ. സുനിൽ, സി എം സിറിയക്, വി ജി വിജയകുമാർ, ഷാർളി മാത്യു, ഡോ. സിന്ധുമോൾ ജേക്കബ്, തങ്കച്ചൻ മുളങ്കുന്നം, രാജീവ് നെല്ലിക്കുന്നേൽ, ജോസ് പാറേക്കാട്ട് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ  സംസാരിച്ചു.

ലാലിച്ചൻ ജോർജ്, മാണി സി കാപ്പൻ,  ടി വി ബേബി, ഔസേപ്പച്ചൻ തകടിയേൽ, ആർ ടി മധുസൂദനൻ, ജോയി ജോർജ്, രമാ മോഹനൻ, പി എം ജോസഫ്, ബാബു കെ ജോർജ്, സണ്ണി ഡേവിഡ്, സിബി തോട്ടുപുറം, സോജൻ ഇല്ലിമൂട്ടിൽ,  കുര്യാക്കോസ് ജോസഫ്,  ജെറി ജോസ്, കടനാട് പഞ്ചായത്ത‌് പ്രസിഡന്റ‌് ജയ്സൺ പുത്തൻകണ്ടം, വൈസ് പ്രസിഡന്റ് ഉഷാ രാജു, ബെന്നി മൈലാടൂർ, അനൂപ്, കെ ഒ ജോർജ്, എ വി സാമുവൽ, ബാലാജി, സതി വിജയൻ, മോഹനൻ എന്നിവർ പര്യടന പരിപാടിക്ക‌് നേതൃത്വം നൽകി.

മോൻ ജയിക്കും...
പാലാ
എൽഡിഎഫ് സ്ഥനാർഥി വി എൻ വാസവനെ പര്യടന വാഹനത്തിൽ കൈയെത്തി പിടിക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകർ  തൊണ്ണൂറുകാരി ഏലിച്ചേടത്തിയെ എടുത്തുയർത്തി. വാസവന്റെ കൈപിടിച്ച കർഷകത്തൊഴിലാളി മുത്തശ്ശി കൈയിൽ കരുതിയ ചുവന്ന മാല നൽകി. ഒപ്പം വാസവനെ മുഖം ചേർത്തെരു മുത്തവും.  ‘മോൻ ജയിക്കും... മോനെപോലുള്ളവരെയാണ് ഇനി നാടിനാവശ്യം.’ ആദ്യകാല കർഷകത്തൊഴിലാളിയായ പിഴക് തോണിപ്പാറ ഏലി ഔസേഫിന്റെ വിറയാർന്ന ശബ്ദത്തിനും ആത്മവിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും ഉറപ്പ‌്.

എട്ട് മക്കളുടെ അമ്മയായ ഏലിച്ചേടത്തി ഭർത്താവ് ഔസേഫിന്റെ മരണശേഷം കൂലിപ്പണിക്കാരനായ മകൻ ജോസഫിനൊപ്പമാണ് താമസം. കർഷകത്തൊഴിലാളി പെൻഷനാണ്  ചേട്ടത്തിക്ക് സ്വന്തമായുള്ള ഏക വരുമാനം. വല്ലപ്പോഴും ലഭിക്കുന്ന തൊഴിലിൽനിന്ന് മകന് ലഭിക്കുന്ന നാമമാത്ര കൂലി ആശ്രയിച്ചാണ് ജീവിതം.  മുമ്പ‌് വർഷങ്ങളോളം കുടിശ്ശികയായപ്പോൾ നിരാശ തോന്നിയിരുന്നു.  എൽഡിഎഫ് സർകാർ അധികാരത്തിൽ എത്തിയതോടെ കുടിശ്ശിക അടക്കം പെൻഷൻ ഒരുമിച്ച് കൈയിലെത്തി. അതും വീട്ടിൽ എത്തിച്ചുതന്നു.  ഇപ്പോൾ പെൻഷൻ തുകയായി 5600 രൂപ അടുത്തുള്ള സഹകരണ ബാങ്കിൽ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ ചേടത്തി വിഷുവിന് മുൻപ് ഈ തുക ഒരുമിച്ച് കൈയിൽ കിട്ടുന്നതിന്റെ സന്തോഷത്തിലാണ്.

വാർധക്യത്തിന്റെ അവശ മറന്ന‌്  അര കിലോമീറ്ററിലേറെ  നടന്നാണ് പിഴക് രാമപുരം കവലയിലെ സ്വീകരണ കേന്ദ്രത്തിൽ ഏലിച്ചേടത്തി എത്തിയത്.   സ്ഥാനാർഥി എത്തിയപ്പോഴേക്കും ഏലി ചേട്ടത്തി അവശത മറന്ന് വാഹനത്തിൽ എത്തിപ്പിടിക്കാനായി ശ്രമം. ഇതുകണ്ട പ്രവർത്തകരാണ‌് ചേടത്തിയെ എടുത്തുയർത്തി വാസവന്റെ കൈപിടിപ്പിച്ചത‌്.

