വെല്‍ഫെയര്‍ പാര്‍ടിയുടെ പിന്തുണ വേണ്ട: എം കെ മുനീർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

വെല്‍ഫെയര്‍ പാര്‍ടിയുടെ പിന്തുണ വേണ്ട: എം കെ മുനീർ

ആലപ്പുഴ
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വെൽഫെയർ പാർടിയുടെ പിന്തുണ ആവശ്യമില്ലെന്ന്  മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം കെ മുനീർ പറഞ്ഞു. ആലപ്പുഴ പ്രസ‌്ക്ലബ്ബിലെ ‘ജനസമക്ഷം 2019’ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെൽഫെയർ പാർടിയുടെ പിന്തുണ യുഡിഎഫ് തേടിയിട്ടില്ല.  എന്തുകൊണ്ടാണ് അവർ പിന്തുണയ‌്ക്കുന്നതെന്ന് വ്യക്തമല്ല. തീവ്രപക്ഷ നിലപാടുകളോട് മുസ്ലിം ലീഗിനുള്ള നിലപാടുകളിൽ മാറ്റമില്ല. എസ്ഡിപിഐയുടെ നിലപാടുകൾ മുളയിലെ തന്നെ നുള്ളി കളയേണ്ടവയാണ്. മുസ്ലിം ലീഗിലേക്ക് എസ്ഡിപിഐ നിലപാടുകൾ ളള്ളവർ കടന്നുവരുന്നത് ആപത്താണ്. വിവാദം സ‌ൃഷ‌്ടിക്കാൻ വേണ്ടി മാത്രമാണ് മുസ്ലീം ലീഗ്, -എസ്ഡിപിഐയുമായി ചർച്ച നടത്തിയെന്ന ആരോപണങ്ങൾ ഉണ്ടായിട്ടുള്ളതെന്നും മുനീർ പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2G2YDvk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages