2014ലെ വാഗ‌്ദാനങ്ങളുടെ ആവർത്തനം: തീവ്രവർഗീയ നിലപാട‌ുകളുമായി ബിജെപി പ്രകടനപത്രിക - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

2014ലെ വാഗ‌്ദാനങ്ങളുടെ ആവർത്തനം: തീവ്രവർഗീയ നിലപാട‌ുകളുമായി ബിജെപി പ്രകടനപത്രിക

ന്യൂഡൽഹി> തീവ്രവർഗീയ വിഷയങ്ങളിൽ നിലപാട‌് ആവർത്തിച്ച‌് ബിജെപി പ്രകടനപത്രിക. സങ്കൽപ്പ‌് പത്ര എന്ന പേരിലുള്ള പ്രകടനപത്രിക പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കി. കറൻസി പിൻവലിക്കൽ നടപടിയെ പത്രിക പൂർണമായും വിസ‌്മരിച്ചു. ഭൂരിഭാഗം വാഗ‌്ദാനങ്ങളും 2014 ലെ പത്രികയുടെ ആവർത്തനമാണ‌്.ശബരിമലയിൽ വിഷയത്തിൽ സുപ്രീംകോടതി മുമ്പാകെ സമഗ്രമായ അവതരണത്തിന‌് എല്ലാ ശ്രമവും നടത്തുമെന്ന‌് പത്രികയിൽ അവകാശപ്പെടുന്നു. എന്നാൽ, സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച‌് പുനഃപരിശോധനാ ഹർജിയിലടക്കം വാദം പൂർത്തിയാക്കി വിധിപറയാനായി മാറ്റിയിരിക്കെ സമഗ്രമായ അവതരണം എങ്ങനെ സാധ്യമാകുമെന്ന‌് വ്യക്തമാക്കുന്നില്ല.

ഏകീകൃതസിവിൽ കോഡ‌് അംഗീകരിക്കപ്പെടുന്നതുവരെ ലിംഗസമത്വം രാജ്യത്തുണ്ടാവില്ലെന്ന‌് പ്രകടനപത്രികയിൽ പറയുന്നു. സ‌്ത്രീകളുടെ അവകാശങ്ങൾ പൂർണമായും സംരക്ഷിക്കപ്പെടുന്നതിന‌് ഏകീകൃത സിവിൽ കോഡ‌് കൂടിയേ തീരൂവെന്നും വീണ്ടും അധികാരത്തിൽ വന്നാൽ സിവിൽ കോഡിന‌് രൂപം നൽകുമെന്നും പത്രികയിൽ പറയുന്നു. അയോധ്യയിൽ എത്രയും വേഗം രാമക്ഷേത്രം നിർമിക്കുന്നതിനായി എല്ലാ ശ്രമവും നടത്തും. ജമ്മു കശ‌്മീരിന‌് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയിലെ 370–-ാം വകുപ്പ‌് റദ്ദാക്കും. പുറമെനിന്നുള്ളവർക്ക‌് ജമ്മു -കശ‌്മീരിൽ വസ‌്തുവകകൾ വാങ്ങുന്നത‌് വിലക്കിയുള്ള 35 എ വകുപ്പും റദ്ദാക്കും. താഴ‌്‌വരയിലേക്ക‌് കശ‌്മീരി പണ്ഡിറ്റുകളുടെ സുരക്ഷിതമായ മടങ്ങിവരവ‌് ഉറപ്പുവരുത്തും.

അയൽരാജ്യങ്ങളിലെ പീഡനങ്ങളെ തുടർന്ന‌് ഇന്ത്യയിലേക്ക‌് വരുന്ന ഹിന്ദു, ബുദ്ധ, സിഖ‌്, ജെയിൻ മതവിശ്വാസികൾക്ക‌് പൗരത്വം നൽകും. ഇക്കാര്യത്തിൽ വടക്കുകിഴക്കൻ മേഖലയിലെ ചിലർക്കുള്ള സംശയങ്ങൾ ഇല്ലാതാക്കും. അനധികൃത കുടിയേറ്റം തടയും.  ദേശീയ പൗരത്വ രജിസ‌്റ്റർ പൂർത്തീകരിക്കും. വടക്കുകിഴക്കൻ മേഖലയിലേക്കുള്ള നുഴഞ്ഞുകയറ്റം തടയുന്നതിന‌് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. സ‌്മാർട്ട‌്ഫെൻസിങ‌് ഉപയോഗിക്കും.



from Kerala || Deshabhimani ​Online ​News http://bit.ly/2Uq8NAh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages