ഒപ്പം നടന്നു മലനാട‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 12, 2019

ഒപ്പം നടന്നു മലനാട‌്


കോതമംഗലം
ഇരുപത്തെട്ട‌് കോടി രൂപ ചെലവിൽ അന്താരാഷ‌്ട്ര നിലവാരത്തിൽ മുഖംമിനുക്കുന്ന നേര്യമംഗലം–-പനംകുട്ടി റോഡിലെ നീണ്ടപാറയായിരുന്നു ജോയ‌്സ‌് ജോർജിന്റെ ആദ്യ സ്വീകരണ കേന്ദ്രം. ജോയ‌്സിന്റെ ശ്രമഫലമായി കേന്ദ്ര റോഡ‌് ഫണ്ടിൽനിന്നാണ‌് റോഡ‌് പുനർനിർമാണത്തിന‌് പണം അനുവദിച്ച‌് ടെൻഡർ നടപടിയായത‌്. പ്രളയവും ഉരുൾപൊട്ടലും അതീജീവിച്ച നൂറുകണക്കിന‌ാളുകളാണ‌് പ്രിയ സാരഥിയെ വരവേൽക്കാനെത്തിയത‌്. മുത്തുക്കുട പിടിച്ചും പുഷ‌്പവൃഷ‌്ടി നടത്തിയും നാസിക‌് ദോലിന്റെ അകമ്പടിയോടെ പാളത്തൊപ്പിയണിയിച്ചായിരുന്നു കോതമംഗലം മണ്ഡലത്തിലെ ആദ്യകേന്ദ്രത്തിലെ സ്വീകരണം.
പര്യടനം സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ ഉദ‌്ഘാടനം ചെയ‌്തു. പി ടി ബെന്നി അധ്യക്ഷനായി. പി എം ഇസ‌്മയിൽ, ആർ അനിൽകുമാർ, ആന്റണി ജോൺ എംഎൽഎ, എസ‌് സതീഷ‌്, ഇ കെ ശിവൻ, പി എൻ ബാലകൃഷ‌്ണൻ, ഷാജി മുഹമ്മദ്, മനോജ് ഗോപി, കെ ടി മുഹമ്മദ്, ബാബു പോൾ, ബേബി പൗലോസ്‌  എന്നിവർ പങ്കെടുത്തു. അന്തരിച്ച കേരള കോൺഗ്രസ‌് ചെയർമാൻ കെ എം മാണിക്ക‌് പാലായിലെത്തി ആദരാഞ്‌ജലി അർപ്പിച്ചശേഷമാണ‌് ജോയ‌്സ‌് നീണ്ടപാറയിലെത്തിയത‌്. അഭിവാദ്യങ്ങളുമായി സ‌്ത്രീകളും കുട്ടികളും തൊഴിലാളികളുമുൾപ്പെടെ നിരവധിയാളുകൾ. ചെമ്പൻകുഴി വഴി നേര്യമംഗലം കോളനിയിൽ. കുരുത്തോലയും ചെങ്കൊടിയും കൊണ്ട‌് അലങ്കാരം. വാനിലുയർന്ന അഭിവാദ്യ മുദ്രാവാക്യങ്ങൾ. സ‌്ത്രീകളുടെ കുരവ. ഹൃദ്യമായ സ്വീകരണത്തിന‌് ചെറുവാക്കിൽ ജോയ‌്സിന്റെ നന്ദി.