ഇന്ന‌് കോട്ടയത്ത‌്
കോട്ടയം
എൽഡിഎഫ‌് കോട്ടയം പാർലമെന്റ‌് മണ്ഡലം സ്ഥാനാർഥി വി ‌എൻ വാസവൻ വ്യാഴാ‌ഴ‌്ച കോട്ടയം മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിൽ തുറന്ന വാഹനത്തിൽ പര്യടനം നടത്തും. രാവിലെ എട്ട‌ുമുതൽ 11 വരെയും ഉച്ചയ‌്ക്ക‌് ശേഷം പകൽ മൂന്ന‌ുമുതൽ രാത്രി എട്ട‌് വരെയുമാണ‌് പര്യടനം. പനച്ചിക്കാട‌് രാവിലെ 7.30ന‌് എൽഡിഎഫ‌് നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ അഡ്വ. പി കെ ചിത്രഭാനു ഉദ‌്ഘാടനംചെയ്യും

രാവിലെ എട്ടിന‌് ചാന്നാനിക്കാട‌് ഗവ. എൽപിഎസ‌്, 8.10ന‌് വായനശാല, 8.20ന‌് കുര്യൻ പറമ്പ‌്, 8.25ന‌് ചോഴിയക്കാട‌് ലക്ഷം വീട‌്, 8.30ന‌് കുഴിമറ്റം മറ്റത്തിൽ ഭാഗം, 8.35ന‌് കുഴിമറ്റം പള്ളിക്കവല, 8.45ന‌് മുട്ടുചിറകോളനി, 8.50ന‌് പാത്താമുട്ടം വായനശാല, ഒൻപതിന‌് പടിയറക്കുന്ന‌്, 9.05ന‌് വെള്ളുത്തുരുത്തി തറേപ്പറമ്പ‌് ഭാഗം, 9.15ന‌് നെല്ലിക്കൽ, 9.20ന‌് പരുത്തുംപാറ, 9.25ന‌് കച്ചേരിക്കവല, 9.35ന‌് ചോഴിയക്കാട‌് കാരിമറ്റം ഭാഗം, 9.45ന‌് കല്ലുങ്കൽകടവ‌്, 9.55ന‌് പള്ളിക്കുന്ന‌്, 10ന‌് നാൽകവല, 10.10ന‌് കാട്ടാമ്പാക്ക‌്, 10.20ന‌് പൂവൻതുരത്ത‌്, 10.25ന‌് കടുവാക്കുളം, 10.30ന‌് കുന്നംമ്പള്ളി, 10.35ന‌് കളത്തിക്കടവ‌്, 10.40ന‌് മാങ്ങാനംകുടി, 10.45ന‌് പേഴുവേലിക്കുന്ന‌്, 10.55ന‌് കളമ്പുക്കാട്ട‌് കുന്ന‌്, 11ന‌് ചെമ്മരപ്പള്ളി, പകൽ മൂന്നിന‌് ലക്ഷംകോളനി, 3.10ന‌് ആനത്താനം, 3.20ന‌് കല്ല‌്കാട‌് ജംഗ‌്ഷൻ, 3.25ന‌് തേമ്പ്രാവാൽ, 3.30ന‌് വലിയപാറ, 3.40ന‌് കാരാണി, 3.50ന‌് വടവാതൂർകവല, നാലിന‌് പള്ളിക്കുന്ന‌്, 4.05ന‌് ഉണ്ണിക്കുന്ന‌്,  4.10ന‌് പാറേപ്പറമ്പ‌്, 4.20ന‌് പെരുംകുഴി മാലിപ്പടി, 4.25ന‌് വട്ടമൂട‌്, 4‌.30ന‌് മുരിങ്ങോത്ത‌്പടി, 4.40ന‌് ചീനിക്കുഴി, 4.50ന‌് മോസ‌്കോ, 4.55ന‌് വെള്ളൂപ്പറമ്പ‌്, വൈകിട്ട‌് അഞ്ചിന‌് വട്ടമുകൾ, 5.10ന‌് ഞണ്ട‌് പറമ്പ‌്, 5.20ന‌് പുത്തേട്ട‌്, 5.30ന‌് പുത്തൻ കവല, 5.40ന‌് പള്ളിപ്പുറം, 5.50ന‌് സംക്രാന്തി, ആറിന‌് കണ്ണാറപീടിക, 6.05ന‌് ഉറുമ്പുംകുഴി, 6.10ന‌് ശാസ‌്താമ്പലം, 6.20ന‌് മാലി, 6.30ന‌് കിഴക്കും ഭാഗം, 6.40ന‌് സിഎസ‌്ഐ, 6‌.45ന‌് വാട്ടർടാങ്ക‌്, 6.50ന‌് നാഗമ്പടം, രാത്രി ഏഴിന‌് ചുങ്കം, 7.10ന‌് പ്ലാങ്കുഴി, 7.20ന‌് പുല്ലരിക്കുന്ന‌്, 7.30ന‌് വാരിശ്ശേരി, 7.40ന‌് വല്യാൽ, 7.50ന‌് കൊച്ചാൽ, രാത്രി എട്ടിന‌് കിഴക്കേനടയിൽ സമാപിക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/2I7rstg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages