പാലക്കാട് > മങ്കരയിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ ഡിവൈഎഫ‌്ഐയെ അപകീര്‍ത്തിപ്പെടുത്തി വാര്‍ത്ത നല്‍കിയ മാധ്യമസ്ഥാപനങ്ങൾക്കെതിരെ ഡിവൈഎഫ‌്ഐ ജില്ലാ സെക്രട്ടറി കെ പ്രേംകുമാർ വക്കീൽ നോട്ടീസ് അയച്ചു. കേസിലെ പ്രതി ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്ന് നിരന്തരം വാർത്തനൽകുകയും ചെർപ്പുളശേരിയിലെ സിപിഐ എം ഓഫീസിനെ സംഭവത്തില്‍ ബന്ധപ്പെടുത്തുകയും ചെയ‌്തതിനാണ് വക്കീൽ നോട്ടീസ‌്. ജനം മൾടി മീഡിയ മാനേജിങ‌് ഡയറക്ടർ, ജനം ടി വി ന്യൂസ‌് ഡയറക്ടർ, ജനം ടി വി റിപ്പോർട്ടർ, മലയാള മനോരമ ചീഫ‌് എഡിറ്റർ, പ്രിന്റർ, പാലക്കാട് യൂണിറ്റ‌് ബ്യൂറോ ചീഫ‌്, റിപ്പോർട്ടർ എന്നിവർക്കാണ‌് നോട്ടീസ‌് അയച്ചത‌്.
ഏഴ‌് ദിവസത്തിനകം വാർത്ത പ്രസിദ്ധീകരിച്ച അതേ പ്രാധാന്യത്തിൽ നിരുപാധികം മാപ്പ‌് പറയണമെന്നും പത്ത‌് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ‌് ഒറ്റപ്പാലത്തെ അഭിഭാഷകൻ കെ ഹരിദാസ‌് മുഖേന നല്‍കിയ നോട്ടീസിൽ ആവശ്യപ്പെട്ടത്. മാർച്ച‌് 21, 22, 23, 24 തീയതികളിൽ തുടർച്ചയായി വാർത്ത പ്രസിദ്ധീകരിച്ച‌് ഡിവൈഎഫ‌്ഐയെ സമൂഹത്തിൽ അവമതിപ്പുണ്ടാക്കാൻ ശ്രമിച്ചു. ഡിവൈഎഫ‌്ഐയുമായി ഒരു ബന്ധവുമില്ലാത്തയാളെ സജീവ പ്രവർത്തകനെന്നും നേതാവെന്നും പറഞ്ഞാണ‌് വാർത്ത നൽകിയത‌്. മങ്കരയിൽ യുവതി കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ ചെർപ്പുളശേരി സിപിഐ എം ഓഫീസിൽ വച്ചാണ‌് പീഡനമെന്ന‌് പറഞ്ഞാണ‌് വാർത്ത പ്രസിദ്ധീകരിച്ചത‌്. യുവാവ‌് ഡിവൈഎഫ‌്ഐയുടെ പ്രാഥമിക അംഗമല്ലെന്നും അനുഭാവിപോലുമല്ലെന്നും വ്യക്തമായിട്ടും നിരന്തരം വാർത്ത നൽകി.
സിപിഐ എം ഓഫീസിൽ പോയിട്ടില്ലെന്ന‌് യുവാവ‌് പൊലീസിലും സമൂഹമധ്യത്തിലും പറഞ്ഞിട്ടും പാർടി ഓഫീസുമായി ബന്ധപ്പെടുത്തി വാർത്ത തുടർന്നു. നിരവധി പേർ വന്നുപോകുന്ന പാർടി ഓഫീസിൽ ഇങ്ങനെ ഒരു സംഭവം നടക്കാൻ ഒരുസാഹചര്യവുമില്ലെന്ന‌് എരിയ സെക്രട്ടറി മാധ്യമങ്ങളോട‌് പറഞ്ഞിട്ടും തിരുത്താൻ തയ്യാറായില്ല. ജില്ലയിൽ 4,31,551 അംഗങ്ങളുള്ള ഡിവൈഎഫ‌്ഐ സമൂഹത്തിൽ ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ‌്. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ നിരവധി സ്ഥാനാർഥികൾ ഡിവൈഎഫ‌്ഐ നേതാക്കളും മുൻനേതാക്കളുമുണ്ട‌്. അവരെയെല്ലാം സമൂഹത്തിൽ അവമതിപ്പുണ്ടാക്കാനുള്ള ഗൂഢാലോചനയും വാർത്തക്കു പിന്നിലുണ്ടെന്ന‌് നോട്ടീസിൽ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2FGqfq7
via IFTTT
No comments:
Post a Comment