ജില്ലാ കൃഷ‌ിത്തോട്ടം സ്ഥിതിചെയ്യുന്ന നേര്യമംഗലമായിരുന്നു അടുത്ത കേന്ദ്രം. മുതിർന്ന‌ സിപിഐ എം പ്രവർത്തകൻ കെ എം പരീതിന്റെ ഭാര്യ ഖദീജ‌ പരീതിന്റെ നേതൃത്വത്തിൽ സ‌്ത്രീകളുൾപ്പെടെ നിരവധിപേർ. ഷാൾ അണിയിച്ചാണ‌് ഖദീജ ജോയ‌്സിനെ വരവേറ്റത‌്. തൊഴിലാളികൾ, ഓട്ടോറിക്ഷാ ഡ്രൈവർമാർ എന്നിവർ ഓറഞ്ച‌് കൊരുത്ത മാലയിട്ടു. കൊച്ചി–-മൂന്നാർ–- ധനുഷ‌്കോടി പാതയുടെ നവീകരണത്തിനായി ജോയ‌്സ‌ിന്റെ ഇടപെടലിനെത്തുടർന്ന‌് 491 കോടി രൂപയാണ‌് അനുവദിപ്പിച്ചത‌്. നേര്യമംഗലം പാലംകടന്ന‌് പെരിയാറിന്റെ തീരത്തെ ഇഞ്ചത്തൊട്ടിയിലേക്ക‌്. കുട്ടമ്പുഴ പഞ്ചായത്തിലെ 13–-ാം വാർഡിന്റെ അറ്റമാണിത‌്. പുളി സംസ‌്കരണ തൊഴിലാളികളായ സ‌്ത്രീകളുടെ സ‌്നേഹാഭിവാദ്യം. കുടിവെള്ള പദ്ധതിയുടെ മെല്ലേപ്പോക്കിനെക്കുറിച്ച‌് പരിഭവം. തെരഞ്ഞെടുപ്പ‌് കഴിഞ്ഞാൽ പദ്ധതി യാഥാർഥ്യത്തിലാകുമെന്ന‌് ആന്റണി ജോൺ എംഎൽഎയുടെ മറുപടി കേട്ടപ്പോൾ രമണിയും വത്സലയും സുമതിയുമുൾപ്പെടെയുള്ള തൊഴിലാളികൾക്ക‌്  സന്തോഷം. ഇഞ്ചത്തൊട്ടിയിൽ പഴക്കൂടയുമായിട്ടാണ‌് പ്രവർത്തകർ കാത്തിരുന്നത‌്.

പതിനൊന്നോടെ ആവോലിച്ചാലിലെത്തിയപ്പോഴേക്കും വൻ ജനവാലിയാണ‌് ജോയ‌്സിനെ സ്വീകരിക്കാനെത്തിയത‌്. പരമ്പരാഗത തൊപ്പിക്കുടയും പൂക്കൂടയുമായിട്ടായിരുന്നു തലക്കോട‌്  സ്വീകരണം. കരകൗശല വിദ‌ഗ‌്ധയായ ഉഷ അയ്യപ്പന്റെ കരവിരുതിലാണ‌് തൊപ്പിക്കുട നിർമാണം. അള്ളുങ്കൽ വഴി പുത്തൻകുരിശിലെത്തിയപ്പോഴും ആവേശം ചോരാതെ സ‌്ത്രീകളും കുട്ടികളും സ‌്വീകരിക്കാനെത്തി. ഇവിടെ അജിത ശശിയെന്ന വീട്ടമ്മ കട്ടൻചായ നൽകിയാണ‌് വരവേറ്റത‌്. സിപിഐ എം കവളങ്ങാട‌് ഏരിയ കമ്മിറ്റി നിർമിച്ച‌് നൽകിയ കനിവ‌് ഭവനത്തിലാണ‌് അജിതയും ഭർത്താവ‌് ശശിയും രണ്ടു കുട്ടികളും ഇപ്പോൾ താമസിക്കുന്നത‌്.

കവളങ്ങാട്, വാളാച്ചിറ, മാരമംഗലം, കോളനിപ്പടി എന്നിവിടങ്ങളിലെ സ്വീകരണത്തിന‌് ശേഷം നെല്ലിമറ്റത്തേക്ക‌്. മാരമംഗലത്ത‌് മുച്ചക്രവാഹനത്തിലെത്തിയ മനുവിന്റെ അഭിവാദ്യം. തുടർന്ന‌് ഭക്ഷണത്തിനും വിശ്രമത്തിനുംശേഷം ആദ്യ കേന്ദ്രമായ പൈമറ്റത്തെത്തി. മണിക്കിണറും വെള്ളാരമറ്റവും ഈട്ടിപ്പാറയും പിന്നിട്ട‌് കുടുമുണ്ടയിൽ. മാവുടി സ്കൂൾപ്പടി, അടിവാട്, മൈലൂർ എന്നിവിടങ്ങളിലെ സ‌്വീകരണത്തിന‌് ശേഷം പിടവൂർ കവലയിൽ പൊതുയോഗം. തുടർന്ന‌് കൊഴിപ്പിള്ളി, ഇഞ്ചൂർ അമ്പലംപടി, എട്ടാംമൈൽ വഴി വാരപ്പെട്ടി കവലയിൽ. ജോയ‌്സിന്റെ തെരഞ്ഞെടുപ്പ‌് ചിഹ‌്നമായ ടോർച്ചിന്റെ മാതൃക നൽകി സ്വീകരണം. കക്കാട്ടൂർ, ഇളങ്ങവം, മുളവൂർ കവല, ചിറപ്പടി, അമ്പലംപടി, മാതിരപ്പിള്ളി, കോളേജ് ജങ‌്ഷൻ, കോതമംഗലം ടൗൺ, തങ്കളം ജവഹർ കോളനി എന്നിവിടങ്ങളിലും ഹൃദ്യമായ സ്വീകരണം. രാത്രി തങ്കളത്ത് വൻജനാവലിയുടെ സാന്നിധ്യത്തിൽ പൊതുയോഗത്തോടെ കോതമംഗലത്തെ മൂന്നാംഘട്ട പൊതുപര്യടനത്തിന‌് സമാപനം.

അജിത നൽകി ആശ്വാസത്തിന്റെ ചൂടൂതിയ ചായ
കോതമംഗലം
പാവങ്ങൾക്ക‌് കൈത്താങ്ങായി ഇടതുപക്ഷം മാത്രമെ ഉള്ളുവെന്ന‌് തൊഴിലാളികളായ പുത്തൻകുരിശ‌് കല്ലുങ്കൽ അജിതയും ശശിയും. നാടിന‌് എന്തെങ്കിലും ചെയ്യണമെങ്കിലും ഇടതുപക്ഷംതന്നെയാണ‌് തുടരേണ്ടതെന്നും ഇരുവരും സാക്ഷ്യപ്പെടുത്തുന്നത‌് സ്വന്തം ജീവിതാനുഭവം കൊണ്ടാണ‌്.  വർഷങ്ങളായി നട്ടെല്ലിന‌് ചികിത്സയിലായിരുന്ന അജിതയ‌ും കുടുംബവും ഇപ്പോൾ സ്വസ്ഥമായി അന്തിയുറങ്ങുന്നത‌് സിപിഐ എം കവളങ്ങാട‌് ഏരിയ കമ്മിറ്റി നിർമിച്ചുനൽകിയ കനിവ‌് ഭവനത്തിലാണ‌്.

വ്യാഴാഴ‌്ച ജോയ‌്സ‌് ജോർജിനെ വരവേൽക്കാൻ പുത്തൻകുരിശ‌് കവലയിൽ കട്ടൻചായയുമായാണ‌് അജിതയെത്തിയത‌്. 17 വർഷമായി അജിത നട്ടെല്ലിന‌് ചികിത്സയിലാണ‌്. എട്ടുവർഷം കിടന്ന കിടപ്പായിരുന്നു. ചികിത്സയ‌്ക്കായി നാല‌് സെന്റ‌് സ്ഥലം വിറ്റതോടെ കിടപ്പാടമില്ലാതായി. പ്ലാസ‌്റ്റിക‌് പായ വലിച്ചുകെട്ടിയ കൂരയിലായിരുന്നു മൂന്ന‌് മക്കളുമൊത്തുള്ള പിന്നീടുള്ള ജീവിതം. കോട്ടയം മെഡിക്കൽ കോളേജ‌് ആശുപത്രിയിലെ ഓപ്പറേഷന‌് ശേഷം അജിതയ‌്ക്ക‌് നടക്കാമെന്നായി. സർക്കാർ നൽകിയ അഞ്ച‌് സെന്റ‌് ഭൂമിയിലാണ‌് 750 ചതുരശ്ര അടിയിൽ സിപിഐ എം വീട‌് നിർമിച്ചുനൽകിയത‌്. സർക്കാരിനും ഇടതുപക്ഷ പ്രസ്ഥാനങ്ങളോടുമുള്ള നന്ദി പറഞ്ഞ‌റിയിക്കാനാകില്ലെന്ന‌് ശശി പറഞ്ഞു.

ഇന്ന് ഉടുമ്പൻചോലയിലും നാളെ തൊടുപുഴയിലും
ചെറുതോണി
 ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണയുള്ള എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ്  വെള്ളിയാഴ‌്ച ഉടുമ്പൻചോല മണ്ഡലത്തിലെ പര്യടനം പൂർത്തിയാക്കും. രാവിലെ ഏഴി ന് രാജാക്കാട് നിന്നാണ് തുടക്കം. രാജാക്കാട്, രാജകുമാരി, ഇരട്ടയാർ, നെടുങ്കണ്ടം പഞ്ചായത്തുകളിലാണ് പര്യടനം. രാത്രിഎട്ടിന് നെടുങ്കണ്ടത്ത് വമ്പിച്ച സമാപന പൊതുസമ്മേളനം നടക്കും. ശനിയാഴ്ച തൊടുപുഴ മണ്ഡലത്തിലെ മണക്കാട്, കുമാരമംഗലം, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ പര്യടനം നടത്തും. ഞായാറാഴ്ച ദേവികുളം മണ്ഡലത്തിലും പര്യടനം നടത്തും.



from Kerala || Deshabhimani ​Online ​News http://bit.ly/2Id5shx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages