തോട്ടം മേഖലയ‌ുടെ കരുത്തായി ജോയ്സ് ജോർജ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

തോട്ടം മേഖലയ‌ുടെ കരുത്തായി ജോയ്സ് ജോർജ്


അടിമാലി
തോട്ടം– കാർഷിക മേഖലയിൽ ആവേശംപകർന്ന‌് ദേവികുളം മണ്ഡലത്തിലായിരുന്നു ജോയ്സ് ജോർജിന്റെ ബുധനാഴ്ചത്തെ പര്യടനം. രാവിലെ ഏഴിന‌് ഇരുമ്പുപാലത്ത് ഐഎൻഎൽ ജില്ലാ പ്രസിഡന്റ‌് എം എം സുലൈമാൻ പര്യടനം ഉദ്ഘാടനം ചെയ്തു. തുടർന്ന് അടിമാലി, വെള്ളത്തൂവൽ, ബൈസൺവാലി, മാങ്കുളം പഞ്ചായത്തുകളിൽ പര്യടനം നടത്തി. ദേവികുളത്തിന്റെ കാർഷിക മേഖലയിൽ ഉജ്വല വരവേൽപ്പാണ് ജോയ്സ് ജോർജിന് ലഭിച്ചത്. രാത്രി ഏറെ വൈകിയാണ് സമാപന കേന്ദ്രമായ മാങ്കുളത്ത് സ്ഥാനാർഥിയും സംഘവും എത്തിച്ചേർന്നത്.

ഗാഡ‌്ഗിൽ റിപ്പോർട്ട‌് തടഞ്ഞത‌് നിരന്തര പോരാട്ടത്തിന്റെ ഫലം
അടിമാലി 
കഴിഞ്ഞ ലോക‌്സഭ തെരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിലെ ജനങ്ങൾക്ക് കൈയബദ്ധം പറ്റിയിരുന്നെങ്കിൽ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലായേനെ എന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ് പറഞ്ഞു.

അടിമാലിയിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ വോട്ടർമാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുമെന്ന് പ്രകടന പത്രികയിൽ പ്രഖ്യാപിച്ചാണ് ബിജെപി സർക്കാർ അധികാരത്തിൽ വന്നത്. ആ തീരുമാനത്തെ മാറ്റാൻ കഴിഞ്ഞത് ജനങ്ങളുടെ പിന്തുണയോടെ പാർലമെന്റിൽ താൻ നടത്തിയ പോരാട്ടമാണ്. പശ്ചിമഘട്ടത്തിലെ പാർലമെന്റ‌് അംഗങ്ങളെ ഒപ്പംചേർത്ത് നടത്തിയ നീക്കങ്ങൾ വിസ്മരിക്കാൻ കഴിയുന്നതല്ല. ചോദ്യം ചെയ്യാൻ ആളുണ്ടായിരുന്നില്ലെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽനിന്ന് കോൺഗ്രസ് പ്രതിനിധിയാണ് വിജയിച്ചിരുന്നതെങ്കിൽ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കുമെന്ന ബിജെപി സർക്കാരിന്റെ തീരുമാനം നടപ്പിലായേനെ. ഗാഡ്ഗിൽ റിപ്പോർട്ടിനുവേണ്ടി നിക്ഷിപ്ത താൽപര്യങ്ങളോടെ ഇടുക്കിക്കാർക്ക് എതിരായി നിലകൊണ്ടവരുടെ ശിഷ്യരെ അന്നും ഇന്നും ഇടുക്കിയിലേക്ക‌് കൊണ്ടുവരുന്നതിന്റെ പിന്നിലുള്ള താൽപര്യം ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിന്തുണയുമായി വേലുച്ചാമിയും
അടിമാലി
പ്ലാമല ആദിവാസി ഊരിലെ മൂപ്പൻ വേലുച്ചാമി ബുധനാഴ്ച രാവിലെ ഏഴോടെ അടിമാലി ടൗണിൽ എത്തിയിരുന്നു. കൂടെ ഊരിലെ കാണിമാരും പ്രജകളുമുണ്ട്. പകൽ പത്തിനാണ് ടൗണിൽ സ്ഥാനാർഥിക്ക് സ്വീകരണം. പക്ഷേ മൂപ്പനും കൂട്ടാളികൾക്കും സമയം കളയാനില്ല, നേരത്തെതന്നെ എത്തണം. പുലർച്ചെ കുടിയിൽനിന്നും ഇറങ്ങി. ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണയുള്ള എൽഡിഎഫ് സ്ഥാനാർഥി ജോയ‌്സ് ജോർജിനെ അനുഗ്രഹിക്കണം. ഒപ്പം തന്റെ സമൂഹത്തിന്റെ പിന്തുണയും അറിയിക്കണം. പത്തോടെ താളമേളങ്ങളുടെ അകമ്പടിയോടെ സ്ഥാനാർഥി വേദിയിലേക്ക്. എല്ലാവരുടേയും സ്വീകരണം കഴിഞ്ഞതോടെ വേലുച്ചാമിയും കൂട്ടരും സ്ഥാനാർഥിയുടെ അടുത്തെത്തി തങ്ങളുടെ പിന്തുണ അറിയിച്ചു. കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിക്കും, മലദൈവങ്ങളുടെ അനുഗ്രഹമുണ്ടാകും അവർ ഉറക്കെ പറഞ്ഞു.

ജോയ്സ് ജോർജ‌് ഇന്ന് മൂവാറ്റുപുഴയിൽ
മൂവാറ്റുപുഴ
ഇടുക്കി പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിന്റെ പൊതുപര്യടനം വ്യാഴാഴ്ച മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തിൽ നടക്കും. ആവോലി, ആരക്കുഴ, പാലക്കുഴ, മാറാടി, വാളകം പഞ്ചായത്തുകളിലാണ് പര്യടനം. രാവിലെ 7.30 മുതൽ  ആവോലി പഞ്ചായത്തിലെ കാവന പുളിയ്ക്കായത്ത് കടവിൽനിന്ന് തുടങ്ങി 7.45ന് നടുക്കര, എട്ടിന് വള്ളിക്കട, 8.15ന് ആവോലി, 8.30ന് ആനിക്കാട്, 8.45ന് അടൂപറമ്പ്, 9ന് കോട്ടപ്പുറം, 9.15ന് കാനം കവല, 9.25ന് കാട്ടുകണ്ടം കവല, 9.45 ന് നെല്ലിപ്പിള്ളി കവല, 10ന് നിർമല കോളേജ് പടിയിൽ സമാപിക്കും. 10.15ന് ആരക്കുഴ പഞ്ചായത്തിലെ പെരിങ്ങഴ(മാറാടി)യിൽനിന്ന് തുടങ്ങി 10.25ന് പെരിങ്ങഴ പള്ളിത്താഴം, 10.35ന് പെരുമ്പല്ലൂർ, 10.45ന് കണ്ണങ്ങാടി, 11ന് മാളികപീടിക, 11.15ന് മേമടങ്ങ് പിഒ ജങ‌്ഷൻ, 11.30ന് മേമടങ്ങ് പള്ളിത്താഴം, 11 .40ന് മാറിക കവല, 12ന് പണ്ടപ്പിള്ളിയിൽ സമാപിക്കും.  2.30ന് പാലക്കുഴ പഞ്ചായത്തിലെ മൂങ്ങാംകുന്നിൽനിന്ന് പര്യടനം തുടങ്ങി 2.35ന് ഇല്ലിക്കുന്ന്, 2.50ന് മാറികടൗൺ, 3ന് കൂട്ടിക്കവല, 3.05ന് വാരിശേരിത്താഴം, 3.10ന് അറയാനിച്ചുവട്, 3.20ന് പുളിയ്ക്കമാൽ, 3.25ന് കാരമല, 3.30ന് ഐനുമാക്കിൽ, 3.35ന് കോഴിപ്പിള്ളി, 3.40ന് സെൻട്രൽ പാലക്കുഴ, 3.45ന‌് കാപ്പി പള്ളി, 3.50ന് അമ്പലംകുന്ന്, 3.55ന് ഉപ്പുകണ്ടം, 4ന് നോർത്ത് പാലക്കുഴയിൽ സമാപിക്കും. 4.10ന് ആറൂർടോപ്പിൽ സ്വീകരണം നൽകും. 4.15ന് മാറാടി പഞ്ചായത്തിലെ ഈസ്റ്റ് മാറാടിയിൽനിന്ന് തുടങ്ങി 4.15ന് പള്ളിക്കവല, 4.35ന് ഉന്നക്കുപ്പ, 4.50ന് മഞ്ചരിപ്പടി, കോളനിപ്പടി, 5ന് എയ്ഞ്ചൽ വോയ്സ്, 5.10ന് മാറാടി പഞ്ചായത്തുപടി, 5.20ന് മണ്ണത്തൂർ കവല, 5.30ന് പാറത്തട്ടാൽ, 5.40ന് നാലാംമൈൽ,  5.45ന് കായനാട് സമാപിക്കും.  6ന്  വാളകം പഞ്ചായത്തിലെ റാക്കാട് നാന്തോടുനിന്ന് തുടങ്ങി 6.10ന് അഞ്ചും കവല, 6.20ന് അമ്പലംപടി, 6.30ന് മേക്കടമ്പ് പള്ളിത്താഴം, 6.50ന് വാളകം കവല, 7ന് കോളാത്തുരുത്ത്, 7.20ന് ആവുണ്ട, 7.30ന് പാലനാട്ടിക്കവല, 7.40ന് സിടിസി, രാത്രി 8ന് കടാതി പള്ളിത്താഴത്ത്  സമാപിക്കും.

 



from Kerala || Deshabhimani ​Online ​News https://ift.tt/2HX5SIY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages