ആലുവയിൽ മൂന്നുവയസുകാരന്‌ പരിക്കേറ്റ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ വധശ്രമത്തിന്‌ കേസ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

ആലുവയിൽ മൂന്നുവയസുകാരന്‌ പരിക്കേറ്റ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ വധശ്രമത്തിന്‌ കേസ്‌

‌കൊച്ചി> ആലുവയിൽ 3 വയസുകാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അച്ഛനും അമ്മയ്ക്കും എതിരെ വധശ്രമത്തിന് കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് കേസ്. ഗുരുതര പരിക്കുകളോടെ ഇന്നലെയാണ്‌ കുട്ടിയെ  ആശുപത്രിയില്‍ എത്തിച്ചത്‌.

ശരീരത്തിലെ മുറിവുകൾ മര്‍ദനത്തെ തുടർന്ന് ഉണ്ടായതാണെന്ന നിഗമനത്തിലാണ്‌ മാതാപിതാക്കളെ കസ്‌റ്റഡിയിൽ എടുത്തത്‌. വീടിന്റെ  ടെറസില്‍ നിന്ന് വീണുപരിക്കേറ്റു എന്നാണ്‌ ഇവർ ആശുപത്രിയിൽ പറഞ്ഞത്‌.

എന്നാൽ കുഞ്ഞിന്റെ  പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഇതോടെയാണ് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചത്‌.

തലച്ചോറിന്‌ ഗുരുതര പരിക്കേറ്റ കുഞ്ഞിന്‌ ഇന്നലെ രാജഗിരി ആശുപത്രിയിൽ  അടിയന്തര ശസ്‌ത്രക്രിയ നടത്തി. നില ഗുരുതരമായതിനെ തുടർന്ന്‌ വെന്റിലേറ്ററിലേക്ക്‌ മാറ്റി. പശ്‌ചിമ ബംഗാൾ സ്വദേശികൾ ആണിവർ.



from Kerala || Deshabhimani ​Online ​News http://bit.ly/2GtHfBG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages