14 വർഷത്തെ കാത്തിരിപ്പ്‌; കുഞ്ചാക്കോ ബോബന്‌ കുഞ്ഞ്‌ പിറന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

14 വർഷത്തെ കാത്തിരിപ്പ്‌; കുഞ്ചാക്കോ ബോബന്‌ കുഞ്ഞ്‌ പിറന്നു

കൊച്ചി> 14 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ 'ജൂനിയർ കുഞ്ചാക്കോ' എത്തിയതിന്റെ സന്തോഷം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും പങ്കുവെച്ചു. ഇന്നലെ രാത്രിയാണ്‌  തനിക്കൊരു ആൺകുഞ്ഞ് പിറന്നുവെന്ന വിവരം പ്രിയതാരം പുറത്തു വിട്ടത്.

‘ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും, പ്രാർത്ഥനകൾക്കും, കരുതലിനും നന്ദി. ജൂനിയർ കുഞ്ചാക്കോ നിങ്ങൾക്കെല്ലാവരേയും സ്‌നേഹിക്കുന്നു’ എന്നാണ്‌ എഫ്‌ ബി പോസ്‌റ്റിൽ കൂഞ്ചാക്കോ ബോബൻ കുറിച്ചത്‌.

നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബൻ -പ്രിയ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്.അനിയത്തിപ്രാവിലൂടെ അഭിനയരംഗത്തെത്തിയ കുഞ്ചാക്കോ ബോബൻ 2005ലാണ് വിവാഹിതനായത്.

സന്തോഷവാർത്ത പുറത്ത് വിട്ടതിന് പിന്നാലെ തന്നെ സംയുക്ത വർമ, അനു സിതാര, വിനയ ഫോർട്ട് അടക്കം നിരവധി താരങ്ങളാണ് കുഞ്ചാക്കോ ബോബന് ആശംസകളുമായെത്തിയത്.



from Kerala || Deshabhimani ​Online ​News http://bit.ly/2GsGlp0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages