ബംഗലൂരു> കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണ ഭീഷണി സന്ദേശം വ്യാമൊണെന്ന് ബംഗലൂരു പൊലീസ് സ്‌ഥിരീകരിച്ച് . വ്യജ സന്ദേശം പൊലീസിനെ വിളിച്ച് അറിയിച്ച മുൻ സൈനികൻ കൂടിയായ ബംഗലൂരു റൂറൽ ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തതു. ഇന്നലെ വൈകീട്ട് അഞ്ചരയ്ക്കാണ് സിറ്റി പൊലീസിനെ വിളിച്ച് കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന സന്ദേശം നൽകിയത്. ഫോൺ നമ്പര്‍ പിൻതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വാമി സുന്ദരമൂർത്തി പിടിയിലായത്.
സൈന്യത്തിൽ നിന്ന് വിരമിച്ച സുന്ദരമൂര്‍ത്തി ഇപ്പോൾ ആവലഹള്ളിയിൽ ലോറി ഡ്രൈവറാണ്. ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ടെന്നും അത് വിളിച്ച് അറിയിക്കുകയാണ് ചെയ്തതെന്നുമാണ് സുന്ദരമൂര്‍ത്തി പൊലീസിനോട് പറഞ്ഞത്.
കേരളത്തിലടക്കം ട്രെയിനുകളിൽ സ്ഫോടനം നടത്തുമെന്ന സന്ദേശത്തിന് പിന്നാലെ സംസ്ഥാനത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. 19 തീവ്രവാദികൾ രമേശ്വരത്ത് എത്തിയെന്നുമായിരുന്നു ഭീഷണി സന്ദശം.
ഇതേ തുര്‍ന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും പൊലീസ് മേധാവികളോട് ജാഗ്രത പാലിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകിയിരുന്നു. സന്ദേശം വ്യാജമായിരുന്നെന്ന് ബംഗലൂരു പൊലീസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2vqtdKJ
via IFTTT
No comments:
Post a Comment