സൗദിയിൽ വീണ്ടും നിയമന നിയന്ത്രണം; പൊതുമേഖലാ സ്ഥാപനങ്ങളിൽ വിദേശികൾക്ക‌് വിലക്ക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 27, 2019

സൗദിയിൽ വീണ്ടും നിയമന നിയന്ത്രണം; പൊതുമേഖലാ സ്ഥാപനങ്ങളിൽ വിദേശികൾക്ക‌് വിലക്ക‌്



സൗദിയിൽ പൊതുമേഖലയിൽ വിദേശികളെ ജോലിക്കുവയ‌്ക്കുന്നതിന‌് നിയന്ത്രണം. മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുമേഖലാ കമ്പനികൾ എന്നിവിടങ്ങളിൽ സെക്രട്ടറി, മുതിർന്ന ഉദ്യോഗസ്ഥരുടെ ഓഫീസ് മാനേജർമാർ, ദേശ സുരക്ഷയുമായി ബന്ധപ്പെട്ട ജോലികൾ എന്നിവയിലും   ഫോട്ടോകോപ്പിയിങ‌് വിഭാഗം, ഇൻഫർമേഷൻ സ്റ്റോറിങ് സെന്ററുകൾ എന്നീ വിഭാഗങ്ങളിലും വിദേശികൾക്ക് വിലക്കേർപ്പെടുത്തി.

സർക്കാർ സ്ഥാപനങ്ങളിലെ ഓപ്പറേഷൻസ്, മെയിന്റനൻസ്, താൽക്കാലിക കരാർ ജോലികൾ എന്നിവയിൽ വിദേശികളെ നിയമിക്കുന്നതിന‌് കർശന നിയന്ത്രണവുമേർപ്പെടുത്തി. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഉത്തരവിറക്കിയത്. വിലക്കേർപ്പെടുത്തിയ തസ്തികകളിൽ നിലവിൽ ജോലി ചെയ്യുന്ന വിദേശികൾക്കുപകരം യോഗ്യരായ സൗദികളെ നിയമിക്കണം. സ്പെഷ്യലിസ്റ്റ് തസ്തികകളിലേ വിദേശികളെ നിയമിക്കാവൂ. നിയമനവിലക്ക് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട വകുപ്പുകൾ നിരീക്ഷണം ശക്തമാക്കണം. സ്വദേശിവൽക്കരണം നടപ്പാക്കാനും വിദേശികളുടെ എണ്ണം കുറയ‌്ക്കാനും നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകൾ കർശനമായി പാലിക്കണമെന്നും രാജാവ് നിർദേശിച്ചു. നിയമന നിയന്ത്രണമുള്ള മേഖലകളിൽ തൊഴിലവസരങ്ങളെക്കുറിച്ച് പരസ്യപ്പെടുത്തിയിട്ടും നിയമിക്കാൻ യോഗ്യരായ സ്വദേശികൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ വിദേശികളെ നിയമിക്കാം. സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും തൊഴിലാളികളെ നൽകുന്ന സ്വകാര്യ കമ്പനികളുമായി കരാർ ഒപ്പുവയ‌്ക്കുന്നത‌് നിരോധിച്ചു. ജീവനക്കാരെ നിയമിക്കുകയെന്ന ലക്ഷ്യത്തോടെ പഠന, ഗവേഷണ കേന്ദ്രങ്ങളുമായും ഇൻസ്റ്റിറ്റ്യൂട്ടുകളുമായും കരാറുകൾ ഒപ്പുവയ‌്ക്കുന്നതും വിലക്കി. പദ്ധതികൾക്ക് കരാറുകൾ ഒപ്പുവയ‌്ക്കുന്നതിനു മുമ്പായി തൊഴിലവസരങ്ങളെ കുറിച്ച് മാധ്യമങ്ങളിൽ പരസ്യം ചെയ്യാൻ കമ്പനികളെ നിർബന്ധിക്കണം.

മന്ത്രാലയങ്ങളിൽ 2020 ഒടെ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കാൻ 2017 മേയിൽ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി മന്ത്രാലയങ്ങളിൽ ജോലി ചെയ്യുന്ന 70,000 ത്തോളം വിദേശ ജോലിക്കാരെ മൂന്നുവർഷത്തിനകം ഘട്ടംഘട്ടമായി ഒഴിവാക്കാനും തീരുമാനിച്ചു. പൊതുമേഖലയിൽ 2020 മുതൽ സ്വദേശികള മാത്രം നിയമിക്കാനാണ് തീരുമാനം.



from Kerala || Deshabhimani ​Online ​News http://bit.ly/2vpvtSs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages