അങ്കമാലി > യുഡിഎഫ് കണ്‍വീനറും ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ബെന്നി ബെഹനാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. 48 മണിക്കൂർ നിരീക്ഷണത്തിലാണ്. വെള്ളിയാഴ്‌ച പുലർച്ചെ 3.30ഓടെയാണ് അദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിൽ വച്ചാണ് നെഞ്ചുവേദന അവുഭപ്പെട്ടത്. തുടർന്ന് അദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണ്.
from Kerala || Deshabhimani Online News http://bit.ly/2Vp4WQq
via IFTTT
No comments:
Post a Comment