കോഴ വിവാദം: എം കെ രാഘവന്റെ മൊഴിയെടുത്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 28, 2019

കോഴ വിവാദം: എം കെ രാഘവന്റെ മൊഴിയെടുത്തു

കോഴിക്കോട്‌> ഒളിക്യാമറാ വിവാദത്തിൽ ഉൾപ്പെട്ട കോഴിക്കോട‌് മണ്ഡലം യുഡിഎഫ‌് സ്ഥാനാർഥി എം കെ രാഘവൻ എംപി,  പേഴ‌്സണൽ അസിസ‌്റ്റന്റ‌്  കെ ശ്രീകാന്ത‌് എന്നിവരിൽനിന്നും കോഴിക്കോട‌് ജില്ലാ മുഖ്യ വരണാധികാരിയായ കലക്ടർ സാംബശിവ റാവു മൊഴിയെടുത്തു. കലക്ടറുടെ ചേംബറിൽ വിളിച്ചുവരുത്തിയാണ‌് മൊഴിയെടുത്തത‌്.

രണ്ടുദിവസം നീണ്ടുനിന്ന മൊഴിയെടുപ്പിൽ എംപിയിൽനിന്ന‌് കൂടുതൽ വിവരങ്ങൾ ലഭിച്ചതായാണ‌് സൂചന. ടി വി 9 ചാനലിന്റെ ഒളിക്യാമറ ഓപറേഷനിൽ രാഘവൻ പറഞ്ഞ വസ‌്തുതകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങൾ. രാഘവനിൽ നിന്ന‌് മണിക്കുറുകളോളം മൊഴിയെടുത്തശേഷമാണ‌് സഹായി ശ്രീകാന്തിനെ വിളിച്ചുവരുത്തിയത‌്. കലക്ടർ അടുത്ത ദിവസം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ‌് ഓഫീസർക്ക‌് വിശദ റിപ്പോർട്ട‌് കൈമാറും.

രാഘവന്റെ വെളിപ്പെടുത്തലും കോഴ ആവശ്യവും ചാനൽ വാർത്തയാക്കിയതിനെ തുടർന്ന‌് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ‌് ഓഫീസർ ടിക്കാറാം മീണ ജില്ലാ വരണാധികാരിയോട‌്  റിപ്പോർട്ട‌് തേടിയിരുന്നു. ടി വി 9 ചാനലാണ‌് അഞ്ച‌ുകോടി രൂപ കോഴ കൈപ്പറ്റാൻ സന്നദ്ധത അറിയിച്ച രാഘവൻ പണം ഡൽഹിയിലെ സഹായിക്ക‌് കൈമാറാൻ നിർദേശിക്കുന്ന ദൃശ്യം പുറത്തുവിട്ടത‌്. ഇതിൽ രാഘവനെതിരെ കോഴിക്കോട‌്  നടക്കാവ‌് പൊലീസ‌് കേസെടുത്തിട്ടുണ്ട‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2VyMxnD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages