കടലാക്രമണം : തീരത്ത‌് ഒരുമാസത്തെ സൗജന്യ റേഷൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 27, 2019

കടലാക്രമണം : തീരത്ത‌് ഒരുമാസത്തെ സൗജന്യ റേഷൻ

തിരുവനന്തപുരം
കടലാക്രമണം രൂക്ഷമായതിനെത്തുടർന്ന‌് തീരപ്രദേശത്ത‌് ഒരുമാസത്തെ സൗജന്യ റേഷൻ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ‌് കമീഷന്റെ അനുമതിയോടെയാണ‌് തീരുമാനം നടപ്പാക്കുക. ലോക‌്സഭാ തെരഞ്ഞെടുപ്പിന‌് ശേഷമുള്ള ആദ്യ മന്ത്രിസഭായോഗം കടലാക്രമണവും കാലാവസ്ഥാ മുന്നറിയിപ്പുകളും ചർച്ച ചെയ‌്തു. രണ്ടുദിവസമായി തുടരുന്ന കനത്ത കടൽ‌‌ക്ഷേ‌ാഭത്തിൽ വലിയ നാശനഷ്ടമാണ‌് തീരദേശങ്ങളിലുണ്ടായത‌്. തിരുവനന്തപുരത്ത‌് ഇരുനൂറിലേറെ വീടുകൾ തകർന്നു. മത്സ്യത്തൊഴിലാളികളോട‌് കടലിൽ പോകരുതെന്നുള്ള ജാഗ്രതാ നിർദേശവും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകി. ഈ പശ്ചാത്തലത്തിലാണ‌് ഒരുമാസത്തെ റേഷൻ നൽകാനുള്ള തീരുമാനം.  19 കുടുംബത്തിലെ 69 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക‌് മാറ്റി.



from Kerala || Deshabhimani ​Online ​News http://bit.ly/2PwDf6c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages