ചന്ദ്രികയിൽ പ്രതിസന്ധി രൂക്ഷം; ഹൈദരലി തങ്ങൾ സ്ഥാനം ഒഴിയുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

ചന്ദ്രികയിൽ പ്രതിസന്ധി രൂക്ഷം; ഹൈദരലി തങ്ങൾ സ്ഥാനം ഒഴിയുന്നു


കോഴിക്കോട‌്
ജീവനക്കാർക്ക‌് ശമ്പളം നൽകാൻപോലും കഴിയാതെ സാമ്പത്തിക പ്രതിസന്ധിയിലായ  ചന്ദ്രിക ദിനപത്രത്തിന്റെ മാനേജിങ‌് ഡയറക്ടർ സ്ഥാനത്തുനിന്ന‌് മുസ്ലിംലീഗ‌് സംസ്ഥാന പ്രസിഡന്റ‌് പാണക്കാട‌് ഹൈദരലി തങ്ങൾ ഒഴിയുന്നു. രണ്ട‌് വർഷംമുമ്പ‌് വിരമിച്ചവർ ഉൾപ്പെടെ 12 ജീവനക്കാർക്ക‌് ഗ്രാറ്റ്വിറ്റി തുക പോലും പത്രം നൽകിയിട്ടില്ല. ഇവർക്ക‌് നൽകിയ ചെക്ക‌് പലതവണ ബാങ്ക‌് മടക്കിയതോടെ ക്ഷുഭിതരായ ജീവനക്കാർ കമ്പനിക്കെതിരെ കോടതിയിൽ കേസ‌്  നൽകിയിരിക്കുകയാണ‌്. ഈ സാഹചര്യത്തിൽ ഇനിയും കൂടുതൽ കേസുകൾ വന്നാൽ പലതവണ കോടതി കയറിയിറങ്ങേണ്ടിവരുന്നത‌് ഒഴിവാക്കാനാണ‌് ഹൈദരലി തങ്ങളുടെ രാജിയെന്ന‌് അറിയുന്നു. തെരഞ്ഞെടുപ്പിന‌് ശേഷം ഇതുസംബന്ധിച്ച‌് തീരുമാനം ഉണ്ടാകുമെന്നാണ‌് വിവരം.

ജീവനക്കാർക്ക‌് നിലവിൽ ഒരുമാസത്തെ ശമ്പളം കൊടുക്കാനുണ്ട‌്. ഏതാനും മാസം മുമ്പ‌്  ഇത‌് രണ്ടും മൂന്നും മാസത്തെ കുടിശ്ശികയായിരുന്നു. ജീവനക്കാരുടെ ശമ്പളത്തിൽനിന്ന‌് പിടിക്കുന്ന തുക പത്ര മാനേജ‌്മെന്റ‌് പിഎഫ‌് ഓഫീസിൽ അടയ‌്ക്കുന്നില്ല. ഇതേ തുടർന്ന‌് ഒരാഴ‌്ചമുമ്പ‌് പിഎഫ‌് ഉദ്യോഗസ്ഥർ ജപ‌്തിനടപടികൾക്കായി ചന്ദ്രികയുടെ കോഴിക്കോട്ടെ ഹെഡ‌് ഓഫീസിൽ എത്തി. ക്ഷുഭിതരായ തൊഴിലാളികൾ ഫിനാൻസ‌് ഡയറക്ടറെയും ഡെപ്യൂട്ടി ജനറൽ മാനേജരെയും ഘെരാവോ ചെയ്യാൻ എത്തി. വിവരം ചോർന്ന‌് കിട്ടിയ ഇവർ ഉടൻ സ്ഥലംവിട്ടു. തുടർന്ന‌് എച്ച‌്ആർ ഇൻചാർജിനെ ജീവനക്കാർ തടഞ്ഞുവച്ചു. അടുത്ത ദിവസംതന്നെ കുടിശ്ശികയിനത്തിൽ പത്ത‌് ലക്ഷം രൂപ പിഎഫിൽ അടയ‌്ക്കാമെന്ന ഉറപ്പിലാണ‌് ജീവനക്കാർ പിരിഞ്ഞുപോയത‌്.

മാനേജ‌്മെന്റിന്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണ‌് സ്ഥാപനത്തിനെ ഈ അവസ്ഥയിൽ എത്തിച്ചതെന്ന‌് ജീവനക്കാർ പറയുന്നു. പ്രതിസന്ധി പരിഹരിക്കാൻ പാർടി നേതൃത്വത്തോട‌് പലതവണ പറഞ്ഞിട്ടും ആരും ശ്രദ്ധിക്കുന്നില്ലെന്നാണ‌് പരാതി. പകരം നഗരഹൃദയത്തിലെ പത്രത്തിന്റെ ഓഫീസും സ്ഥലവും വിൽപ്പന നടത്താനാണ‌് ശ്രമിച്ചത‌്. പ്രിന്റിങ‌് മലപ്പുറത്തേക്ക‌് മാറ്റി, ഇതിനുള്ള സാഹചര്യവും ഒരുക്കി. എന്നാൽ ജീവനക്കാർ കടുത്ത പ്രതിഷേധമുയർത്തിയതോടെ താൽക്കാലം ഈ നീക്കത്തിൽനിന്ന‌് പിൻവലിഞ്ഞിരിക്കയാണ‌്.

പിരിഞ്ഞുപോയ ജീവനക്കാർ ഗ്രാറ്റ്വിറ്റിക്ക‌് പലതവണ ഓഫീസ‌ിൽ കയറിയിറങ്ങിയപ്പോഴാണ‌് 2018 ആഗസ‌്ത‌് മൂന്ന‌ിന്റെ തിയ്യതിവച്ച‌് പഞ്ചാബ‌് നാഷണൽ ബാങ്കിന്റെ ചെക്ക‌് നൽകിയത‌്. രണ്ട‌് തവണ ഇത‌് മടങ്ങിയതിനെ തുടർന്നാണ‌് ഇവർ കോടതിയെ സമീപിച്ചത‌്. ഇപ്പോൾ ഒമ്പത‌് കേസ‌് കോടതിയിലുണ്ട‌്. സമീപനാളിലും ഒരാൾ വിരമിച്ചിട്ടുണ്ട‌്. മറ്റുള്ളവർ കോടതിയിൽ പോയതിനാൽ ഇദ്ദേഹത്തിന‌് ചെക്ക‌് നൽകാനും കമ്പനി മടിക്കുകയാണ‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2Vdf6XE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages