കിട്ടാക്കടങ്ങൾ വെളിപ്പെടുത്തണം: സുപ്രീംകോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 27, 2019

കിട്ടാക്കടങ്ങൾ വെളിപ്പെടുത്തണം: സുപ്രീംകോടതി

ന്യൂഡൽഹി
കിട്ടാക്കടങ്ങ‌ളുടെ വിശദാംശങ്ങളും ബാങ്കുകളുടെ വാർഷിക പരിശോധനാ റിപ്പോർട്ടും ഉൾപ്പെടെയുള്ളവ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താൻ റിസർവ‌് ബാങ്കിന‌് ബാധ്യതയുണ്ടെന്ന‌് സുപ്രീംകോടതി. വിവരാവകാശനിയമം മറികടക്കാൻ ആർബിഐ പുറപ്പെടുവിച്ച ‘വെളിപ്പെടുത്തൽ നയം’ പിൻവലിക്കാൻ ജസ‌്റ്റിസ‌് എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച‌്  അന്ത്യശാസനം നൽകി.

ആർബിഐ–- ജയന്തിലാൽ മിസ‌്ത്രി കേസിൽ 2015 ഡിസംബറിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ‌് പാലിക്കാത്ത റിസർവ് ബാങ്കിന‌് എതിരെ വിവരാവകാശ പ്രവർത്തകൻ സുഭാഷ‌്ചന്ദ്ര അഗർവാൾ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച കോടതിയലക്ഷ്യഹർജി പരിഗണിച്ചാണ‌് ഉത്തരവ‌്. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരങ്ങൾ വെളിപ്പെടുത്താൻ ആർബിഐക്ക‌് ബാധ്യതയുണ്ടെന്നായിരുന്നു ജയന്തിലാൽ മിസ‌്ത്രി കേസിലെ സുപ്രീംകോടതി വിധി.  ഈ
ഉത്തരവ‌് പാലിക്കാൻ ആർബിഐക്ക‌് അവസാനഅവസരം നൽകുകയാണെന്നും വീണ്ടും ലംഘിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നും ജസ‌്റ്റിസ‌് എം ആർ ഷാ കൂടി അംഗമായ ബെഞ്ച‌് നിരീക്ഷിച്ചു.

രാജ്യസുരക്ഷയെയും പരമാധികാരത്തെയും മറ്റ‌് രാജ്യങ്ങളുമായുള്ള ബന്ധത്തെയും പ്രതികൂലമായി ബാധിക്കാത്ത  വിവരങ്ങൾ വിവരാവകാശനിയമപ്രകാരം കൈമാറണമെന്നാണ‌് വ്യവസ്ഥ. ഈ വ്യവസ്ഥ തന്നെയാണ‌് ആർബിഐക്കും ബാധകമെന്ന മുൻ ഉത്തരവിലെ നിർദേശം പുതിയ വിധിന്യായത്തിലും ആവർത്തിച്ചു. ബാങ്കുകളുമായുള്ള പരസ‌്പരബന്ധത്തിന‌് ക്ഷതമേൽപ്പിക്കുന്നതും സാമ്പത്തികതാൽപ്പര്യങ്ങൾക്ക‌് പ്രതികൂലവുമായ വിവരങ്ങൾ വെളിപ്പെടുത്താതിരിക്കാൻ അവകാശമുണ്ടെന്നായിരുന്നു ആർബിഐയുടെ അവകാശവാദം. എന്നാൽ, ആർബിഐ നിയന്ത്രണത്തിലുള്ള ബാങ്കുകളുമായി അവർക്ക‌് പരസ‌്പരവിശ്വാസത്തിൽ അധിഷ‌്ഠിതമായ ബന്ധമല്ല ഉള്ളതെന്ന‌് കോടതി വിലയിരുത്തി. പൗരൻമാരുടെ അറിയാനുള്ള അവകാശത്തെ മാനിക്കേണ്ടത‌് രാജ്യതാൽപ്പര്യങ്ങളുടെ സംരക്ഷണത്തിന‌് ഉതകുന്ന നടപടിയാണെന്നും കോടതി കൂട്ടിച്ചേർത്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2vqt0Hr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages