വാർഡൻമാർക്ക‌് ചായയിൽ ഉറക്കുഗുളിക നൽകി തടവുചാടാൻ ശ്രമം; 3 പേർക്കെതിരെ കേസ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 27, 2019

വാർഡൻമാർക്ക‌് ചായയിൽ ഉറക്കുഗുളിക നൽകി തടവുചാടാൻ ശ്രമം; 3 പേർക്കെതിരെ കേസ‌്

കണ്ണൂർ> വാർഡൻമാർക്ക‌് ചായയിൽ ഉറക്കഗുളിക ചേർത്തു കൊടുത്ത‌് ജയിൽ ചാടാൻ റിമാൻഡ‌് തടവുകാരുടെ ശ്രമം. കണ്ണൂർ ജില്ലാ ജയിൽ അധികൃതരുടെ  പരാതിയിൽ  ടൗൺ പൊലീസ‌് മൂന്നുപേർക്കെതിരെ  കേസെടുത്തു. കാസർകോട്ടെ കൊലക്കേസ‌് പ്രതി ഉൾപ്പെടെ മൂന്ന‌് പേരാണ‌് തടവുചാടാൻ ശ്രമിച്ചത‌്. ചീമേനിയിൽ അധ്യാപികയെ വധിച്ച കേസിലെ പ്രതിയായ അരുൺ, ബലാത്സംഗക്കേസിലെ പ്രതി കാസർകോട്ടെ റഫീഖ‌്, കഞ്ചാവുകേസിലെ പ്രതി  അഷ‌്റഫ‌് ഷംസീർ എന്നിവരാണ‌് തടവുചാടാൻ ശ്രമിച്ചത‌്. വാർഡൻമാരുടെ ജാഗ്രതമൂലമാണ‌് നീക്കം പരാജയപ്പെട്ടത‌്.

ചായ കുടിച്ച വാർഡൻമാർക്ക‌് ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സുകുമാരൻ, താൽക്കാലിക വാർഡനായ പവിത്രൻ എന്നിവർക്കാണ‌് ഉറക്കുഗുളിക കലർത്തിയ ചായ നൽകിയത‌്. ബുധനാഴ‌്ച പുലർച്ചെ അഞ്ചിനാണ‌് ജയിൽ ജീവനക്കാരെ സംഭവം. രാവിലെ അൺലോക്ക‌്ചെയ്യുന്ന തടവുകാരാണ‌് മറ്റുള്ളവർക്ക‌് ഭക്ഷണം ഉണ്ടാക്കുന്നത‌്. ഇതിനായി സെല്ലിൽ നിന്നിറക്കിയ മൂന്നു തടവുകാർ ചായക്കൊപ്പം ട്രൊവൈറ്റ‌് എന്ന ഉറക്ക ഗുളിക ചേർത്ത‌് നൽകുകയായിരുന്നു.

തടവുപുള്ളികൾ ഉറക്കക്കുറവുണ്ടെന്ന‌് പരാതിപ്പെടുമ്പോൾ ജയിൽ ഡോക്ടർ നൽകുന്ന ഗുളികയാണ‌് ഇതിനായി ഉപയോഗിച്ചത‌്. ചായ കഴിച്ച രണ്ടുപേരും മയങ്ങി. ഈ സമയം ജയിൽ കവാടത്തിന്റെ താക്കോലുമായി നീങ്ങിയ മൂന്നു പ്രതികളെയും മറ്റൊരു ഡ്യൂട്ടിക്കാരൻ കണ്ടു. തടവുപുള്ളികളെ തിരിച്ചുവിളിച്ചു. അന്വേഷിച്ചപ്പോൾ കുടിവെള്ള പൈപ്പ‌് തകരാറിലായത‌് ശരിയാക്കാൻ പോവുകയാണ‌് എന്നായിരുന്നു മറുപടി. ഡ്യൂട്ടിയിലുള്ളയാൾ ഓഫീസ‌് മുറിയിലെത്തിയപ്പോൾ രണ്ടു വാർഡൻമാർ അബോധാവസ്ഥയിലായിരുന്നു. മറ്റൊരാൾ ഛർദിക്കുന്നതും കണ്ടു. ഉടൻ ജയിൽ ഡോക്ടറെ വിളിച്ചുവരുത്തി.

ജില്ലാ ആശുപത്രിയിൽ പരിശോധിച്ചപ്പോൾ ഭക്ഷ്യവിഷബാധയാണെന്ന‌് സംശയമുയർന്നു. ഉടൻ ആരോഗ്യവകുപ്പ‌് അധികൃതർ സ്ഥലത്തെത്തി ജയിലിലുണ്ടാക്കിയ ഭക്ഷണം മറ്റു തടവുകാർക്ക‌് വിതരണംചെയ്യുന്നത‌് തടഞ്ഞു. ഭക്ഷണം പരിശോധിച്ചെങ്കിലും വിഷാംശമുണ്ടെന്ന‌് സ്ഥിരീകരിക്കാനായില്ല. ജയിൽ അടുക്കളയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ‌് ഉറക്ക ഗുളിക ചേർക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത‌്. പ്രതികൾ രണ്ടാഴ‌്ചയായി തടവുചാടാൻ ശ്രമിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ‌ിന‌ു മുമ്പ‌് ജയിൽ ചാടാനായിരുന്നു നീക്കം.

ജയിലിലെ ഭക്ഷണം ചില ഉദ്യോഗസ്ഥർ കഴിക്കാറില്ല. ഭക്ഷണം കഴിക്കുന്ന വാർഡർമാരെ ഒത്തുകിട്ടാൻ കാത്തിരിക്കുകയായിരുന്നു. എന്നാൽ, പദ്ധതി വിജയിച്ചില്ല. വിശദമായി ചോദ്യംചെയ‌്തപ്പോളാണ‌് പ്രതികൾ ജയിൽ ചാടാനുള്ള പദ്ധതി വെളിപ്പെടുത്തിയത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2PwVXuq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages