പാലക്കാട്> പാലക്കാട്ട് പ്രചാരണത്തില്‍ പിന്നില്‍ പോകാന്‍ കാരണം കെപിസിസി ഫണ്ട് വിഹിതം നല്‍കാത്തതാണെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍. ഫണ്ട് നല്‍കാത്തതിന് ഉത്തരവാദിത്വം കെപിസിസിക്ക് അല്ലെന്നും പാലക്കാട് ഡിസിസി പണം പിരിച്ച് നല്‍കാത്തതുകൊണ്ടാണ് കെപിസിസി വിഹിതം കിട്ടാതിരുന്നതെന്നും ശ്രീകണ്ഠന്‍ നിലപാട് തിരുത്തി.
പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പിന്നിലാകാൻ കാരണം കെപിസിസി പിരിച്ച ഫണ്ടിന്‍റെ വിഹിതം തരാത്തതു കൊണ്ടെന്നാണ് വി കെ ശ്രീകണ്ഠൻ നേരത്തെ പ്രതികരിച്ചത്.ഇത് വിവാദമായതോടെയാണ് മലക്കം മറിഞ്ഞത്. തനിക്കെതിരെ ഗുഡാലോചന നടന്നുവെന്നും 23ന് വോട്ടെണ്ണികഴിഞ്ഞശേഷം വെളിപ്പെടുത്തുമെന്നും ശ്രീകണ്‌ഠൻ പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാലക്കാട് ജില്ലയില്‍ ശ്രീകണ്‌ഠൻ ജയ് ഹൊ പദയാത്ര നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നേതൃത്വം പണം പിരിച്ചിരുന്നതിനാലാണ് പിന്നീട് തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം നടക്കാതിരുന്നതെന്നാണ് പിന്നീട് വിശദീകരിച്ചത്. . ഡിസിസിക്ക് ആവശ്യമായ വിഹിതം കൊടുക്കാനായില്ല. താഴെ തട്ടില്‍നിന്ന് കൊടുത്താലേ മുകളില്‍നിന്ന് കിട്ടൂ എന്നും കെപിസിസി വിവേചനം കാണിച്ചിട്ടില്ലെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2IETmOy
via IFTTT
No comments:
Post a Comment