വിവാദമുണ്ടാക്കി വികസനം തടയാനാകില്ല: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

വിവാദമുണ്ടാക്കി വികസനം തടയാനാകില്ല: മുഖ്യമന്ത്രി

താനൂർ (മലപ്പുറം) > കേരളത്തെ വിവാദങ്ങളുടെ സ്ഥലമാക്കി വികസനം തടയാമെന്നത‌് ദിവാസ്വപ‌്നമാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കേരളത്തിന്റെ വർധിച്ച വികസന ആവശ്യങ്ങൾക്ക‌് പണം കണ്ടെത്താൻ  രൂപീകരിച്ച കിഫ‌്ബി  റിസർവ‌് ബാങ്ക‌് അംഗീകാരത്തോടെയാണ‌് പ്രവർത്തിക്കുന്നത‌്. താനൂരിൽഎൽഡിഎഫ‌് തെരഞ്ഞെടുപ്പ‌് പൊതുയോഗം ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പ്രശസ‌്തരായ ധനവിദഗ‌്ധർ ഉൾക്കൊള്ളുന്ന ഭരണസമിതിയും  ഉപദേശകസമിതിയും കിഫ‌്ബിയ‌്ക്കുണ്ട‌്. ഫണ്ട‌് വാങ്ങുന്നതും ചെലവിടുന്നതും കർശന ധനമാനദണ്ഡം പാലിച്ചാണ്. ഫണ്ട‌് ലഭ്യമാക്കാൻ റിസർവ‌് ബാങ്കിന്റെ അനുമതിവേണം. ഇത്തരം കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത‌് അവരാണ‌്. ഏതെങ്കിലും ധനകാര്യ സ്ഥാപനവുമായി കിഫ‌്ബി നേരിട്ട‌് വിലപേശിയല്ല ഫണ്ട‌് ലഭ്യമാക്കുന്നത‌്. സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ചുകളാണ‌് ഫണ്ട‌് ലഭ്യമാക്കാനുള്ള സ്രോതസ‌്.

പലിശ നിരക്ക‌് ഏറ്റവും കുറവ‌്

ലണ്ടൻ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ചിൽനിന്ന‌് കിഫ‌്ബിയുടെ വ്യവസ്ഥയനുസരിച്ച‌് ഫണ്ട‌് തരാൻ  കനേഡിയൻ പെൻഷൻ ഫണ്ട‌് കൈകാര്യംചെയ്യുന്ന കമ്പനി സന്നദ്ധമായി. ലോകത്ത് ഇത്തരം ഫണ്ട‌് കൈകാര്യംചെയ്യുന്നവയിൽ ഏറ്റവും സമ്പന്നതരാണ‌് ആ കമ്പനി.  21 ലക്ഷം കോടി രൂപയാണ‌് ആസ‌്തി. അവർ ലോകത്തിന്റെ പലഭാഗത്തുനിന്നും ഫണ്ട‌് സ്വീകരിക്കുന്നു. ലണ്ടൻ  സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ചും അവരുമായാണ് കാര്യങ്ങൾ കൈകാര്യംചെയ്യുന്നത‌്. കി‌ഫ‌്ബി നേരത്തെ പലിശ എത്രയെന്ന് വ്യക്തമായിട്ടുണ്ട‌്. കഴിഞ്ഞവർഷം ഇതുപോലുള്ള ധനകാര്യസ്ഥാപനങ്ങൾ നൽകുന്ന പലിശയിൽ ഏറ്റവും കുറഞ്ഞതാണ് കിഫ‌്ബി  നിശ‌്ചയിച്ച പലിശ നിരക്ക‌്.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ

കനേഡിയൻ കമ്പനി  ഫണ്ട‌് നൽകാൻ തയ്യാറായപ്പോൾ ഉടനെ  ബിജെപിയും പ്രതിപക്ഷനേതാവും ഒന്നിച്ചാണ് കാര്യങ്ങൾ പറയുന്നത‌്. ഫണ്ട‌് വാങ്ങിയത‌് മഹാകുറ്റമാണ‌്, അവർ എസ‌്എൻസി ലാവ‌്‌ലിന‌്  ഫണ്ട‌് കൊടുത്തിരിക്കുന്നു‌ എന്നാണ‌് ആക്ഷേപം. ചില കാര്യങ്ങൾ പറയുമ്പോൾ അതിന് അടിസ്ഥാനമായി എന്തെങ്കിലും വേണ്ടേ. എസ‌്ബിഐയിൽനിന്ന‌് ചില ഇടപാടുകൾ സംസ്ഥാന സർക്കാർ നടത്തുന്നുണ്ട‌്. നീരവ‌് മോഡിക്ക‌് ഫണ്ട‌് കൊടുത്ത ഈ ബാങ്കിൽനിന്ന് സർക്കാർ ഫണ്ട‌് വാങ്ങിയാൽ നീരവ‌് മോഡിയിൽനിന്ന‌് പണം വാങ്ങിയതുപോലെ ആകുമോ. എത്ര തെറ്റായ വാദമാണതെന്ന‌് ഓർക്കണം.  

വികസനം നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനാണ്  കിഫ‌്ബി എന്ന  ധനസ്രോതസ്സ് കൊണ്ടുവരാൻ നിർബന്ധിതമായത‌്. ഈ അഞ്ചുവർഷക്കാലം 50,000 കോടിയുടെ പദ്ധതികൾക്ക‌് ആവശ്യമായ ഫണ്ട‌് കിഫ്‌ബിയിലൂടെ ലഭ്യമാക്കാനാണ‌് ഉദ്ദേശിക്കുന്നത‌്. അപ്പോൾ പ്രതിപക്ഷം അതിനെ ശക്തമായി എതിർത്തു. ഫണ്ട‌് എവിടെനിന്ന‌് കിട്ടുമെന്ന‌് പരിഹസിച്ചു.  42,000 കോടി രൂപയുടെ പദ്ധതികൾക്ക‌് അംഗീകാരം നൽകിക്കഴിഞ്ഞു.സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണ‌് കിഫ‌്ബി പ്രവർത്തനം. കേന്ദ്രസർക്കാരിന്റെ  എൻഐഐഎഫ‌്ബി അടക്കമുള്ള ധാരാളം ഏജൻസികൾ കമ്പനിയുമായി സഹകരിക്കുന്നു.  നാടിന്റെ വികസനത്തി‌ന‌് ഉപകരിക്കുന്ന പണം വാങ്ങുമ്പോൾ അതുതടയാൻ ശ്രമിക്കുന്നതിനുപിന്നിൽ രണ്ട് കാര്യമുണ്ട‌്. 

കേരളത്തെ എപ്പോഴുമൊരു വിവാദത്തിന്റെ സ്ഥലമാക്കി മാറ്റണം. പിന്നെ വികസനം തടയണം.  ഏതുതരത്തിലുള്ള വിവാദം ഉയർത്തിയാലും വികസനം വികസനത്തിന്റെ വഴിക്കുപോകും. നാടിന്റെ വികസനം തടയാമെന്ന‌് ആരും വിചാരിക്കേണ്ട. ഇതു നേരത്തെ വ്യക്തമാക്കിയതാണ‌്. അത് ഈ നാട‌് തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2G0qvAm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages