പിഞ്ചുകുഞ്ഞിനെ അധിക്ഷേപിച്ച പോസ‌്റ്റ‌് ഷെയർ ചെയ‌്തവരും കുടുങ്ങും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

പിഞ്ചുകുഞ്ഞിനെ അധിക്ഷേപിച്ച പോസ‌്റ്റ‌് ഷെയർ ചെയ‌്തവരും കുടുങ്ങും


കൊച്ചി
പതിനഞ്ചു ദിവസം പ്രായമുള്ള കുഞ്ഞിനെ വർഗീയമായി അധിക്ഷേപിച്ച സംഘപരിവാർ പ്രവർത്തകന്റെ ഫെയ‌്സ‌്ബുക്ക‌്‌ പോസ‌്റ്റ‌് ഷെയർ ചെയ‌്ത മുപ്പതോളം പേർക്കെതിരെ പൊലീസ‌് കേസെടുക്കും. 

ഹൃദയശസ്ത്രക്രിയയ‌്ക്കായി ആംബുലൻസിൽ മംഗലാപുരത്തുനിന്ന‌്‌ കൊച്ചിയിലെത്തിച്ച രണ്ടാഴ‌്ചമാത്രം പ്രായമുള്ള കുഞ്ഞിനെ ‘‘ജിഹാദിയുടെ വിത്ത‌്’’ എന്നു വിശേഷിപ്പിച്ച‌് ഫെയ‌്സ‌്ബുക്ക‌് പോസ‌്റ്റ‌ിട്ട ഹിന്ദു ഹെൽപ്പ‌് ലൈൻ സംസ്ഥാന ജോ. സെക്രട്ടറി കോതമംഗലം കടവൂർ ബ്ലാവിൽ ബിനിൽ സോമസുന്ദരം (37) വെള്ളിയാഴ‌്ച അറസ‌്റ്റിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാൾ റിമാൻഡിലാണ‌്. ട്വിറ്ററിലും ശബരിമല കർമസമിതിയുടെ പേരിലുള്ള വാട‌്സ‌് ആപ്പ‌് ഗ്രൂപ്പിലും കുഞ്ഞിനെ വർഗീയമായി അധിക്ഷേപിച്ച‌് ഇയാൾ പോസ്റ്റിട്ടിരുന്നതായി പൊലീസ‌് കണ്ടെത്തി. ചോദ്യംചെയ്യലിൽ തന്റെ ഫെയ‌്സ‌്ബുക്ക‌് അക്കൗണ്ട‌് ഹാക്ക‌് ചെയ‌്തെന്ന‌ായിരുന്നു ഇയാളുടെ വാദം. എന്നാൽ പൊലീസ‌് ശാത്രീയ തെളിവുകൾ നിരത്തിയപ്പോൾ ഇയാൾക്ക‌് പിടിച്ചുനിൽക്കാനായില്ല. ഫെയ‌്സ‌്ബുക്ക‌് പോസ‌്റ്റ‌് ഷെയർ ചെയ‌്തവരുടെ വിശദാംശങ്ങൾ പൊലീസ‌് ശേഖരിച്ചിട്ടുണ്ട‌്.  മതസ‌്പർധ വളർത്തുന്നതിനെതിരെയുള്ള വകുപ്പുകൾ ചേർത്താണ‌് ഇയാളുടെ പേരിൽ കേസെടുത്തത‌്. കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന‌് എറണാകുളം സെൻട്രൽ പൊലീസ‌് പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2L1ym6m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages