ലീഗിന‌് മതേതര സ്വഭാവം നഷ്ടപ്പെട്ടു: ബൃന്ദാ കാരാട്ട‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

ലീഗിന‌് മതേതര സ്വഭാവം നഷ്ടപ്പെട്ടു: ബൃന്ദാ കാരാട്ട‌്

തിരുവനന്തപുരം> എല്ലാ തീവ്രവാദ വിഭാഗങ്ങളുമായും സഹകരിക്കുന്ന പാർടിയായി മുസ്ലിംലീഗ‌് മാറിക്കഴിഞ്ഞെന്നും അവരുടെ മതേതര സ്വഭാവം നഷ്ടപ്പെട്ടെന്നും സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട‌് പറഞ്ഞു. \രാഷ‌്ട്രീയത്തെ മതവുമായി കൂട്ടിക്കലർത്താൻ പാടില്ലെന്നാണ‌് എൽഡിഎഫിന്റെ എക്കാലത്തെയും നിലപാട‌്. ആർഎസ‌്എസും ബിജെപിയും ഇവ തമ്മിൽ കൂട്ടിക്കെട്ടാനാണ‌് ശ്രമിക്കുന്നത‌്. ലീഗും ഇതുതന്നെയാണ‌് ചെയ്യുന്നത‌്. കേര‌ള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

വാഗ‌്ദാന ലംഘനങ്ങൾ മറയ്‌ക്കാനാണ‌് ബിജെപി പ്രകടനപത്രികയിൽ രാമക്ഷേത്രവും ശബരിമലയുമൊക്കെ നിറച്ചുവച്ചിരിക്കുന്നത‌്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ‌്ദാനങ്ങളെല്ലാം കപടമായിരുന്നെന്ന‌് ജനം തിരിച്ചറിഞ്ഞ സാഹചര്യത്തിൽ, ഇത്തരം വർഗീയ കാർഡ‌് മാത്രമാണ‌് ആർഎസ‌്എസിനും ബിജെപിക്കും അവതരിപ്പിക്കാനുള്ളത‌്. രാജ്യത്തിന്റെ മതേതരസ്വഭാവം സംരക്ഷിക്കുന്ന കാര്യത്തിൽ വലിയ ആശയക്കുഴപ്പമുള്ള പാർടിയായി കോൺഗ്രസ‌് മാറിക്കഴിഞ്ഞു. ബിജെപിയുമായി ഏറ്റുമുട്ടി മതേതരത്വം സംരക്ഷിക്കുന്നതിൽ ഇടതുപക്ഷത്തിന്റെ പങ്ക‌് മനസ്സിലാക്കാൻ രാഹുൽ ഗാന്ധിക്ക‌് കഴിയുന്നില്ല‌. ആർഎസ‌്എസ‌്–-ബിജെപി വിരുദ്ധ വോട്ടുകൾ സമാഹരിക്കാനുള്ള ശ്രമങ്ങൾക്ക‌് കോൺഗ്രസ‌് തുരങ്കംവയ‌്ക്കുന്നു.

ഉത്തർപ്രദേശിൽ എസ‌്പി–-ബിഎസ‌്പി–-ആർഎൽഡി സഖ്യമാണ‌് ബിജെപിക്ക‌് കനത്ത വെല്ലുവിയുമായി രംഗത്തുള്ളത‌്. സഖ്യത്തിൽ കോൺഗ്രസിനെയും ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ഈ കക്ഷികൾ ഒറ്റയ‌്ക്കും കൂട്ടായും നടത്തി. ഇത‌് വകവയ‌്ക്കാതെ ബിജെപിയെ സഹായിക്കുന്ന നിലപാടാണ‌് കോൺഗ്രസ‌് സ്വീകരിച്ചത‌്–- ബൃന്ദ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2UvRAFW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages