മംഗലാപുരത്ത്‌ നിന്നുള്ള കുഞ്ഞിന്‌ ഇന്ന്‌ അമൃത ആശുപത്രിയിൽ ശസ്‌ത്രക്രിയ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

മംഗലാപുരത്ത്‌ നിന്നുള്ള കുഞ്ഞിന്‌ ഇന്ന്‌ അമൃത ആശുപത്രിയിൽ ശസ്‌ത്രക്രിയ

കൊച്ചി> മംഗലാപുരത്ത് നിന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക്‌ കൊണ്ടുവന്ന നവജാതശിശുവിന്റെ ശസ്ത്രക്രിയ ഇന്ന് നടക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രക്തപരിശോധനയുടെ അന്തിമ ഫലം വന്ന ശേഷം ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

ഹൃദയത്തിനുള്ള വൈകല്യങ്ങൾ അല്ലാതെ വേറെയും പ്രശ്നങ്ങളുള്ളതിനാൽ അപകട സാധ്യതയേറിയ ശസ്ത്രക്രിയ ആകും ഇതെന്ന് ആശുപത്രി ഇറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. ഹൃദയവാൽവിന്റെ തകരാറിന് പുറമെ കുഞ്ഞിന് ഹൃദയത്തിൽ ദ്വാരവുമുണ്ട്. ഈ ന്യൂനതകള്‍ മറ്റ് അവയങ്ങളെയും ബാധിച്ച സ്ഥിതിയാണ്.

ഇരുപത്തിനാല് മണിക്കൂർ നിരീക്ഷണത്തിന് ശേഷം കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ അൽപ്പം സ്ഥിരത ഉണ്ടായിട്ടുണ്ടെന്നും ആശുപത്രി ഇറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.ചൊവ്വാഴ്‌ചയാണ്‌ കുഞ്ഞിനെ മംഗലാപുരത്ത്‌ നിന്ന്‌ ആംബുലൻസിൽ അമൃതയിലെത്തിച്ചത്‌.

തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുയായിരുന്ന കുഞ്ഞിനെ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഇടപെടലിനെ തുടർന്നാണ്‌ അമൃതയിൽ പ്രവേശിപ്പിച്ചത്‌.  ഹൃദ്യം പദ്ധതിയിൽപെടുത്തി ചികിൽസാ ചിലവ്‌ പൂർണമായും സർക്കാരാണ്‌ വഹിക്കുന്നത്‌.

 



from Kerala || Deshabhimani ​Online ​News http://bit.ly/2IDXFZG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages