പി വി അന്‍വറിന്റെ റോഡ് ഷോയ്ക്ക് നേരെ ലീഗ് അക്രമം; കല്ലേറ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

പി വി അന്‍വറിന്റെ റോഡ് ഷോയ്ക്ക് നേരെ ലീഗ് അക്രമം; കല്ലേറ്

താനൂര്‍ > അഞ്ചുടി തീരദേശത്ത് വീണ്ടും അക്രമം നടത്താന്‍ മുസ്ലിം ലീഗ് ശ്രമം. പി വി അന്‍വറിന്റെ തീരദേശ റോഡ് ഷോയ്ക്ക് നേരെ കല്ലെറിഞ്ഞു. മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അഞ്ചുടി സ്വദേശികളായ പൗറകത്ത് സുഹൈല്‍ (22), കുപ്പന്റെ പുരക്കല്‍ അഫ്രീദ് (20), ചക്കാച്ചിന്റെ പുരക്കല്‍ ഇബ്‌നു (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
 
  ശനിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. റോഡ് ഷോ നടക്കുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ ലീഗ് പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു. പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാര്‍ച്ച് നാലിന് രാത്രിയില്‍ സിപിഐ എം പ്രവര്‍ത്തകനായ കെ പി ഷംസുവിനെ വെട്ടി പരിക്കേല്‍പ്പിച്ച  സ്ഥലത്തു നിന്നും 100 മീറ്റര്‍ വടക്ക് ഭാഗത്താണ് കല്ലേറുണ്ടായിരിക്കുന്നത്.
 
 കടുത്ത പരാജയ ഭീതിയില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയിലും ലീഗ് പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് റോഡ് ഷോയ്ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ലീഗ് റോഡ് ഷോകളില്‍ പങ്കാളിത്തം കുറഞ്ഞതും അതേ സമയം എല്‍ഡിഎഫ് റോഡ് ഷോകളില്‍ ക്രമാതീതമായി പ്രവര്‍ത്തകര്‍ വര്‍ധിച്ചതിലും വിറളി പൂണ്ടാണ് ആക്രമണമുണ്ടായിട്ടുള്ളത്.

 കഴിഞ്ഞ ദിവസവും എല്‍ഡിഎഫ് പ്രചാരണ വാഹനത്തിന് നേരെ കല്ലേറുണ്ടായിരുന്നു അതേ സമയം ലീഗ് അക്രമികള്‍ തന്നെ ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ച് തീരദേശത്ത് സിപിഐ എം അക്രമം എന്ന രീതിയില്‍ പ്രചാരണം നടത്തുന്നുണ്ട്. നാട്ടുകാരും പൊലീസും ജാഗ്രത പുലര്‍ത്തണമെന്നും വ്യാജ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും സിപിഐ എം തീരദേശ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2IxWcVx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages