ന്യൂനമർദം ശക്തി പ്രാപിച്ചു ; ‘ഫാനി’ നാളെ പിറക്കും; കനത്ത മഴയ്‌ക്ക്‌ സാധ്യത - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 27, 2019

ന്യൂനമർദം ശക്തി പ്രാപിച്ചു ; ‘ഫാനി’ നാളെ പിറക്കും; കനത്ത മഴയ്‌ക്ക്‌ സാധ്യത

തിരുവനന്തപുരം> ചുഴലിക്കാറ്റിന‌് അരങ്ങൊരുക്കി തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തമായി. ഞായറാഴ‌്ചയോടെ ഇത‌് ചുഴലിക്കൊടുങ്കാറ്റായി മാറി വടക്കുപടിഞ്ഞാറ‌് ദിശയിൽ നീങ്ങും. ആശങ്ക പരത്തി എത്തുന്ന ‘ഫാനി’ ചുഴലിക്കാറ്റ‌് ചൊവ്വാഴ‌്ച പുലർച്ചെ തമിഴ‌്നാട‌്, ആന്ധ്ര തീരം തൊടുമെന്നാണ‌് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.  ഈ മേഖലയിൽ മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ട‌്. ചുഴലിക്കാറ്റ‌് കേരളത്തെ നേരിട്ട‌് ബാധിക്കില്ലെങ്കിലും ഞായറാഴ‌്ചമുതൽ സംസ്ഥാനത്ത‌് കനത്ത മഴ ലഭിക്കും.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്ക‌് കിഴക്കും ബംഗാൾ ഉൾക്കടലിലുമായി നിലകൊണ്ടിരുന്ന ന്യൂനമർദം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ‌്. സമുദ്രനിരപ്പിന്റെ താപനില നിലവിൽ  30–-31 ഡിഗ്രി സെൽഷ്യസ‌ാണ‌്. ഇത‌് ചുഴലിക്കാറ്റ‌് രൂപീകരണത്തിന‌് കാരണമാകും. ഞായറാഴ‌്ചയോടെ  ചുഴലിക്കാറ്റ‌് തമിഴ‌്നാട‌് തീരം ലക്ഷ്യമാക്കി നീങ്ങുമെന്നാണ‌് പ്രവചനം. തിങ്കളാഴ‌്ച തീവ്രചുഴലിക്കാറ്റായി തീരത്തോട‌് അടുക്കും. ചൊവ്വാഴ‌്ച തീരം തൊടും.  വടക്ക‌് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ‌് മ്യാൻമാർ ലക്ഷ്യമാക്കി നീങ്ങാനും സാധ്യതയുണ്ട‌്.

ശ്രീലങ്കയ‌്ക്ക‌് 1140 കിലോമീറ്റർ കിഴക്ക‌് തെക്കും ചെന്നൈക്ക‌് 1490 കിലോമീറ്റർ തെക്ക‌് കിഴക്കുമായാണ‌് ന്യൂനമർദം ഇപ്പോൾ നിലകൊള്ളുന്നത‌്. ന്യൂനമർദത്തിന്റെ പ്രഭാവത്തിൽ  കേരളതീരത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന‌്  മുന്നറിയിപ്പുണ്ട‌്. ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർ  തിരിച്ചെത്തണമെന്ന‌് നിർദേശിച്ചിട്ടുണ്ട‌്.

തിങ്കളാഴ‌്ച  എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്  ജില്ലകളിലും ചൊവ്വാഴ‌്ച  കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്  ജില്ലകളിലും  ശക്തമായ മഴ ലഭിക്കും. ഈ ജില്ലകളിൽ  യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2PvMTGl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages