കുന്നത്തുനാടിന്റെ മനസ്സുറപ്പിച്ച് ഇന്നസെന്റ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 12, 2019

കുന്നത്തുനാടിന്റെ മനസ്സുറപ്പിച്ച് ഇന്നസെന്റ്


കോലഞ്ചേരി
കുന്നത്തുനാടിന്റെ മനസ്സുറപ്പിച്ച് ഇന്നസെന്റ് മൂന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കി. ജനകീയാവശ്യങ്ങള്‍ കണ്ടറിഞ്ഞ് വികസനപദ്ധതികള്‍ പൂര്‍ത്തീകരിച്ച ജനനായകനെ നിറഞ്ഞ മനസ്സോടെയാണ് പൂതൃക്ക, തിരുവാണിയൂര്‍, വടവുകോട്-–-പുത്തന്‍കുരിശ് പഞ്ചായത്തുകള്‍ വരവേറ്റത്. മൂന്നു പഞ്ചായത്തുകളിലായി ഏതാണ്ട‌് 45 സ്വീകരണകേന്ദ്രങ്ങളില്‍ ആയിരങ്ങളാണ് സ്ഥാനാര്‍ഥിയെ വരവേല്‍ക്കാനായി വന്നുകൂടിയത്.

നാടിനെ ഇളക്കിമറിച്ച വന്‍ ബൈക്ക‌് റാലിയോടെയാണ് പര്യടനം മുന്നേറിയത്. ഓട്ടുരുളിയില്‍ താലമൊരുക്കിയും കപ്പയും മാങ്ങയും വെള്ളരിയും അച്ചിങ്ങയും തണ്ണിമത്തനുമെല്ലാം തങ്ങളുടെ പ്രിയസാരഥിക്ക് നല്‍കിയുമാണ് സ്വീകരിച്ചത്. കൊന്നപ്പൂക്കുലയും റോസാപ്പൂക്കളും വാകപ്പൂവുമെല്ലാമായാണ് സ്വീകരണകേന്ദ്രങ്ങളിലേക്ക് സ്ത്രീകളും കുട്ടികളുമെത്തിയത്. തിരുവാണിയൂര്‍ പഞ്ചായത്തിലെ തോട്ടുങ്കമലയില്‍ ഭിന്നശേഷിക്കാരായ അച്ഛനും മകനും ജനനായകനെ സ്വീകരിക്കാനെത്തിയത് വികാരനിര്‍ഭരമായിരുന്നു. കീര്‍ത്തിനിവാസില്‍ ഉണ്ണിയും മകന്‍ കീര്‍ത്തിയുമാണ് അവശതകള്‍ മറന്ന് ഇടതുപോരാളിയെ സ്വീകരിക്കാന്‍ ആവേശത്തോടെ എത്തിയത്. ഇവരെ സ്ഥാനാര്‍ഥി മാലയിട്ട് സ്വീകരിച്ചു. നടുക്കുരിശില്‍ അനന്തലക്ഷ്മി ഇന്നസെന്റിന്റെ ഛായാചിത്രം സമ്മാനിച്ചു.

രാവിലെ പൂതൃക്ക പഞ്ചായത്തിലെ പരിയാരത്തുനിന്നാണ് പര്യടനം ആരംഭിച്ചത്. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി ബി ദേവദര്‍ശനന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയില്‍ വികസനം മുരടിച്ച കൊച്ചി-–-ധനുഷ്‌കോടി ദേശീയപാതയില്‍ ചൂണ്ടി, വടയമ്പാടി, പത്താംമൈല്‍, പുതുപ്പനം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കോലഞ്ചേരിയിലെത്തി. ഓട്ടോറിക്ഷ തൊഴിലാളികളും ചുമട്ടുതൊഴിലാളികളുമടക്കും വലിയ ജനക്കൂട്ടം ഇവിടെ വരവേൽക്കാനെത്തി. തമ്മാനിമറ്റം, കക്കാട്ടുപാറ-–-പുളിച്ചോട്, പാറേക്കാട്ടിക്കവല–- കറുകപ്പിള്ളി, കിങ്ങിണിമറ്റം–- -പാലയ്ക്കാമറ്റം റോഡുകളിലൂടെയുള്ള പര്യടനം അവിസ്മരണീയമായി. 20 കോടിയോളം രൂപ മുടക്കിയാണ് ഈ റോഡുകള്‍ വീതികൂട്ടി നവീകരിക്കുന്നത്. മിന്നുന്ന റോഡുകള്‍കൊണ്ട് ഈ പ്രദേശത്ത് അവിശ്വസനീയമായ വികസനമൂന്നേറ്റമാണ് നല്‍കിയതെന്ന് കറുകപ്പിള്ളിയിലും തമ്മാനിമറ്റത്തും ഇന്നസെന്റിനെ സ്വീകരിക്കാന്‍ കാത്തുനിന്നവര്‍ പറഞ്ഞു. പഞ്ചായത്ത് റോഡുകള്‍പോലും ദേശീയപാതയുടെ നിലവാരത്തിലേക്ക് ഉയര്‍ന്നു. കോലഞ്ചേരിയിലെയും സമീപ പ്രദേശങ്ങളിലെയും റോഡുഗതാഗത രംഗത്ത് ഇന്നസെന്റ് നടത്തിയ ഇടപെടലുകള്‍ എതിരാളികളുടെപോലും ആദരവ് പിടിച്ചുപറ്റുന്നതായിരുന്നു. പാലയ്ക്കാമറ്റത്ത് ഓട്ടുരുളിയില്‍ പൂത്താലമൊരുക്കിയാണ് നാട്ടുകാര്‍ വരവേറ്റത്.

പറഞ്ഞ വാക്ക‌് പാലിച്ച വികസന നായകനെ കക്കാട്ടുപാറ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചത്. ഒരു പഞ്ചായത്ത് റോഡ് ഇത്രത്തോളം വികസിക്കുമെന്ന‌് കക്കാട്ടുപാറക്കാര്‍ സ്വപ്നത്തില്‍പ്പോലും കണ്ടിരുന്നില്ല. വിശ്വസിക്കാനാകാത്ത മാറ്റമാണ് റോഡിനുണ്ടായത്.  60 വര്‍ഷം പഴക്കമുള്ള നാലുകിലോമീറ്റര്‍ ദൂരം റോഡ് അത്രമാത്രം മാറി. ഇതിലൂടെയുള്ള യാത്ര എക്കാലവും ദുരിതപൂര്‍ണമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത‌് പ്രചാരണത്തിനെത്തിയ ഇന്നസെന്റിനോട് നാട്ടുകാര്‍ റോഡിന്റെ ദുരവസ്ഥയെക്കുറിച്ച‌് പറഞ്ഞിരുന്നു. ജയിച്ചെത്തിയാല്‍ ഇതിനു പരിഹാരം കാണാമെന്ന് ഇന്നസെന്റ് ഉറപ്പും നല്‍കിയിരുന്നു. എംപിയായപ്പോൾ കോലഞ്ചേരി മേഖലയിലെ റോഡുവികസനത്തിന് കേന്ദ്ര റോഡ് ഫണ്ടില്‍നിന്ന‌് 16 കോടി അനുവദിച്ചു. ഇതില്‍ ആദ്യഘട്ടം നിര്‍മാണം പൂര്‍ത്തിയാക്കിയത് കോലഞ്ചേരി -കക്കാട്ടുപാറ-–-പുളിച്ചോട്ടിക്കുരിശ് റോഡായിരുന്നു.

എല്‍ഡിഎഫിനോടുള്ള ഹൃദയൈക്യം എത്രമാത്രമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു തിരുവാണിയൂര്‍ പഞ്ചായത്തിലെ പാലാല്‍പ്പടി, അത്താണി, കൊച്ചങ്ങാടി, കണ്യാട്ടുനിരപ്പ്, വണ്ടിപ്പേട്ട, പള്ളിപ്പാട്ട്, മാമല, പണിക്കരുപടി എന്നിവിടങ്ങളിലെ സ്വീകരണം. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന വെണ്ണിക്കുളം–- അടിയാക്കല്‍ത്താഴം പാലം പൂര്‍ത്തീകരിച്ച ഇന്നസെന്റിന് വെണ്ണിക്കുളത്ത് ഉജ്വല സ്വീകരണമാണ് നല്‍കിയത്. വൈകിട്ട് വടവുകോട്-–-പുത്തന്‍കുരിശ് പഞ്ചായത്തിലെ പുറ്റുമാനൂര്‍, വരിക്കോലി, പുത്തന്‍കുരിശ്, കാണിനാട്, കരിമുകള്‍ കോളനി, കരിമുകള്‍, ചാലിക്കര, പുലിയാമ്പിള്ളിമുകള്‍, കുഴിക്കാട് എന്നിവിടങ്ങളിലെ സ്വീകരണകേന്ദ്രങ്ങളില്‍ തടിച്ചുകൂടിയ ജനക്കൂട്ടം ഇന്നസെന്റിന്റെ ജനപിന്തുണ വിളിച്ചോതി. ഏഴുമണിയോടെ സെറ്റര്‍ലിങ‌് ഗ്യാസ് ജങ‌്ഷനില്‍ പര്യടനം സമാപിച്ചു. എല്‍ഡിഎഫ് നേതാക്കളായ സി ബി ദേവദര്‍ശനന്‍, ജോര്‍ജ് ഇടപ്പരത്തി, സി കെ വര്‍ഗീസ്, എം പി ജോസഫ്, കെ വി ഏലിയാസ്, കെ എസ് അരുണ്‍കുമാര്‍, റെജി ഇല്ലിക്കപ്പറമ്പില്‍, പൗലോസ് മുടക്കന്തല എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.

ഇന്നസെന്റ‌് ഇന്ന‌് കൊടുങ്ങല്ലൂരിൽ
കൊച്ചി
വെള്ളിയാഴ‌്ച  കൊടുങ്ങല്ലൂർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലാണ് ഇന്നസെന്റിന്റെ പര്യടനം. രാവിലെ 7.-30ന് എരുമത്താഴത്ത് ആരംഭിക്കുന്ന പര്യടനം വെള്ളക്കാട്, ബ്രാലം, കരൂപ്പടന്ന ചന്ത, തിരുവള്ളൂർ ബാലവാടി, അഞ്ചപ്പാലം ലക്ഷംവീട്, കോട്ടപ്പുറം മേനക, കഴഞ്ചിത്തറ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പകൽ 11 ന‌് ചക്കാട്ടിക്കുന്നിൽ സമാപിക്കും. 3.45-ന് വീണ്ടും ഐരാണിക്കുളത്തു നിന്നാരംഭിച്ച് തെക്കുഞ്ചേരി, മാവേലിക്കഴ, വാപ്പറമ്പ്, കാവനാട്, കുന്നത്തുകാട്, അഷ്ടമിച്ചിറവഴി രാത്രി ഏഴിന‌് പുത്തൻചിറയിൽ സമാപിക്കും.



from Kerala || Deshabhimani ​Online ​News http://bit.ly/2X3FhNB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages