തൊടുപുഴയിൽ ക്രൂരമർദ്ദനമേറ്റ കുഞ്ഞിന്റെ നില അതീവ ഗുരുതരമെന്ന്‌ മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 1, 2019

തൊടുപുഴയിൽ ക്രൂരമർദ്ദനമേറ്റ കുഞ്ഞിന്റെ നില അതീവ ഗുരുതരമെന്ന്‌ മുഖ്യമന്ത്രി

തൊടുപുഴ> അമ്മയുടെ സുഹൃത്ത്‌ ക്രൂരമായി മർദ്ദിച്ചതിനെ  തുടർന്ന്‌  അതീവ ഗുരുതരനിലയിലുള്ള  ഏഴുവയസുകാരനെ  മുഖ്യമന്ത്രി പിണറായി വിജയൻ കോലഞ്ചേരി ആശുപത്രിയിൽ സന്ദർശിച്ചു. കുട്ടിയുടെ നില അത്യന്തം ഗുരുതരമായി തുടരുകയാണെന്നും ഏറെ നിർഭാഗ്യകരമായ സംഭവമാണിതെന്നും മുഖ്യമന്ത്രി  പറഞ്ഞു.

മെഡിക്കൽ സംഘത്തിനൊപ്പമാണ്‌ കുട്ടിയെ സന്ദർശിച്ചത്‌.  അതിന്‌ മുമ്പ്‌ ഡോക്‌ടർമാരുമായി വിശദമായി സംസാരിച്ചിരുന്നു . യന്ത്രസംവിധാനങ്ങളുടെ ആധുനിക കാലത്തെ മെച്ചംകൊണ്ട്‌ ജീവൻ തുടരുന്ന നിലയാണ്‌ ഇപ്പോഴുള്ളത്‌.

മെഡിക്കൽ ബോർഡ്‌ ഇത്തരത്തിൽ ചികിത്സ തുടരട്ടെ എന്ന്‌ പറഞ്ഞതുകൊണ്ട്‌ ആ നില തുടരുകയാണ്‌. കുട്ടിക്ക്‌ സ്വന്തമായി ശ്വാസോച്‌ഛാസം ചെയ്യാൻ കഴിയുന്നില്ല. വെറ്റിലേറ്ററിന്റെ സഹായത്താലാണ്‌ ജീവൻ നിലനിർത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2OA1OPj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages