തിരുവനന്തപുരം
കോവളം മണ്ഡലത്തിലെ ചൊവ്വരയിലെ ബൂത്തിൽ വോട്ടിങ‌് യന്ത്രത്തിലെ ഒരു ബട്ടൻ പ്രവർത്തനരഹിതമായതാണ‌് പ്രശ‌്നം സൃഷ്ടിച്ചതെന്ന‌് മുഖ്യതെരഞ്ഞെടുപ്പ‌് ഓഫീസർ ടിക്കാറാം മീണ. കൈപ്പത്തിക്ക് വോട്ടു ചെയ്തപ്പോൾ വിവിപാറ്റ് മെഷീനിൽ തെളിഞ്ഞത് താമരയാണെന്ന പരാതിയെത്തുടർന്നുള്ള പരിശോധനയിലാണ‌് ഇത‌് കണ്ടെത്തിയത‌്. യന്ത്രത്തിന്റെ ബട്ടൻ പ്രവർത്തന രഹിതമായതിനെത്തുടർന്ന് പുതിയ യന്ത്രം കൊണ്ടുവന്ന‌് പോളിങ‌് പുനരാരംഭിച്ചു.
ചൊവ്വര മാധവവിലാസം യുപി സ്കൂളിലെ 151–-ാം നമ്പർ ബൂത്തിലായിരുന്നു സംഭവം. വോട്ടർമാരുടെ പരാതിയെ തുടർന്നായിരുന്നു നടപടി. ഇത്തരം തകരാറുകൾ പലയിടത്തും ഉണ്ടായതായും മീണ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2L7UbBk
via IFTTT
No comments:
Post a Comment