വൻകര വൈപ്പിനിൽ ജനസഹസ്രങ്ങളുടെ ഹൃദയാഭിവാദ്യം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 12, 2019

വൻകര വൈപ്പിനിൽ ജനസഹസ്രങ്ങളുടെ ഹൃദയാഭിവാദ്യം


കൊച്ചി
പൊരിവെയിലിലും കൈക്കുഞ്ഞുങ്ങളുമായി അമ്മമാർ, പ്രായത്തിന്റെ അവശത മറന്ന് വയോധികർ, ആവേശപ്രവാഹമായി യുവത. മൂന്നാംഘട്ട പൊതുപര്യടനത്തിന് തീരദേശമണ്ണായ വൈപ്പിനിലെത്തിയ എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന‌് ജനസഹസ്രങ്ങളുടെ ഹൃദയാഭിവാദ്യം.
വെയിൽ കത്തിക്കേറുമ്പോഴും ആളുകൾ കൂടിക്കൊണ്ടേയിരിക്കുന്ന കാഴ്ചയായിരുന്നു ഓരോ സ്വീകരണകേന്ദ്രത്തിലും. വീടുകൾക്കുമുമ്പിലൂടെ പര്യടനം കടന്നുപോകുമ്പോൾ വെള്ളവും പഴങ്ങളും നൽകിയാണ് വീട്ടമ്മമാർ പ്രിയസ്ഥാനാർഥിയെ യാത്രയാക്കിയത്.

ചാപ്പ കടപ്പുറത്തെ അങ്കണവാടിപരിസരത്ത് നടന്ന സ്വീകരണത്തിൽ ഷൈൻ എബി അന്തിക്കാട്, മരത്തിൽ പണിത വാൽക്കണ്ണാടി രാജീവിന് സമ്മാനിച്ചു. സ്‌കൂൾമുറ്റത്തെ സ്വീകരണത്തിൽ സ്ഥാനാർഥിയെ സ്വീകരിച്ചത് സിപിഐ എം വളപ്പ് സൗത്ത് ബ്രാഞ്ച് സെക്രട്ടറി  രാജേഷ് എടപ്പങ്ങാടിന്റെയും ഫെലിക്‌സ് സിയയുടെയും ഇരട്ടക്കുട്ടികളായ അന്ന മരിയയും അഭിന സെലിയും ചേർന്നാണ്.

വൻകിട ഫ്ളാറ്റുകൾക്കും സമുച്ചയങ്ങൾക്കും സിആർഎസ് നിയമത്തിൽ വലിയ ഇളവാണ് കേന്ദ്രത്തിൽ നേരത്തെ കോൺഗ്രസും ഇപ്പോൾ ബിജെപിയും ചെയ്തുകൊടുത്തതെന്ന്  രാജീവ് പറഞ്ഞു.

തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും അത്തരത്തിലുള്ള ഇളവ‌് ലഭിക്കുന്നില്ല. നിലവിലുള്ള വീടുകൾപോലും പുതുക്കിപ്പണിയാൻ കഴിയാത്ത സാഹചര്യമാണുള്ളത്. തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും സിആർഎസ് നിയമത്തിൽ ഇളവു നൽകണമെന്ന് ഇടതുപക്ഷം നേരത്തെ ആവശ്യപ്പെട്ടതാണ്. കുറെക്കൂടി മെച്ചപ്പെട്ട ജീവിതത്തിനായി ഒന്നിച്ച് ഇടതുപക്ഷത്തോടൊപ്പം മുന്നേറാമെന്നും രാജീവ് കൂട്ടിച്ചേർത്തു.

മഞ്ഞനക്കാട് ബോട്ട് ജെട്ടിയിലെ സ്വീകരണത്തിനിടയിൽ പ്രോഫാത്ത് വയലാത്ത് മത്സ്യസംസ്‌കരണ പ്ലാന്റിൽ രാജീവെത്തി. പെരുമ്പിള്ളി ബസ് സ്റ്റോപ്പ്, കിഴക്കേ അപ്പങ്ങാട്, മഞ്ഞനക്കാട് ബോട്ട് ജെട്ടി, പുല്ലൂറ്റ് പറമ്പ് വടക്കേ വശം, ലവേഴ്‌സ് വായനശാല, ചെറുപുഷ്പാലയം, ഒഎൽഎച്ച് കോളനി,  ഇരുമ്പുപാലം, ആശുപത്രിപ്പടി എന്നിവിടങ്ങളിലും പര്യടനം നടത്തി. നായരമ്പലം കോലത്തറയിലെ സ്വീകരണകേന്ദ്രത്തിൽ മുതിർന്ന സിപിഐ എം നേതാവ‌് കെ എം സുധാകരൻ പര്യടനത്തോടൊപ്പം ചേർന്നു.

ഓരോ മേഖലയിലും ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമായി തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന കാഴ്ചപ്പാടോടെയാണ് പ്രചാരണം മുന്നോട്ടുപോകുന്നതെന്നും എറണാകുളത്തിന്റെ മനസ്സ് കൂടുതൽ ഇടതുപക്ഷത്തോടടുക്കുന്നതിന്റെ സൂചനയാണ് സ്വീകരണകേന്ദ്രങ്ങളിൽ കാത്തുനിൽക്കുന്ന വൻ ജനാവലിയെന്നും സ്വീകരണങ്ങൾക്ക് മറുപടിയായി പി രാജീവ് പറഞ്ഞു.

ആവേശമായി വനിതാറാലി
കൊച്ചി
എറണാകുളം ലോക‌്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന് പിന്തുണ പ്രഖ്യാപിച്ച് ഇടതുപക്ഷ മഹിളാ സംഘടനകൾ ബൈക്ക് റാലി സംഘടിപ്പിച്ചു. ചുവന്ന വസ്ത്രങ്ങൾ ധരിച്ചെത്തിയ വനിതകൾ  ചുവന്ന ബലൂണുകളും പി രാജീവിന്റെ പ്ലക്കാർഡുകളുമായാണ‌് റാലി സംഘടിപ്പിച്ചത‌്. എറണാകുളം ടൗൺഹാളിൽ നിന്നാരംഭിച്ച റാലി തേവരയിൽ അവസാനിച്ചു. ​അമ്പതോളം വാഹനങ്ങളാണ് റാലിയിൽ അണിനിരന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2Id5whh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages